❝ ബെൻസിമയുടെ ഗോളടി മികവിൽ റയൽ മാഡ്രിഡ് ; കിരീടമുറപ്പിച്ച് സിറ്റിയും ,ബയേണും ; മികച്ച വിജയം നേടി യുവന്റസ് ; ഫ്രഞ്ച് കപ്പിൽ സെമിയിൽ സ്ഥാനം പിടിച്ച് പിഎസ്ജി ❞

ഇറ്റലിയിലെ സെരി എയിൽ ഇന്നലെ നടന്ന പോരാട്ടങ്ങളിൽ കരുത്തരായ യുവന്റസ് വിജയം നേടി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് പാർമയയെയാണ് യുവെ വീഴ്ത്തിയത്. യുവന്റസിന്റെ മൈതാനത്ത് നടന്ന പോരാട്ടത്തിൽ അല്ക്സ് സാൻഡ്രോ ആതിഥേയർക്കായി ഇരട്ട​ഗോൾ നേടി. മത്യാസ് ഡി ലിറ്റും ഒരു ​ഗോൾ നേടി. പാർമയുടെ ആശ്വാസ​ഗോൾ ​ഗാസ്റ്റൻ ബർ​ഗ്മാന്റെ വകയായിരുന്നു.

യുവന്റസ് വിജയം നേടിയപ്പോൾ നിലവിൽ സെരി എയിൽ ഒന്നാമതുള്ള ഇന്റർ മിലാൻ സമനിലകൊണ്ട് തൃപ്തിപ്പെട്ടു. സ്പെസിയയാണ് ഇന്ററിനെ സമനിലയിൽ പൂട്ടിയത്. ഇരുക്ലബുകളും ഒരു ​ഗോൾ വീതം നേടി.sആം മിനുട്ടിൽ ഫാരിയസിലൂടെ മുന്നിലെത്തിയ സ്പെസിയയെ 39 ആം മിനുട്ടിൽ പെരിസിച് നേടിയ ഗോളിൽ സമനില പിടിക്കുകയായിരുന്നു.മറ്റൊരു സൂപ്പർപോരാട്ടത്തിൽ എ.സി.മിലാനെ സസ്സോളോ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വീഴ്ത്തി. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു മിലൻറെ തോൽവി.ജിയാക്കോമോ റാസ്പഡോറി സസ്സോളോക്ക് വേണ്ടി രണ്ടു ഗോളുകൾ നേടിയപ്പോൾ ഹകാൻ കാൽഹനോഗ്ലു മിലൻറെ ഗോൾ നേടി. 32 മത്സരങ്ങളിൽ നിന്നും 72 പോയിന്റുമായി ഇന്റർ മിലാൻ തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. എസി മിലാൻ 66 ഉം ,യുവന്റസിമു 65 ഉം ഒരു മത്സരം കുറവ് കളിച്ച അറ്റ്ലാന്റക്ക് 64 പോയിന്റുമാണുള്ളത്.

ലാ ലീഗയിൽ കിരീട പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിന് കാന്ത വെല്ലുവിളി ഉയർത്തി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന എവേ മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. ഗോൾ അടിച്ചും അടിപ്പിച്ചും മുന്നേറിയ സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസിമയുടെ മികവിലാണ് റയലിന്റെ ജയം. ആദ്യ പകുതിയിൽ തന്നെ റയൽ മത്സരത്തിലെ മൂന്നു ഗോളുകളും നേടി. 30 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയും, 40 ആം മിനിട്ടിൽ കാസിമിറായുടെ പാസ്സുല് നിന്നുമായിരുന്നു ബെൻസേമയുടെ ഗോളുകൾ. 33 മിനുട്ടിൽ ഓഡ്രിയോസോളയുടെ ഗോളിന് അസ്സിസ്റ് നൽകിയതും ബെൻസിമായാണ്. മറ്റൊരു മത്സരത്തിൽ സെവിയ്യ എതിരില്ലാത്ത ഒരു ഗോളിന് ലെവന്റയെ പരാജയപ്പെടുത്തി.


