❝ചരിത്രമുള്ളത്✍️🙆‍♂️കൊണ്ടു തന്നെ⚡⚽ഈ കാര്യത്തിൽ 🤍💙റയൽ മാഡ്രിഡ് മാനേജ്‌മെന്റിനെ 😲ഭയക്കണം ❞

ലോക ഫുട്ബോളിലെ ഏറ്റവും മികച്ചതും, സമ്പന്നമായതുമായ ക്ലബായ റയൽ മാഡ്രിഡ് വലിയ താരങ്ങളെ ടീമിലെത്തിച് എന്നും ഫുട്ബോൾ ആരാധകരെ അത്ഭുതപെടുത്തിയിട്ടുണ്ട്. ഫുട്ബോളിൽ വളർന്നുയ വരുന്ന ഏതൊരു താരവും പന്ത് തട്ടുവാൻ ആഗ്രഹിക്കുന്ന ക്ലബ്ബുകളിലൊന്നാണ് റയൽ മാഡ്രിഡ്. ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ സിദാൻ ,ഫിഗോ റൊണാൾഡോ ,ക്രിസ്റ്റ്യാനോ റൊണാൾഡോ,റൗൾ ,റോബർട്ടോ കാർലോസ്,ബെക്കാം,കാക തുടങ്ങിയവയെല്ലാം വൻ തുകകകൾ മുടക്കിയാണ് ടീമിലെത്തിച്ചത്. അടുത്ത കാലത്തായി ബെൻസിമ ,മോഡ്രിച് ,ഡി മരിയ ഹസാഡ്,ബെയ്ൽ എന്നിവരെയും മാഡ്രിഡിലെത്തിച്ചു. എന്നാൽ വലിയ തുകക്ക് ടീമിലെത്തിച്ചിട്ടും പ്രതീക്ഷക്കൊത്ത് പ്രാകടനം നടത്താൻ സാധിക്കാത്തവരും നിരവധിയാണ്.


ഈ അടുത്ത കാലത്തായി വലിയ തുകക്ക് താരങ്ങളെ ടീമിലെത്തിച്ചിട്ടും പ്രതീക്ഷിച്ച പ്രകടനം അവരിൽ നിന്നും ഉണ്ടായില്ല . ഇതിനൊരു മാറ്റം വരുത്തുവാൻ റയൽ മാനേജ്‌മന്റ് ഒരുങ്ങുകായണ്‌. പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം അടുത്ത സീസണിലെ ട്രാൻസ്ഫർ വിൻഡോയിൽ വലിയ സൈനിങ്‌ നടത്തുവാൻ ആണ് മാഡ്രിഡ് ഒരുങ്ങുന്നത്. അടുത്ത സീസണിൽ ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡിനെയും, പിഎസ്ജി യുടെ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പയെയും എന്ത് വില കൊടുത്തും ടീമിലെത്തിക്കാനാണ് മാനേജ്‌മന്റ് ശ്രമിക്കുന്നത്. ഇവരെ ടീമിലെത്തിക്കാൻ സാധിക്കാവുന്നത് എന്തും ചെയ്യുമെന്ന് പെരസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ രണ്ടു കളിക്കാരെ സൈൻ ചെയ്യുന്നതിനുള്ള ഫണ്ട് റൈസ് ചെയ്യാനായി സൗദിയിലെയും യൂറോപ്പിലെയും രണ്ട് കമ്പനികളുമായി 350 മില്യൻ യൂറോയുടെ സ്പോണ്സർഷിപ് കരാറുകളുടെ അവസാനഘട്ട ചർച്ചകളിലാണെന്നും റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏതു ക്ലബും ആഗ്രഹിക്കുന്ന രണ്ടു താരങ്ങളെ സ്വന്തമാക്കാൻ വൻ തുക തന്നെ റയൽ മുടക്കേണ്ടി വരും. റയലിനെ കൂടാതെ ബാഴ്സലോണയും പ്രീമിയർ ലീഗ് ക്ലബ്ബുകളും ഇവരെ ടീമിലെത്തിക്കാൻ വല വിരിച്ചു കാത്തിരിക്കുകയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയതിനു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ റയലിന് ഇത് വർ സാധിച്ചിട്ടില്ല . ഇതിനൊരു പരിഹാരം കാണാൻ കൂടി വേണ്ടിയാണു സൂപ്പർ താരങ്ങളെ ടീമിലെത്തിക്കുന്നത്.

