“റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് വിയ്യറയൽ , ത്രില്ലർ പോരാട്ടത്തിൽ വിജയവുമായി അത്ലറ്റികോ മാഡ്രിഡ് ; ഇന്റർ മിലാന് സമനില ,ലാസിയോക്ക് ജയം”

ല ലീഗയിൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ റയൽ മാഡ്രിഡിനെ ഗോൾ രഹിത സമനിലയിൽ തളച്ച് വിയ്യ റയൽ.വിയ്യറയലിന് ആയി ടോട്ടൻഹാമിൽ നിന്നു ലോണിൽ എത്തിയ അർജന്റീനൻ താരം ലെ സെൽസോ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചപ്പോൾ ഗാരത് ബെയിലിന് ആഞ്ചലോട്ടി ആദ്യ പതിനൊന്നിൽ ഇടം നൽകി. മത്സരത്തിൽ 57 ശതമാനം പന്ത് കൈവശം വച്ച റയൽ തന്നെയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്.സ്വന്തം തട്ടകത്തിൽ ഉഗ്രൻ പ്രകടനം തന്നെയാണ് വിയ്യാറയൽ കാഴ്ചവെച്ചത്. ലാ ലിഗയിൽ നാല് പോയിന്റ് വ്യതാസത്തിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സെവിയയാണ് രണ്ടാമത്‌. വിയ്യാറയൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

റയൽ മാഡ്രിഡിന്റെ ബെയ്‌ലിന്റെയും വില്ലാറയൽ ഫോർവേഡായ അർനൗട്ട് ദൻജുമയുടെയും ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.വില്ലാറയൽ ഗോൾകീപ്പർ ജെറോണിമോ റുല്ലി നിരവധി സേവുകൾ നടത്തി മികച്ച പ്രകടനം നടത്തി.അവസാന നിമിഷം ജയിക്കാനുള്ള സുവർണ അവസരമാണ് ഹസാർഡിന്റെ പാസിൽ നിന്നു ജോവിച്ചിനു ലഭിച്ചത്. എന്നാൽ താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. സമനില വഴങ്ങിയതോടെ റയലും ലീഗിൽ രണ്ടാമതുള്ള സെവിയ്യയും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും നാലായി . അതേസമയം വിയ്യറയൽ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി.

അത്യന്ത്യം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഗെറ്റാഫെയെ കീഴടക്കി അത്ലറ്റികോ മാഡ്രിഡ്. ഏഴു ഗോളുകൾ വീണ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ ജയം.മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ പെനാൽട്ടി അത്ലറ്റികോക്ക് പെനാൽട്ടി ലഭിച്ചെങ്കിലും ലൂയി സുവാരസിന്റെ കിക്ക്‌ ഗെറ്റാഫ ഗോൾ കീപ്പർ ഡേവിഡ് സോറിയ തടുത്തിട്ടു.19 മത്തെ മിനിറ്റിൽ ആഞ്ചൽ കൊറിയയുടെ ഗോളിലൂടെ അത്ലറ്റികോ മാഡ്രിഡ് മുന്നിലെത്തിച്ചു.27 മത്തെ മിനിറ്റിൽ കുൻഹയുടെ ഗോളിൽ അത്ലറ്റികോ ലീഡുയർത്തി.മുപ്പതാം മിനിറ്റിൽ ബോർജ മായോരാൾ നേടിയ ഗോളോടെ ഗെറ്റാഫെ മത്സരത്തിലേക്ക് തിരിച്ചു വന്നു.ഏഴു മിനിറ്റിനുള്ളിൽ എനസ് ഉനാൽ അവർക്ക് സമനില ഗോളും സമ്മാനിച്ചു.

ആദ്യ പകുതിയിൽ 42 മത്തെ മിനിറ്റിൽ തോമസ് ലെമാറിന്റെ ഹാന്റ് ബോളിന് ഗെറ്റാഫക്ക് പെനാൽട്ടി ലഭിച്ചു. ലക്ഷ്യം കണ്ടു തന്റെ രണ്ടാം ഗോൾ നേടിയ ഉനാൽ ഗെറ്റാഫയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലെമാറിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ ആഞ്ചൽ കൊറിയ അത്ലറ്റികോയെ വീണ്ടും ഒപ്പമെത്തിച്ചു. 58 മത്തെ മിനിറ്റിൽ അപകടകരമായ ഫൗളിന് ഫിലിപ്പെക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ അത്ലറ്റികോ പത്തു പേരയി ചുരുങ്ങി.87 മത്തെ മിനിറ്റിൽ മരിയോ ഹെർമോസോയുടെ അതുഗ്രൻ ഒരു ഓവർ ഹെഡ്‌ കിക്ക് അത്ലറ്റികോക്ക് ആവേശ ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ അത്ലറ്റികോ ബാഴ്‌സലോണയെ മറികടന്നു അഞ്ചാം സ്ഥാനത്ത് എത്തി.

ഇറ്റാലിയൻ സിരിഎ യിൽ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും നേർക്ക് നേർ വന്നപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു. ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനും നാപോളിയും ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.ഏഴാം മിനുട്ടിൽ നാപോളി ലോറെൻസോ ഇൻസൈൻ പെനാൽട്ടി ഗോളിലൂടെ മുന്നിലെത്തി. എന്നാൽ 47ആം മിനുട്ടിൽ ജെക്കോവിലോടോപ് ഇന്റർ സമനില പിടിച്ചു.54 പോയിന്റുമായി ഇന്റർ ഒന്നാമതും നാപോളി 53 പോയിന്റുമായി രണ്ടാമതും ആണ്. എ സി മിലാന് 52 പോയിന്റ് ആണ് ഉള്ളത്.

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലാസിയോ ബോലോണയെ പരാജയപ്പെടുത്തി.ആദ്യ പകുതിയിൽ 11 മത്തെ മിനിറ്റിൽ സീറോ ഇമ്മൊബൈയിൽ പെനാൽറ്റിയിലൂടെ ലാസിയോയെ മുന്നിലെത്തിച്ചു.53 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോയുടെ പാസിൽ നിന്നും സക്കാഗ്‌നിയെ ലാസോയോയുട ലീഡുയർത്തി. 63 ആം മിനുട്ടിൽ സക്കാഗ്‌നി തന്റെ രണ്ടാം ഗോളും ലാസിയോയുടെ മൂന്നാമത്തെ ഗോളും നേടി . 25 മത്സരങ്ങളിൽ നിന്നും 42 പോയിന്റുമായി ആറാം സ്ഥാനത്താണ് ലാസിയോ.

Rate this post