❝റയൽ മാഡ്രിഡ്⚽🤩സ്വന്തമാക്കാൻ ഒരുങ്ങുന്ന താരത്തെ✍️🔥ടീമിലെത്തിക്കാൻ മത്സരിച്ച് പിഎസ്ജി യും, പ്രീമിയർ ലീഗ് ക്ലബ്ബുകളും❞

ബയേൺ മ്യൂണിച്ച് പ്രതിരോധ താരം ഡേവിഡ് അലബ സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡിലേക്കുള്ള കൈമാറ്റത്തെ കുറിച്ചുള്ള വാർത്തകൾ കുറച്ചു നാളുകളായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.നിലവിലെ സീസൺ അവസാനിച്ചുകഴിഞ്ഞാൽ സൗജന്യ കൈമാറ്റത്തിലൂടെ ഓസ്ട്രിയൻ താരത്തെ കൈമാറാൻ ഇരു ടീമുകളും വാക്കാലുള്ള ധാരണയുണ്ടായിരുന്നു. ഇരു ക്ലബ്ബുകളും തമ്മിൽ പ്രീ കരാറിൽ എത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

റയൽ മാഡ്രിഡ് ഓസ്ട്രിയൻ ഡിഫെൻഡറുടെ സാമ്പത്തിക ആവശ്യങ്ങളിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടികൾ പുറത്തു വന്നിരിക്കുകയാണ്. താരം പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി), പ്രീമിയർ ലീഗിലെ മറ്റ് ക്ലബ്ബുകളിലേക്കോ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ബയേൺ മ്യൂണിക്കുമായുള്ള 13 വർഷത്തെ ബന്ധം അവസാനിക്കുകയാണെന്നു ഔദ്യോഗികമായി അലാബ പ്രഖ്യാപിച്ചിരുന്നു.ഹാൻസി ഫ്ലിക്കിന്റെ സെക്സ്റ്റപ്പിൾ വിജയിക്കുന്ന ടീമിലെ പ്രധാന കളിക്കാരിൽ ഒരാളായ ഈ 28 കാരൻ ഫിഫ ക്ലബ് ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

“ഈ സീസണിനുശേഷം പുതിയ എന്തെങ്കിലും പരീക്ഷിക്കാനും ക്ലബ് വിടാനും ഞാൻ തീരുമാനമെടുത്തു. ഇത് ഒരു വിഷമകരമായ തീരുമാനമായിരുന്നു. 13 വർഷമായി ഞാൻ ഇവിടെയുണ്ട്. ഞാൻ ഇവിടെ നിരവധി ഓർമ്മകൾ ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് അടുത്തത് എന്താണെന്ന് ഞാൻ തീരുമാനിച്ചിട്ടില്ല. ഒരു പുതിയ വെല്ലുവിളി തേടാൻ ഞാൻ തീരുമാനിച്ചു, അതിനാലാണ് ഇതിന് സമയമെടുത്തത്, ”28 കാരൻ പറഞ്ഞു.

2025 വരെ നീണ്ടുനിൽക്കുന്ന കരാറായിരുന്നു റയൽ മാഡ്രിഡ് ബയേൺ താരത്തിന് മുന്നിൽ വെച്ചത്.അലാബയുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും റയൽ അംഗീകരിക്കുമെന്നും റിപോർട്ടുകൾ വന്നു .എന്നാൽ നിലവിൽ താരത്തിന്റെ ഉയർന്ന വേതനം തന്നെയാണ് ചർച്ചകളിലെ പ്രധാന തടസ്സമായി നിൽക്കുന്നത്.തന്റെ “ഡ്രീം ക്ലബ്” റയൽ മാഡ്രിഡാണെന്നും അവരുടെ ജേഴ്സിയണിയുന്നത് ഏറ്റവും ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു. അലാബയെ സ്വന്തമാക്കാൻ നേരത്തെ ബാഴ്സലോണയും ശ്രമം നടത്തിയെങ്കിലും സാമ്പത്തിക പ്രശ്‌നം അവരെ അതിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചു.

ഡേവിഡ് അലബയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾ കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട്. ലിവർപൂളായിരിക്കും താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിൽ ഉണ്ടാവുക. പ്രതിരോധ താരങ്ങളുടെ പരിക്ക് കൊണ്ട് വലയുന്ന റെഡ്‌സിന് ഒരു മികച്ച ഡിഫെൻഡറെ ടീമിലെത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ചെൽസിയും ,മാഞ്ചസ്റ്റർ സിറ്റിയും തരത്തിൽ നേരത്തെ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

പാരിസ് സെന്റ് ജെർമെയ്നും ബയേൺ താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.വലിയ വില കൊടുത്ത് അലാബയെ ഒപ്പിടാനുള്ള സാമ്പത്തിക ശേഷി പിഎസ്ജി ക്കു ഉള്ളത് അവർക്ക് അനുകൂല ഘടകമാണ്.ക്ലബ്ബിന്റെ പ്രസിഡൻറ് നാസർ അൽ ഖലൈഫി അദ്ദേഹവുമായി വ്യക്തിപരമായി സംസാരിച്ചുവെന്ന റിപ്പോർട്ടുകൾ ഡിയാരിയോ എ‌എസിലെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഈ സീസണോടെ റയലുമായി കരാർ അവസാനിക്കുന്ന ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ഭാവിയെക്കൂടി ആശ്രയിച്ചിരിക്കും അലാബ ബെര്ണാബ്യൂവിൽ എത്തുന്നത്. റാമോസുമായി റയൽ കരാർ പുതുക്കുകയായണെങ്കിൽ വൻവിലകൊടുത്ത് അലാബയെ ടീമിലെത്തിയാക്കൻ സാധ്യത കുറവാണ്.