❝അടുത്ത സീസണിലേക്ക്⚽🤍റയൽ മാഡ്രിഡ്✍️💰ലക്ഷ്യമിടുന്നത്
എല്ലാ പ്രമുഘ ലീഗിലെയും⚽👌വമ്പന്മാരായ 5 താരങ്ങളെ ❞

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ സ്വന്തമാക്കുന്നതിൽ എന്നും മുന്നിട്ട് നിൽക്കുന്ന ടീമാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്.കോവിഡ് പാൻഡെമിക്കിന്റെ സാമ്പത്തിക ആഘാതം റയൽ മാഡ്രിഡ് ഉൾപ്പെടെ യൂറോപ്പിലുടനീളമുള്ള മിക്ക മുൻനിര ക്ലബ്ബുകളും ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത സീസണിൽ വൻ താരങ്ങളെ എത്തിക്കാനുള്ള പുറപ്പാടിലാണ് റയൽ. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ റയൽ മാഡ്രിഡിനെ വീണ്ടും ചാമ്പ്യൻസ് ലീഗ് നേടുന്നതിനായി തയ്യാറെടുപ്പിക്കുയാണതിന്റെ ഭാഗമായി അടുത്ത സീസണിൽ ലക്ഷ്യമിടുന്ന 5 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് അലബ

12 വർഷക്കാലത്തെ ബയേൺ ബന്ധം അവസാനിപ്പിക്കുകയാണെന്നു അടുത്തിടെ ഡേവിഡ് അലാബ പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ മിഡ്ഫീൽഡറായും, ലെഫ്റ് ബാക്കായും ഒരു പോലെ തിളങ്ങുന്ന താരത്തെ ടീമിലെത്തിച്ച് ക്യാപ്റ്റൻ സെർജിയോ റാമോസിന് ഒരു മികച്ച പങ്കാളിയാക്കാനാണ് റയൽ ശ്രമിക്കുന്നത്. ഈ സീസണിൽ പരിക്ക് മൂലം റാമോസിന് മത്സരങ്ങൾനഷ്ടപെട്ടതും ,വരാനെ ക്ലബ് വിടാൻ ഒരുങ്ങുന്നതും അലാബയെ റയലിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.

പോൾ പോഗ്ബ

അടുത്ത സീസൺ അവസാനത്തോടെ യൂണൈറ്റഡുമായുള്ള കരാർ അവസാനിക്കുന്ന പോഗ്ബയെ റയലിൽ എത്തിക്കാൻ നാട്ടുകാരാണ് കൂടിയായ സിദാൻ ശ്രമിക്കുന്നു എന്നാണ് റിപോർട്ടുകൾ.റയൽ മാഡ്രിഡിനായി കളിക്കാനുള്ള ആഗ്രഹം പോഗ്ബയും പറഞ്ഞിട്ടുണ്ട്. ടോണി ക്രൂസും ലൂക്കാ മോഡ്രിക്കും അവരുടെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ക്ലബിലെ മുതിർന്ന മിഡ്ഫീൽഡർമാർക്ക് പകരമായാണ് പോഗ്ബയെ റയൽ കാണുന്നത്.തങ്ങളുടെ സ്റ്റാർ മിഡ്ഫീൽഡറെ എളുപ്പത്തിൽ വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകില്ല, എന്നാൽ താരത്തിനായുള്ള ശ്രമങ്ങൾ റയൽ തുടങ്ങി കഴിഞ്ഞു.

ഹാരി കെയ്ൻ

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ടോട്ടൻഹാം ഹോട്‌സ്പർ ക്യാപ്റ്റൻ ഹാരി കെയ്ൻ റയൽ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒരാളാണ്.സ്പർസിനായി എണ്ണമറ്റ ഗോളുകൾ നേടിയിട്ടും ലണ്ടൻ ക്ലബിന് വേണ്ടി ഒരു ട്രോഫി പോലും നേടാൻ സാധിച്ചിട്ടില്ല. തുടർച്ചയായ ഏഴു സീസണുകളിൽ ടോട്ടൻഹാം ഹോട്‌സ്പറിന്റെ ടോപ് സ്‌കോററായ ഹാരി കെയ്ൻ ബെൻസിമക്കൊപ്പം മികച്ച പങ്കാളിയാവും. 2018 ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതിനുശേഷം, റയൽ മാഡ്രിഡ് ഗോളിനായി കരീം ബെൻസെമയെ മാത്രം ആശ്രയിച്ചിരിക്കുന്നു. ഫ്രഞ്ചുകാരൻ മികച്ച രീതിയിൽ ഡെലിവർ ചെയ്തിട്ടുണ്ടെങ്കിലും ചില അവസരങ്ങളിൽ ഇത് അപര്യാപ്തമാണ്.

കൈലിയൻ എംബപ്പേ

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് താരം താരം കൈലിയൻ എംബപ്പേ. കൗമാര പ്രായം മുതൽ തന്നെ ഫ്രഞ്ച് ലിഗ് 1 ലെ എണ്ണമറ്റ സ്‌കോറിംഗ് റെക്കോർഡുകൾ അദ്ദേഹം തകർത്തു.തന്റെ ഹ്രസ്വ കരിയറിൽ 150 ലധികം ഗോളുകൾ നേടിയ ഈ യുവതാരം ചാമ്പ്യൻസ് ലീഗ് ഒഴികെയുള്ള എല്ലാ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.നിലവിൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സൈനിംഗാണ് എംബപ്പേയുടേത് ,പാരീസ് ക്ലബ്ബുമായി കരാർ അവസാനിക്കാൻ ഒരു വര്ഷം കൂടി ബാക്കിയുള്ള താരത്തെ സ്വന്തമാക്കാൻ റയൽ വലിയ വില കൊടുക്കേണ്ടി വരും.

എർലിംഗ് ഹാലാൻഡ്

റയൽ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് ഡോർട്മുണ്ട് സ്ട്രൈക്ക് ഏർലിങ് ഹാലാൻഡ്. ഡോർട്മുണ്ടിനായി ഗോളുകൾ അടിച്ചു കൂട്ടുന്ന 20 കാരനായ സ്‌ട്രൈക്കർ 2020 ജനുവരിയിൽ ഡോർട്മുണ്ടിൽ എത്തിയതിനു ശേഷം 49 ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ഫിനിഷറായ നോർവീജിയൻ സ്‌ട്രൈക്കർ ബെൻസിമയുടെ ദീർഘ കാലത്തേക്കുള്ള പകരക്കാരനായിട്ടാണ് റയൽ കാണുന്നത്.