Vinicius Junior : വിനീഷ്യസ് ഗോളിൽ വിജയവുമായി റിയൽ മാഡ്രിഡ് ; മികച്ച വിജയവുമായി അത്ലറ്റികോ മാഡ്രിഡ് ; നാപോളിക്കും റോമക്കും ജയം

സ്പാനിഷ് ലാ ലീഗയിൽ തകർപ്പൻ ജയം കുറിച്ച് റയൽ മാഡ്രിഡ്.ബെർണാബ്യൂവിൽ സെവിയ്യക്കെതിരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടു ഗോൾ നേടിയാണ് റയൽ വിജയം കൈവരിച്ചത്.കരിം ബെൻസെമയുടെയും വിനീഷ്യസ് ജൂനിയറിന്റെയും ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.പന്ത് കൈവശം വക്കുന്നതിൽ ചെറിയ മുൻതൂക്കം റയൽ മാഡ്രിഡിന് ഉണ്ടായിരുന്നു എങ്കിലും സെവിയ്യയും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പിറകിൽ ആയിരുന്നില്ല.

പന്ത്രണ്ടാം മിനിറ്റിൽ മാർക്കോസ് അകുനയുടെ കോർണറിൽ നിന്നും ഹെഡ്ഡറിലൂടെ റാഫ മിർ സേവിയ്യയെ മുന്നിലെത്തിച്ചു.ഗോൾകീപ്പർ ബോണോയുടെ പിഴവിൽ നിന്ന് 33-ാം മിനിറ്റിൽ ബെൻസെമ തന്റെ 11-ാം ലീഗ് ഗോളുമായി റയലിനെ സമനിലയിൽ എത്തിച്ചു.തുടർന്ന് സമനിലയിലേക്ക് പോകുന്നു എന്ന് തോന്നിയ മത്സരത്തിൽ ആണ് വിനീഷ്യസ് ജൂനിയറിന്റെ അതിമനോഹരമായ വിജയഗോൾ ഉണ്ടാവുന്നത്.

87 മത്തെ മിനിറ്റിൽ മിലിറ്റാവോ ഉയർത്തി നൽകിയ പന്ത് മനോഹരമായി വരുതിയിലാക്കിയ ബ്രസീലിയൻ യുവ താരം ഡ്രിബിൾ ചെയ്ത ശേഷം ബോക്സിന് പുറത്ത് നിന്ന് മാരകമായ ഒരു അടിയിലൂടെ ലക്ഷ്യം കാണുക ആയിരുന്നു. ലീഗിൽ നാലാമതുള്ള സെവിയ്യക്ക് എതിരെ ഏറ്റവും നിർണായക ജയം ആണ് റയലിന് ഇത്. ഈ ജയത്തോടെ ലീഗിൽ രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡും ആയുള്ള അകലം റയൽ നാലു പോയിന്റുകൾ ആക്കി ഉയർത്തി.

മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് കാഡിസിൽ 4-1 ന് ജയിക്കുകയും ലാലിഗ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഗോളുകൾ പിറന്നത്.തോമസ് ലെമർ, അന്റോയിൻ ഗ്രീസ്മാൻ, എയ്ഞ്ചൽ കൊറിയ, മാത്യൂസ് കുഞ്ഞ എന്നിവർ അത്ലറ്റികോക്കായി ഗോൾ നേടി.ആദ്യ ഗോൾ നേടാൻ 56 മത്തെ മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു അത്ലറ്റികോക്ക്.യാനിക് കരാസ്കോയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ തോമസ് ലെമാർ ആണ് അത്ലറ്റികോയുടെ ആദ്യ ഗോൾ നേടിയത്.70 മത്തെ മിനിറ്റിൽ മാർക്കോസ് യോറന്റെയുടെ പാസിൽ നിന്നു അന്റോൺ ഗ്രീസ്മാൻ അത്ലറ്റികോയുടെ രണ്ടാം ഗോളും നേടി.

6 മിനിറ്റിനകം മതിയാസ് കുൻഹയുടെ പാസിൽ നിന്നു ആഞ്ചൽ കൊറെയ അത്ലറ്റികോയുടെ മൂന്നാം ഗോളും നേടി.ഗോൾകീപ്പർ ജാൻ ഒബ്‌ലക്കിന്റെ ഞെട്ടിക്കുന്ന പിഴവിനെത്തുടർന്ന് രണ്ടാം പകുതിയുടെ അവസാനത്തിൽ കാഡിസ് അവരുടെ ഏക ഗോൾ നേടി 3-1 ന് സ്കോർ ആക്കി.ക്കിന്റെ ദേഹത്ത് തട്ടി സെൽഫ്‌ ഗോളായ ഗോളിലൂടെ ചാഡിസ്‌ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ നാലാം ഗോൾ കണ്ടത്തിയ കുൻഹ അത്ലറ്റികോ ജയം ഉറപ്പിച്ചു.

ലാസിയോയ്‌ക്കെതിരായ മിന്നുന്ന വിജയത്തോടെ സീരി എ ലീഡർമാരായ നാപ്പോളി മറഡോണയുടെ വാർഷികത്തിനു ആദരവ് അർപ്പിച്ചു.ലാസിയോയെ എതിരില്ലാത്ത നാലു ഗോളുകൾക്കാന് നാപോളി തകർത്തു വിത്തിട്ടത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ സെലിൻസിക്യിലൂടെ മുന്നിലെത്താനും നാപ്പോളിക്ക് ആയി.നാലു മിനിറ്റിനുള്ളിൽ ഇൻസിഗ്നെയുടെ പാസിൽ നിന്നു മെർട്ടൻസ് നാപ്പോളിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. 29 മത്തെ മിനിറ്റിൽ ലൊസാനെയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് റെയ്നയെ കാഴ്ചക്കാരനാക്കി നിർത്തിയ അതുഗ്രൻ അടിയിലൂടെ മെർട്ടൻസ് നാപ്പോളിക്ക് മൂന്നാം ഗോളും സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 86 മത്തെ മിനിറ്റിൽ ലോറൻസോയുടെ പാസിൽ നിന്നു ഫാബിയൻ റൂയിസ് ആണ് നാപ്പോളി ജയം പൂർത്തിയാക്കിയത്. 14 മത്സരങ്ങളിൽ നിന്നും 35 പോയിന്റാണ് നാപോളിക്കുള്ളത്.

മറ്റൊരു മത്സരത്തിൽ ടോമി എബ്രഹാം നേടിയ ഏക ഗോളിന് ടോറീനോയെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം ജയവുമായി ജോസെ മൗറീന്യോയുടെ റോമ.31 മത്തെ മിനിറ്റിൽ മിക്കിത്യാരന്റെ പാസിൽ നിന്നാണ് എബ്രഹാം വിജയഗോൾ നേടിയത്. ജയത്തോടെ റോമ അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ 13 സ്ഥാനത്ത് ആണ് ടോറീനോ.