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ആസ്റ്റൺ വില്ലക്കെതിരെ നേടിയ വിജയത്തോടെ കിരീടത്തിലേക്ക് കൂടുതൽ എടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാം.ആദ്യ പകുതിയിയുടെ അവസാന മിനുട്ടിൽ ജോൺ സ്റ്റോൺസും രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല താരം മാറ്റി ക്യാഷും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും പത്ത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിന്റെ 20ആം സെക്കന്റിൽ തന്നെ ജോൺ മാക്ഗിന്നിന്റെ ഗോളിലാണ് ആസ്റ്റൺ വില്ല ലീഡ് നേടിയത്. എന്നാൽ 22ആം മിനുറ്റിൽ ഫിൽ ഫോഡെനിലൂടെ സമനില ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ റോഡ്രിയിലൂടെ മത്സരത്തിൽ ലീഡും സ്വന്തമാക്കി.

പുതിയ പരിശീലകന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ടോട്ടൻഹാമിന് വമ്പൻ ജയം.ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സതാംപ്ടനെയാണ് അവർ പരാജയപ്പെടുത്തിയത് . മത്സരത്തിൽ പിന്നിട്ട് നിന്നതിന് ശേഷം 2 ഗോൾ തിരിച്ചടിച്ചാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റി ഗോളടക്കം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാം സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. പരിശീലകനായിരുന്ന ജോസെ മൗറിനോയെ പുറത്താക്കിയതിന് ശേഷമുള്ള ടോട്ടൻഹാമിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. സോണും ,ബെയ്‌ലുമാണ് ടോട്ടൻഹാമിന്റെ ഗോളുകൾ നേടിയത്.

ബുണ്ടസ്‌ലീഗയിൽ സൂപ്പർ സ്‌ട്രൈക്കർ ഹാലാൻഡ് പെനാൽറ്റി നഷ്ടപെടുത്തിയെങ്കിലും സ്‌ട്രൈക്കർ റീയൂസും , ഗുരേരയും നേടിയ ഗോളുകൾക്ക് ഡോർട്ട്മുണ്ട് യൂണിയൻ ബെർലിൻ പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ കിരീടം ഉറപ്പിച്ചു മുന്നേറുന്ന ബയേർ മ്യൂണിക്ക് ആദ്യ പകുതിയിൽ ചൗപോ മോട്ടിങ്ങും, കിമ്മിച്ചും നേടിയ ഗോളുകൾക്ക് ബയേർ ലെവർകൂസനെ പരാജയപ്പടുത്തി. മറ്റൊരു പ്രധാന പോരാട്ടത്തിൽ വേഫൽസ്ബർഗ് സ്റ്റ്റ്ഗാർട്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. 30 മത്സരങ്ങളിൽ നിന്നും 71 പോയിന്റുമായി ബയേർ തന്നെയാണ് ലീഗിൽ ഒന്നാമത്. 61 പോയിന്റുമായി ലൈപ്സിഗ് ,57 പോയിന്റുമായി വോൾഫ്സ്ബർഗ് ,56 പോയിന്റുമായി ഫ്രാങ്ക്ഫർട്ട് എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.

ഫ്രാൻസിലെ നോക്കൗട്ട് പോരാട്ടമായ ഫ്രഞ്ച് കപ്പിൽ പി.എസ്.ജി സെമിയിലെത്തി . ക്വാർട്ടറിൽ ആം​ഗേഴ്സിനെ എതിരില്ലാത്ത അഞ്ച് ഹ​ഗോളിന് തകർത്താണ് പി.എസ്.ജിയുടെ സെമിയിലേക്കുള്ള കുതിപ്പ്. പി.എസ്.ജി അർജന്റൈൻ താരം മൗറോ ഇക്കാർഡി ഹാട്രിക്ക് നേടി. സൂപ്പർതാരം നെയ്മർ ഒരു ​ഗോൾ നേടി. ആം​ഗേഴ്സ് താരം വിസെന്റെ മാൻസിയാവുവിന്റെ സെൽഫ് ​ഗോളും പി.എസ്.ജിക്ക് ​ഗുണം ചെയ്തു.