ബയേൺ സൂപ്പർ താരം ഇനി റയൽ മാഡ്രിഡിന് വേണ്ടി പന്ത് തട്ടും

ബയേൺ മ്യൂണിച്ച് താരം ഡേവിഡ് അലാബ സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡിലേക്ക്. റയലുമായി കരാർ പ്രീ കരാർ ഒപ്പുവെച്ചതായി റിപോർട്ടുകൾ പുറത്തു വന്നു. ഈ സീസണിന്റെ അവസാനം സൗജന്യ ട്രാൻസ്ഫറിൽ അലാബ റയലിൽ എത്തും. ഓസ്ട്രിയൻ ഇന്റർനാഷനലിന്റെ മെഡിക്കൽ പൂർത്തിയായാൽ ഉടൻ താരം ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവെക്കും. ബയേൺ മ്യൂണിക്കുമായി കരാർ പുതുക്കാനുള്ള ഓഫർ രണ്ടു തവണ അലാബ നിരസിച്ചിരുന്നു.റയൽ മാഡ്രിഡിനായി കളിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും അലാബ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

ദി ഗാർഡിയനിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഡേവിഡ് അലബ ബയേൺ മ്യൂണിക്കുമൊത്തുള്ള 12 വർഷത്തെ കരാർ നിലവിലെ സീസണിന് ശേഷം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. റയൽ മാഡ്രിഡുമായി പ്രീ കരാറിലെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. ആഴ്ചയിൽ 230,000 ഡോളർ (4 204,000) ആയിരിക്കും താരത്തിന് ഓഫർ ചെയ്ത വേതനം.നാലു വർഷത്തെ കരാറിലാണ് റയൽ അലാബയെ സ്വന്തമാക്കുന്നത്. ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഇത് സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു .

2008 ൽ ബയേൺ മ്യൂണിക്കിന്റെ അക്കാദമിയുടെ വളർന്നു വന്ന ഡേവിഡ് അലാബക്ക് താമസിയാതെ ബയേണിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2010 ഫെബ്രുവരിയിൽ 17 വയസ്, ഏഴ് മാസം, എട്ട് ദിവസം ഉള്ളപ്പോൾ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. 2011-12 സീസൺ മുതൽ 28 കാരൻ ജർമ്മൻ ഭീമന്മാരുടെ ഒഴിച്ചുകൂടാനാവാത്ത താരമാണ്. ഒരു ലെഫ്റ് ബാക്കായി കരിയർ തുടങ്ങി സെൻട്രൽ ഡിഫെൻഡറായും മിഡ്ഫീൽഡറായും തിളങ്ങാൻ അലാബക്ക് സാധിച്ചു . തന്റെ ബയേൺ മ്യൂണിക്ക് കരിയറിൽ 408 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ അലാബ ഒമ്പത് ബുണ്ടസ്ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം 22 കിരീടങ്ങൾ നേടിയിട്ടുണ്ട്.2012-13, 2019-20 സീസണിൽ ബയേണിനൊപ്പം രണ്ട് ട്രെബിളുകൾ നേടാനും സാധിച്ചു.

ലിവർപൂൾ, ചെൽസി, പാരീസ് സെന്റ് ജെർമെയ്ൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവയുൾപ്പെടെ ക്ലബ്ബുകൾ അലാബയെ സ്വന്തമാക്കാൻ നടന്നെങ്കിലും റയൽ മാഡ്രിഡിനായി കളിക്കണമെന്ന അലാബയുടെ ജീവിതകാല സ്വപ്നം റയലിന് സഹായകരമായി. റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസുമായുള്ള കരാർ ഈ സീസണോട് അവസാനിക്കുമ്പോൾ ബയേണിൽ നിന്നും അലാബയുടെ വരവ് റാമോസ് അടുത്ത സീസണിൽ പുതിയ ക്ലബ്ബിലേക്ക് എന്ന സൂചനകളാണ് നൽകുന്നത്. 34 കാരനായ റാമോസ് ക്ലബുമായും ഇതുവരെയും കരാർ പുതുക്കുന്നതിന് കുറിച്ച് ധാരണയിൽ എത്തിയിട്ടുമില്ല.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications