❝ പ്രതിരോധം 💪🔥 ശക്തിപെടുത്താൻ ആ
കണ്ണുകൾ 🔵✊ പാരീസിന്റെ ശക്തികേന്ദ്രത്തിൽ
തന്നെ ✍️⚽ പതിഞ്ഞിരുന്നു ❞

ഫ്രാൻസിൽ നിന്നുള്ള പുതിയ റിപോർട്ടുകൾ പ്രകാരം ഈ സമ്മറിൽ പാരീസ് സെന്റ് ജെർമെയ്ൻ ക്യാപ്റ്റൻ മാർക്വിൻഹോസിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ലാ ലീഗ്‌ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്. 19 ആം വയസ്സിൽ ഇറ്റാലിയൻ ക്ലബ് എ എസ് റോമയിൽ നിന്ന് 31.4 മില്യൺ ഡോളർ നൽകിയാണ് ബ്രസീലിയൻ പ്രതിരോധ താരത്തെ പിഎസ്ജി സ്വന്തമാക്കുന്നത്.പാരീസിലെ മാർക്വിൻഹോസിന്റെ എട്ടാമത്തെ സീസണാണിത്.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെൻട്രൽ ഡിഫെൻഡർമാരിൽ ഒരാളായി ബ്രസീലിയൻ കണക്കാക്കപ്പെടുന്നു. ഈയടുത്ത കാലത്തുള്ള പിഎസ്ജി യുടെ വിജയങ്ങളിൽ നിർണായകമായ പങ്കു വഹിക്കുന്ന താരം കൂടിയാണ് മാർകിൻഹോസ്‌.കഴിഞ്ഞ സീസണിൽ പാരിസിനെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച പാരീസ് ക്യാപ്റ്റൻ സൂപ്പർ ഡിഫൻഡർ തിയാഗോ സിൽ‌വ ചെൽസിയിലേക്ക് പോയതിനു ശേഷം ആ വിടവ് നികത്താനും അദ്ദേഹത്തിനായി.


തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി മാർക്വിൻ‌ഹോസിൽ ഒപ്പിടാൻ റയൽ മാഡ്രിഡിന് താൽപ്പര്യമുണ്ടെന്ന് എൽ എക്വിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.സാന്റിയാഗോ ബെർണബ്യൂവിലെ ക്ക് ബയേൺ മ്യൂണിക്കിൽ നിന്നും ഡേവിഡ് അലബയുടെ കൈമാറ്റം ഉറപ്പിച്ചിട്ടും വീണ്ടും ഒരു ലോകോത്തര പ്രതിരോധ താരത്തിന് പിന്നാലെ താനെയാണ് മാഡ്രിഡ്. റയാലിന്റ പ്രതിരോധത്തിലെ ശക്തികളായ സെർജിയോ റാമോസിനെയും റാഫേൽ വരാനെയുടെ ഭാവി അനിശ്ചിതമായതാണ് പുതൊയൊരു താരത്തിൽക്ക് റയലിനെ കൊണ്ടെത്തിച്ചത്.

ഈ സീസൺ അവസാനത്തോടെ റയലുമായുള്ള കരാർ അവസാനിക്കുന്ന റാമോസ് പുതിയ കരാർ ഇതുവരെയും ഒപ്പുവെച്ചിട്ടില്ല. അടുത്ത സീസണിൽ റാമോസ് ഫ്രീ ഏജന്റായി മാറും. രണ്ടു വർഷത്തെ കരാറാണ് റയൽ ക്യാപ്റ്റൻ ആവശ്യപെടുന്നത്. മറുവശത്ത് റാഫേൽ വരാനെക്ക് കരാറിൽ ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ട്. ഈ സമ്മറിൽ താരം ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവർ ഫ്രഞ്ച് താരത്തിന് പിന്നാലെ തന്നെയുണ്ട്. മാർക്വിൻഹോസിൽ റയൽ കാണിക്കുന്ന താല്പര്യം റയൽ മാഡ്രിഡിലെ പ്രധാന താരങ്ങൾ ക്ലബ് വിടുന്നതിന്റെ സൂചനയായി കാണുന്നവരുണ്ട്.