” റയൽ മാഡ്രിഡിനെ ബെർണബ്യൂവിൽ കയറി തകർത്ത് തരിപ്പണമാക്കി ബാഴ്സലോണ : യുവന്റസിന് ജയം ; പ്രീമിയർ ലീഗിൽ വിജയങ്ങളുമായി ലെസ്റ്ററും ,ടോട്ടൻഹാമും “

സാവിയുടെ കീഴിൽ ഉയർത്തെഴുനേൽപ്പിന്റെ പാതയിലൂടെയാണ് ബാഴ്‌സലോണ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ബെർണബ്യൂവിൽ ഞായറാഴ്ച നടന്ന എൽ ക്ലാസിക്കോയിൽ തങ്ങളുടെ കടുത്ത എതിരാളികളായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി അത് പൂർത്തിയാക്കിയിരിക്കുകയാണ്.

റയൽ മാഡ്രിഡിനെതിരെ അഞ്ച് മത്സരങ്ങളുടെ തുടർച്ചയായ തോൽവിക്ക് ശേഷമായിരുന്നു ബാഴ്സയുടെ ഈ വിജയം.അവരുടെ പുനരുജ്ജീവനത്തിന്റെ പ്രധാന ശില്പികളിലൊരാളായ പിയറി-എമെറിക്ക് ഔബമെയാങ് രണ്ട് തവണയും റൊണാൾഡ് അരൗജോ ഫെറാൻ ടോറസ് എന്നിവർ ഒരു ഗോളും നേടി.പരിക്കേറ്റ കരിം ബെൻസെമയെയും ഫെർലാൻഡ് മെൻഡിയും ഇല്ലാതെയാണ് റയൽ ഇന്നലെ ഇറങ്ങിയത്.ഉസ്മാൻ ഡെംബെലെ രണ്ടു ഗോളുകൾക്ക് അസിസ്റ്റ് ചെയ്ത് ഫോമിലേക്ക് തിരിച്ചെത്തി.

2019 ന് ശേഷം മാഡ്രിഡിനെതിരായ അവരുടെ ആദ്യ വിജയം, ബാഴ്‌സലോണയെ ലാലിഗയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി, ഇപ്പോൾ ഒരു കളി കൈയിലിരിക്കെ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയുമായി മൂന്നു പോയിന്റ് വ്യത്യസ്തമാണുള്ളത്.പരാജയപ്പെട്ടെങ്കിലും ലീഡ് സ്റ്റാൻഡിംഗിൽ ബാഴ്സയെക്കാൾ 12 പോയിന്റ് ലീഡിൽ ഒന്നാം സ്ഥാനത്താണ് റയൽ ,മാഡ്രിഡ്.അംഗീകൃത സ്‌ട്രൈക്കറില്ലാതെ കാർലോ ആൻസലോട്ടിയുടെ ടീം ഒത്തൊരുമയില്ലാതെ കളിക്കുമ്പോൾ ആദ്യ വിസിൽ മുതൽ ബാഴ്‌സലോണ ഉയർന്ന നിലവാരത്തിലായിരുന്നു.

29ആം മിനുട്ടിൽ ഒബമയാങ്ങിലൂടെയാണ് ബാഴ്സലോണ ആദ്യ ഗോൾ നേടിയത്. വലതു വിങ്ങിൽ നിന്നും ടെമ്പെലെയുടെ ക്രോസ്സ് ഹെഡ്ഡറിലൂടെ റയൽ വലയിലെത്തിച്ചു.ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം നേടിയ നാലെണ്ണം ഉൾപ്പെടെ, മാഡ്രിഡിനെതിരെ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഔബമെയാങ് ഗോൾ കണ്ടെത്തി.ഒമ്പത് മിനിറ്റിന് ശേഷം ഡെംബെലെ വീണ്ടും അസിസ്റ്റ് നൽകിയതോടെ ബാഴ്‌സലോണ ലീഡ് ഇരട്ടിയാക്കി. ഫ്രഞ്ച് താരം എടുത്ത കോർണറിൽ നിന്നും അരോജോ മികച്ചൊരു ഹെഡ്ഡറിലൂടെ റയൽ വല ചലിപ്പിച്ചു.യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ഒരു കളിക്കാരനും 2022-ൽ ഡെംബെലെയുടെ ഏഴ് അസിസ്റ്റുകളേക്കാൾ കൂടുതൽ അസിസ്റ്റുകളില്ല.

47 ആം മിനുട്ടിൽ ഔബമെയാങ് ഒരുക്കിയ പാസിൽ നിന്നും ടോറസ് ടോപ്പ് കോർണറിലേക്ക് ഒരു കൂൾ ഫിനിഷിലൂടെ അത് 3-0 ആക്കി.നാല് മിനിറ്റിന് ശേഷം പിക്വെയുടെ ലോംഗ് ഫ്രീകിക്ക് വാങ്ങിയ ടോറസ് ഒബ്മയാങ്ങിന് ഗോളടിക്കാൻ അവസരമൊരുക്കി. ഓഫ്സൈട് ഫ്ലാഗുയർന്നെങ്കിലും വാറിന്റെ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. ഈ വിജയം ലാലിഗയിൽ ബാഴ്‌സലോണയുടെ തുടർച്ചയായ അഞ്ചാമത്തെ വിജയമാണ്, അതിനർത്ഥം അവർ ഇപ്പോൾ എല്ലാ മത്സരങ്ങളിലുമായി 13 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ്.

ഇറ്റാലിയൻ സിരി എ യിൽ മാസിമിലിയാനോ അല്ലെഗ്രിയുടെ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സലെർനിറ്റാനയെ കീഴടക്കി .പൗലോ ഡിബാലയുടെയും ഡുസാൻ വ്‌ലഹോവിച്ചിന്റെയും ആദ്യ പകുതിയിലെ ഗോളുകക്കായിരുന്നു യുവന്റസിന്റെ ജയം.പരിക്കുമൂലം ഒരു മാസത്തിലേറെയായി തന്റെ ആദ്യ ഗെയിം ആരംഭിച്ച ഡിബാല, അഞ്ച് മിനിറ്റിനുള്ളിൽ തന്റെ ടീമിനായി ഗോൾ നേടി മുന്നിലെത്തിച്ചു.29-ാം മിനിറ്റിൽ വ്ളാഹോവിച്ച യുവന്റസിന്റെ രണ്ടാമത്തെ ഗോളും നേടി. 30 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി ചാമ്പ്യന്മാരായ ഇന്റർ മിലാനെക്കാൾ ഒരു പോയിന്റ് പിന്നിലായി മൂന്നാം സ്ഥാനത്താണ് യുവന്റസ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രെന്റഫോഡിനെ പരാജപ്പെടുത്തി.ആദ്യ പകുതിയിൽ ടി കാസ്റ്റാഗ്നെ (20′), ജെ മാഡിസൺ (33′) എന്നിവർ നേടിയ ഗോളിനായിരുന്നു ലെസ്റ്ററിന്റെ ജയം.വൈ വിസ്സ (85 ‘) ബ്രെന്റ് ഫോഡിന്റെ ആശ്വാസ ഗോൾ നേടി .മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. 9 ആം മിനുട്ടിൽ സൗമയുടെ സെല്ഫ് ഗോളിൽ ടോട്ടൻഹാം ലീഡ് നേടി.എസ് ഹ്യൂങ്-മിൻ (24’, 88 ‘) നേടിയ ഗോളിൽ ടോട്ടൻഹാം വിജയമുറപ്പിച്ചു.എസ് ബെൻറഹ്മ (35 ‘) വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോൾ നേടി.

Rate this post