രണ്ടാം പകുതിയിൽ മാരക തിരിച്ചു വരവ് നടത്തി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും : ഗോളടിച്ചു കൂട്ടി ബാഴ്സ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനെ 4-2 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി.ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ട നിന്ന ശേഷമായിരുന്നു സിറ്റിയുടെ ജയം.സിറ്റിയുടെ ജൂലിയൻ അൽവാരസ്, എർലിംഗ് ഹാലൻഡ്, റിയാദ് മഹ്‌റസ് എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകൾ ഡെജൻ കുലുസെവ്‌സ്‌കിയുടെയും എമേഴ്‌സൺ റയലിന്റെയും ആദ്യ പകുതിയിലെ ഗോളുകൾ അസാധുവാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ശനിയാഴ്ച നടന്ന 2-1 തോൽവിക്ക് ശേഷം ശക്തമായ തിരിച്ചു വരവാണ് സിറ്റി നടത്തിയത്. 44ആം മിനുട്ടിൽ ഒരു ഡിഫൻസീവ് പിഴവ് മുതലെടുത്ത് കുലുസവെസ്കി ടോട്ടൻഹാമിനെ മുന്നിലെത്തിച്ചു.ഈ ഗോളിന് പിന്നാലെ എമേഴ്സണും ഗോൾ നേടി ടോട്ടൻഹാമിന്‌ രണ്ടു ഗോൾ ലീഡ് നേടിക്കൊടുത്തു. 51ആം മിനുട്ടിൽ അർജന്റീന യുവതാരം ഹൂലിയൻ ആൽവാരസിലൂടെ സിറ്റിയുടെ ആദ്യ ഗോൾ വന്നു. പിന്നാലെ ഹാളണ്ടിലൂടെ സമനില ഗോൾ. ഈ ഗോൾ ഈ സീസണിൽ ഹാലൻഡിന്റെ ലീഗ് ഹോൾ 22 ആയി ഉയർത്തി .

ഗാർഡിയോളയുടെ കീഴിലുള്ള ഒരു ലീഗ് കാമ്പെയ്‌നിൽ ഒരു സിറ്റി കളിക്കാരൻ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ ആണിത്. 63 ആം മിനുട്ടിൽ മഹ്‌റസിന്റെ ഗോളിലൂടെ സിറ്റി ലീഡ് നേടി.ഫുൾടൈമിന് തൊട്ടുമുമ്പ് മഹ്‌റെസ് തന്റെ രണ്ടമത്തെ ഗോൾ നേടി സിറ്റി വിജയം ഉറപ്പിച്ചു. വിജയത്തോടെ ആഴ്സണലിന്റെ ലീഡ് അഞ്ച് പോയിന്റായി കുറയ്ക്കാൻ സിറ്റി.സിറ്റി 42 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

കോപ്പ ഡെൽ റേയിൽ മൂന്നാം ടയർ ക്ലബ് സ്യൂട്ടയെ എതിരില്ലാത്ത അഞ്ചു ഗോളിന് കീഴടക്കി ബാഴ്സലോണ .റോബർട്ട് ലെവൻഡോവ്‌സ്‌കി ഇരട്ട ഗോളുകൾ നേടിയപ്പോൾ റാഫിൻഹ, അൻസു ഫാത്തി, ഫ്രാങ്ക് കെസി എന്നിവർ ശേഷിച്ച ഗോളുകൾ നേടി.ഞായറാഴ്ച റയൽ മാഡ്രിഡിനെതിരായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ 3-1 ന് വിജയിച്ച ടീമിൽ ബാഴ്‌സ മാനേജർ സാവി ഹെർണാണ്ടസ് 10 മാറ്റങ്ങൾ വരുത്തി, ലെവൻഡോവ്‌സ്‌കി ഒഴികെയുള്ള തന്റെ എല്ലാ പ്രധാന കളിക്കാർക്കും വിശ്രമം നൽകി.അത്‌ലറ്റിക്കോ മാഡ്രിഡ്, വലൻസിയ, അത്‌ലറ്റിക് ക്ലബ്, ഒസാസുന, റയൽ സോസിഡാഡ്, റയൽ മാഡ്രിഡ്, സെവിയ്യ എന്നിവർക്കൊപ്പമാണ് ബാഴ്‌സ ക്വാർട്ടറിൽ എത്തിയത്.

കോപ്പ ഡെൽ റേയിൽ വില്ലാറിയലിനെ 3-2 ന് തോൽപ്പിച്ച് ക്വാർട്ടറിൽ ഇടം നേടി റയൽ മാഡ്രിഡ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോൾ നേടിയാണ് റയൽ വിജയം നേടിയത്. 86 ആം മിനുട്ടിൽ പകരക്കാരനായ ഡാനി സെബാലോസിന്റെ ഗോളിനായിരുന്നു റയലിന്റെ ജയം.26-കാരനായ മിഡ്‌ഫീൽഡർ മാഡ്രിഡിന്റെ ആദ്യ ഗോളിന് ഒരു അസിസ്റ്റ് നൽകി.നാലാം മിനിറ്റിൽ എറ്റിയെൻ കപൂവിന്റെ ഉജ്ജ്വല നീക്കത്തിലൂടെ വില്ലാറയൽ മുന്നിലെത്തി.41-ാം മിനിറ്റിൽ ജെറാർഡ് മൊറേനോയുടെ പാസിൽ നിന്നും സാമുവൽ ചുക്‌വൂസെയെ വിയ്യാറയലിന്റെ ലീഡ് വർധിപ്പിച്ചു.

റയൽ മാഡ്രിഡിന്റെ എല്ലാ ഗോളുകളിലും നിർണായക പങ്ക് വഹിച്ച സെബല്ലോസ് 56-ാം മിനിറ്റിൽ ബെഞ്ചിൽ നിന്ന് ഇറങ്ങി. 57 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ റയൽ മത്സരത്തിലേക്ക് തിരിച്ചു വന്നു. 69 ആം മിനുട്ടിൽ എഡർ മിലിറ്റാവോയെ ഗോൾ റയലിന് സമനില നേടിക്കൊടുത്തു.86-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ നിന്ന് സെബാലോസ് നേടിയ ഗോളിൽ റയൽ വിജയം ഉറപ്പിച്ചു.രണ്ടാഴ്ച മുമ്പ് വിയ്യാറയലിനോട് 2-1 ലാലിഗ തോൽവിക്കും കഴിഞ്ഞ ഞായറാഴ്ച സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സലോണയോട് 3-1 ന് തോറ്റതിനും ശേഷമായിരുന്നു റയലിന്റെ ജയം.ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ റയൽ മാഡ്രിഡിന് ഒരു വിജയം ആവശ്യമായിരുന്നു.

4.3/5 - (14 votes)