” പിഎസ്ജി യുടെ ഹൃദയം തകർത്ത ഹാട്രിക്കുമായി ബെൻസീമ ; ക്വാർട്ടർ കാണാതെ മെസ്സിയും സംഘവും പുറത്തേക്ക് “

ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമയുടെ ഹാട്രിക്കിന്റെ പിന്ബലത്തിലത്തിൽ പാരീസ് സെന്റ് ജെർമെയ്നെ പരരാജയപെടുത്തി റയൽ മാഡ്രിഡ് ക്വാർട്ടറിൽ സ്ഥാനം പിടിച്ചു.ആദ്യ പകുതിയിൽ കൈലിയൻ എംബാപ്പെയുടെ സ്‌ട്രൈക്കിൽ ഇരു പദങ്ങളിലുമായി പിഎസ്‌ജി 2-0ന്റെ ലീഡുമായി ഡ്രൈവിംഗ് സീറ്റിൽ ഇടംപിടിച്ചെങ്കിലും ഇടവേളയ്ക്ക് ശേഷം ബെൻസെമ മൂന്ന് ഗോളുകൾ നേടിയപ്പോൾ മാഡ്രിഡ് 3-2ന് വിജയം സ്വന്തമാക്കി.

ആദ്യ പാദത്തിലെ 1-0ന്റെ ലീഡുമായി മാഡ്രിഡിൽ എത്തിയ പി എസ് ജി തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഈ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ പിഎസ്ജി ക്കായിരുന്നു ആധിപത്യം .അതിന്റെ ഫലമായി 34ആം മിനുട്ടിൽ എമ്പപ്പെ പന്ത് വലയിൽ എത്തിച്ചു എങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. പിന്നാലെ 39ആം മിനുട്ടിൽ നെയ്മറുടെപസ്സിൽ നിന്നും എംബപ്പേ പാരിസിനെ മുന്നിലെത്തിച്ചു.60ആം മിനുട്ടിൽ പി എസ് ജി ഗോൾ കീപ്പർ ഡൊണ്ണരുമ്മ വരുത്തിയ പിഴവിൽ നിന്നും റയൽ മാഡ്രിഡ് മത്സരത്തിലേക്ക് തിരിച്ചു വന്നു.വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്നും ബെൻസീമയാണ് റയലിനായി ഗോൾ നേടിയത്.

76 ആം മിനുട്ടിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡ് മാസ്റ്റർ ലൂക്ക മോഡ്രിച്ചിന്റെ പാസിൽ നിന്നും ഗോൾ നേടി ബെൻസീമ റയലിനെ ഒപ്പമെത്തിച്ചു. എന്നാൽ തുടരെ ആക്രമണം കെട്ടഴിച്ചു വിട്ട റയൽ രണ്ടു മിനിറ്റിനകം മത്സരത്തിലെമൂന്നാമത്തെ ഗോൾ നേടി. ബെൻസീമ ഹാട്രിക്കും പൂർത്തിയാക്കി സ്കോർ 3 -1 ആക്കി ഉയർത്തി.അഗ്രിഗേറ്റിൽ 3-2ന് റയൽ മാഡ്രിഡ് മുന്നിലെത്തിക്കുകയും ചെയ്തു.ഫ്രാൻസ് ഇന്റർനാഷണൽ മാഡ്രിഡിനായി തന്റെ 309-ാം ഗോൾ നേടി, ആൽഫ്രെഡോ ഡി സ്റ്റെഫാനോയെ മറികടന്ന് ക്ലബിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഗോൾ സ്കോററായി മാറി.സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും നെയ്മറിനും മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.നെയ്മർ എംബാപ്പെയുടെ ഗോളിന് അസിസ്റ്റ് ചെയ്തെങ്കിൽ മെസി തീർത്തും നിരാശപ്പെടുത്തി.

മറ്റൊരു പ്രീ ക്വാർട്ടറിൽ സ്പോർട്ടിങ്ങിനു മുന്നിൽ ഗോൾ രഹിത സമനിലയിൽ അകപ്പെട്ടെങ്കിലും ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ജയത്തിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ സ്ഥാനം പിടിച്ചു. ആദ്യ പാദത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നത്.

Rate this post