❝ഹസാർഡിന്റെ🤕💔 പരിക്കും സലയുടെ
⚽👑 സ്പാനിഷ് ലീഗ്💘 പ്രണയവും.🔴🚩ഇംഗ്ലീഷ്
മണ്ണിനോട് വിടപറയാൻ ഒരുങ്ങി ലിവർപൂൾ ലെജന്റ് ❞

ക്ലൊപ്പിനു കീഴിൽ ലിവർപൂൾ നേടിയ വിജയങ്ങളിൽ പ്രധാന പങ്കു വഹിച്ച താരമാണ് ഈജിപ്ഷ്യൻ ഇന്റർനാഷണൽ മുഹമ്മദ് സലാ. ചാമ്പ്യൻസ് ലീഗ് കിരീടവും ,പ്രീമിയർ ലീഗ് കിരീടവും നേടിയപ്പോഴും ക്ലൊപ്പിന്റെ ലിവർപൂളിൽ പ്രധാന പങ്കു വഹിച്ച താരമാണ് സലാ. ലിവർപൂളിൽ എത്തിയ നാൾ മുതൽ ഗോളടിക്കുന്നതിൽ പിശുക്ക് കാണിക്കാതിരിക്കുനന് സലാ ഈ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾ സ്കോറിങ് ചാർട്ടുകളിൽ ഒന്നാമതാണ്. ലിവർപൂളിന് വേണ്ടി മികച്ച പ്രകടനം നടത്തുമ്പോഴും താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിക്കുന്നില്ല.

സമീപകാലത്ത് എഫ്‌സി ബാഴ്‌സയിലേക്കോ റയൽ മാഡ്രിഡിലേക്കോ ഉള്ള നീക്കവുമായി അദ്ദേഹത്തിന് ബന്ധമുണ്ട്.സലാക്ക് സ്പെയിനിൽ കളിയ്ക്കാൻ താത്പര്യമുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. അടുത്ത സീസണിൽ മികച്ച സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ഒരുങ്ങുന്ന സ്പാനിഷ് വമ്പൻമാർക്ക് സലാ മികച്ചൊരു ഓപ്‌ഷനായിരിക്കും എന്നതിൽ സംശയമില്ല.സ്പാനിഷ് മാധ്യമ പ്രസിദ്ധീകരണമായ മാർക്കയ്ക്ക് നൽകിയ അഭിമുഖത്തിനിടെ സലയോട് തന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ തന്റെ ഭാവി പൂർണ്ണമായും താൻ ചിന്തിക്കുന്നതിനനുസരിച്ചല്ല എന്നാണ് അഭിപ്രായപ്പെട്ടത്.


സ്പെയിനിലെ ഫുട്ബോളിനെക്കുറിച്ചുള്ള തന്റെ ചിന്തകളെക്കുറിച്ച് ചോദിച്ചപ്പോൾ ലാലിഗയിൽ കളിക്കാനുള്ള സാധ്യതകളെ അദ്ദേഹം തള്ളിക്കളഞ്ഞില്ല. തന്റെ ഭാവിയെക്കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്നും ഇനിയും ഒരുപാട് വർഷം കളിയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും സലാ പറഞ്ഞു. “ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും അറിയില്ല, അതിനാൽ … ഒരുപക്ഷേ ഒരു ദിവസം, അതെ,” അദ്ദേഹം പറഞ്ഞു നിർത്തി.

2023 വരെയാണ് സലാക്ക് ലിവർപൂളുമായി കരാറുള്ളത്. റയൽ മാഡ്രിഡിലേക്കുള്ള ഒരു നീക്കവുമായി സാലയെ ബന്ധപെടുത്തിയിരുന്നു. ആക്രമണത്തിൽ റയൽ പ്രധാനമായും ആശ്രയിക്കുന്നത് കരീം ബെൻസെമയെയാണ്.പരിക്ക് മൂലം പുറത്തായതോടെ ഹസാഡിന്റെ സേവനവും നഷ്ടമായി.അടുത്ത സീസണിൽ ഒരു ഗോൾ സ്കോറർ ലക്‌ഷ്യം വെക്കുന്ന റയലിന്റെ ലിസ്റ്റിലുള്ള താരം കൂടിയാണ് സലാ.

അതിനിടെ ചാമ്പ്യൻസ് ലീഗിൽ റയലുമായുള്ള കളിക്ക് തയ്യാറെടുക്കുകയാണ് സലാ. 2018 ലെ തോൽവിക്ക് പകരം ചോദിക്കാനാണ് ലിവർപൂൾ ഇറങ്ങുന്നത്. ആ മത്സരത്തിൽ സെർജിയോ റാമോസിന്റെ ഫൗളിൽ തോളിനു പരിക്കേറ്റ സലാക്ക് വേൾഡ് കപ്പ് നഷ്ടപ്പെട്ടിരുന്നു. റയൽ മാഡ്രിഡ് ഇതിഹാസവുമായി യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും ആ ഗെയിം മുൻകാലങ്ങളിലായിരുന്നു, അതിനാൽ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു സലാ അഭിപ്രായപ്പെട്ടത്.