❝ചാമ്പ്യൻസ് ലീഗ്🏆⚽ക്വാർട്ടർ ഫൈനൽ🔥👊അല്ലെ
വരാനിരിക്കുന്നത് സൂപ്പർ😲💔 താരത്തിനു കളി
അവസാനിപ്പിക്കേണ്ടി വരുമോ❞

കഴിഞ്ഞ രണ്ടു വർഷമായി പരിക്കുകൾ വേട്ടയാടിയ ഫുട്ബോൾ ജീവിതമായിരുന്നു റയൽ മാഡ്രിഡിന്റെ ബെൽജിയൻ താരം ഈഡൻ ഹസാർഡിന്റെ. മാസങ്ങൾക്കു ശേഷം കളിക്കളത്തിൽ മടങ്ങിയെത്തിയ താരത്തിന് വീണ്ടും പരിക്കേറ്റു.ഒരു സ്പാനിഷ് ഡോക്ടറുടെ അഭിപ്രായത്തിൽ ആങ്കിൾ സർജറിക്ക് വിധേയനാവുന്ന താരം വീണ്ടും ഫുട്ബോളിലേക്ക് മടങ്ങി വരുന്നത് ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.

2019 ൽ ചെൽസിയിൽ നിന്ന് എത്തിയതുമുതൽ പരിക്കേകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു ഹസാർഡിന്റെ ജീവിതത്തിൽ.ഈ സീസണിൽ 500 മിനിറ്റ് പോലും മുപ്പതുകാരന് ഗ്രൗണ്ടിൽ ചിലവഴിക്കാൻ സാധിച്ചില്ല. റയലിലേക്ക് മാറിയതിനു ശേഷം രണ്ടു വർഷം കൊണ്ട് വെറും 25 മത്സരം മാത്രമാണ് ഹസാഡിന് കളിക്കാനായത്.റയൽ മാഡ്രിഡ് വാർത്താ റിപ്പോർട്ടുകൾ പ്രകാരം താരത്തിൻെറ കണങ്കാലിൽ മൂന്നാമത്തെ സർജറിയാണ് നടക്കാൻ പോകുന്നത്.

എന്നാൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ ജോലി ചെയ്യുന്ന ഡോ. ജോസ് ഗോൺസാലസ്, ഹസാർഡിനായുള്ള മൂന്നാമത്തെ കണങ്കാൽ ഓപ്പറേഷൻ തന്റെ ഫുട്ബോൾ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്ന് മുൻകൂട്ടി അറിയിപ്പ് നല്കിയിരുന്നു. വീണ്ടും വീണ്ടും പരിക്കേൽക്കുന്നത് താരത്തിന്റെ ഫുട്ബോൾ കരിയറിന് തന്നെ നഭീഷണിയായെന്നും ഡോ. ഗോൺസാലസ് ഒൻഡാസെറോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക് പോയ വിടവ് നികത്താനായാണ് റയൽ മാഡ്രിഡ് ചെൽസിയിൽ നിന്ന് ഈഡൻ ഹസാർഡിനെ കൊണ്ട് വന്നത്.ചെൽസിയിൽ അവസാന സീസണിൽ എല്ലാ മത്സരങ്ങളിലും 21 ഗോളുകൾ നേടി മികച്ച ഫോമിലുള്ള താരം സ്പാനിഷ് തലസ്ഥാനത്ത് ഒരു ദുരന്തമായി മാറി.25 കളികളിൽ നിന്ന് മൂന്ന് ലാലിഗ ഗോളുകൾ മാത്രമാണ് നേടിയത്. ഈഡൻ ഹസാർഡിന്റെ നിരന്തരമായ പരിക്ക് പ്രശ്‌നങ്ങളുടെ ഫലമായി, ഹസാർഡിന്റെ ഫിറ്റ്‌നെസിൽ പ്രശ്‌നമുണ്ടെന്ന് റയൽ മാഡ്രിഡിന്റെ മാനേജർ സിനെഡിൻ സിഡാനെയും സമ്മതിച്ചു.

“അവ എനിക്ക് വിശദീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. എനിക്ക് പോസിറ്റീവായിരിക്കാനും അത് വളരെയധികം പ്രശ്‌നമല്ലെന്ന് പ്രതീക്ഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു. റയലിൽ ചേരുന്നതിനു മുൻപ് അദ്ദേഹത്തിന് അധികം പരിക്കേറ്റിരുന്നില്ല ഇത് പുതിയ കാര്യമാണ്”,സിദാനെ പറഞ്ഞു.