❝കൈലിയൻ🔥⚽എംബപ്പെ മാത്രം✍️💰പോരാ മറ്റവനെയും🔵✌️മാഡ്രിഡിൽ എത്തിക്കണം, 🔵പി.എസ്.ജി 🔵സിറ്റി ടീമുകളുടെ തുറുപ്പ് ചീട്ടുകൾ ഇനി മാഡ്രിഡിലേക്ക് ❞

അടുത്ത സീസണിൽ വമ്പൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള പുറപ്പാടിലാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ സീസണുകളിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. റൊണാൾഡോ ക്ലബ് വിട്ടതിനു ശേഷം ചാമ്പ്യൻസ് ലീഗിലും അവർക്ക് ശോഭിക്കാനായില്ല. ഇതിനൊരു മാറ്റം കൊണ്ട് വരനാണ് പരിശീലകൻ സിദാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

അടുത്ത സീസണിൽ റയൽ മാഡ്രിഡ് ലക്ഷ്യമിടുന്ന പ്രധാന താരമാണ് പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബപ്പെ. ഫ്രഞ്ച് സൂപ്പർ താരത്തിന് പിന്നാലെ മാൻ സിറ്റിയുടെ ഇൻ-ഫോം വിംഗർ റിയാദ് മഹ്രെസിനോട് ലാലിഗ ഭീമൻമാരായ റയൽ മാഡ്രിഡ് താൽപര്യം കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാഡ്രിഡ് ബോസ് സിനെഡിൻ സിഡാനെ നിലവിലെ വിംഗ് ഓപ്ഷനുകളിൽ സന്തുഷ്ടനല്ലെന്നും സമ്മർ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ മാൻ സിറ്റി വൈഡ് മാൻ ലക്ഷ്യമിടുമെന്നും റിപ്പോർട്ടിൽ പറയുന്നു .

കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ 5-2 ന് വിജയിച്ച മത്സരത്തിൽ അൾജീരിയൻ പ്ലേമേക്കർ മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ടു ഗോൾ നേടുകയും ചെയ്തു. റിയാദ് മഹ്രെസിന്റെ പ്രകടനത്തിൽ സ്പാനിഷ് ചാമ്പ്യന്മാർ മതിപ്പു പ്രകടിപ്പിച്ചെന്നു ഫുട് മെർകാറ്റോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

സിഡാനെ നിലവിലെ വിംഗർമാരായ ഈഡൻ ഹസാർഡ്, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, മാർക്കോ അസെൻസിയോ എന്നിവരുടെ പ്രകടനത്തിൽ അസംതൃപ്തരാണെന്നും പുതിയൊരു താരത്തെ അടുത്ത സീസണിൽ സ്വന്തമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു .അൾജീരിയൻ വംശജനായ സിദാനെ മഹ്രെസിനെ ടീമിലെത്തിക്കാൻ താല്പര്യപെടുന്നുണ്ട്.കഴിഞ്ഞ സീസണിലും അൾജീരിയൻ താരത്തെ ടീമിലെത്തിക്കാൻ മാഡ്രിഡ് ശ്രമം നടത്തിയിരുന്നു.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഡ്രിഡ് മേധാവി ഫ്ലോറന്റിനോ പെരസ് സിദാനെ പൂർണമായും പിന്തുണക്കും എന്ന റിപ്പോർട്ടുകളും വന്നിരുന്നു. സ്റ്റാർ സ്‌ട്രൈക്കർ കരീം ബെൻസെമയ്ക്ക് പകരക്കാരനായി പി‌എസ്‌ജിയുടെ ഫോർവേഡ് കൈലിയൻ എംബപ്പെയെ ടീമിലെത്തിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

2022-23 സീസൺ വരെ മഹ്രെസിനു സിറ്റിയുമായി കരാറുണ്ട്, കൂടാതെ പെപ് ഗ്വാർഡിയോളയുടെ ആക്രമണത്തിന് ആഴം കൂട്ടുന്ന മുപ്പതുകാരനെ വേനൽക്കാലത്ത് ക്ലബ് വിടാൻ അനുവദിക്കാൻ മാൻ സിറ്റിക്ക് ഉദ്ദേശ്യമില്ലെന്നാണ് റിപ്പോർട്ടുകൾ. 2018 വേനൽക്കാലത്ത് മാൻ സിറ്റിയിൽ ചേർന്ന മഹ്രെസ് ക്ലബിനൊപ്പം ആദ്യ സീസണിൽ പി‌എൽ കിരീടം നേടി. മുമ്പ് 2016 ൽ ലീസസ്റ്റർ സിറ്റിക്കൊപ്പം കിരീടം നേടി.ഈ സീസണിൽ സിറ്റിക്കായുള്ള 36 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയ മഹ്രെസ് നാല് അസിസ്റ്റുകൾ നേടിയിട്ടുണ്ട്.