പുതിയ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ ഇരുവരെയും ഒരുമിച്ച് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാഡ്രിഡിന്, ആധുനിക യുഗത്തിലെ ഏറ്റവും വലിയ രണ്ടു താരങ്ങളെ ടീമിലെത്തിക്കാൻ ഏകദേശം പ്രതിവർഷം 92 ദശലക്ഷം ഡോളർ ചിലവാകും.ക്ലബിന്റെ 800 ജീവനക്കാരുടെ മൊത്തം ശമ്പളച്ചെലവ് 448 മില്യൺ ഡോളറാണ്. പ്രതിവർഷം 30 മില്യൺ ഡോളർ വരുമാനം നേടുന്ന ഗാരെത് ബേലിനെയും , ഈഡൻ ഹസാർഡിനെയും വിൽക്കുന്നതിനെ കുറിച്ച് റയൽ ആലോചിക്കുകയും ചെയ്യുന്നുണ്ട്.

അടുത്ത ആറ് വർഷത്തേക്ക് ഈ സീസണിന്റെ അവസാനം എംബപ്പയും ഹാലാൻഡും ഒപ്പിടുന്നതിന് 852 മില്യൺ ഡോളർ നിക്ഷേപം ആവശ്യമാണ്: 300 മില്യൺ ഡോളർ (ട്രാൻസ്ഫർ ഫീസ്), കൂടാതെ എംബപ്പെയുടെ ശമ്പളത്തിന് 432 മില്യൺ ഡോളർ (ആറ് വർഷത്തേക്ക് പ്രതിവർഷം 72 മില്യൺ ഡോളർ) 120 മില്യൺ ഡോളർ ഹാളണ്ടിനായി ശമ്പളത്തിന് (ആറ് സീസണുകളിലായി പ്രതിവർഷം 20 മില്ല്യൺ ഡോളർ ).


ഇസ്കോ,മാർസെലോ, സെബെയോസ്,ജോവിക്,മറിയാനോ,റിനിയർ, മായൊരൽ, ഒദ്രിയോസോള തുടങ്ങിയ പല താരങ്ങളെയും ഒഴിവാക്കി ഫണ്ട് സ്വരൂപിക്കാനാണ് റയൽ ശ്രമിക്കുന്നത്.100-150 മില്യൻ വരുമാനം അതിലൂടെയും നേടാനുള്ള ശ്രമവും പ്ലാൻ ചെയ്യുന്നു. ഈ രണ്ട് കളിക്കാരെ കൂടാതെ ഡി ലിറ്റ്,പൗ ടോറസ്, കൊണ്ടെ, ഔവർ, കമവിങ്ക, ഡേവിഡ് കർമോ, എന്നിവരിൽ ചില താരങ്ങളെയും ക്ലബ് നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന.ബയേൺ താരം അലാബയുമായിട്ടുള്ള കരാർ ഏകദേശം ഉറപ്പായിട്ടുണ്ട്. ഈ സീസൺന്റെ അവസാനത്തിൽ ക്ലബ് വിടുമെന്ന സൂചനയുളള റാമോസ്,വറാൻലൂക്കാസ്,നാച്ചോ ഒഡെഗ്ഗർഡ്, ബ്രാഹിം,കുബോ എന്നിവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പുതിയ സീസൺ പുതിയ സ്റ്റേഡിയം പുതിയ താരങ്ങൾ
അടുത്ത സീസണിൽ രണ്ടും കൽപിച്ചു തന്നെയാണ് റയൽ മാഡ്രിഡ് ഇറങ്ങുന്നത്. കുറച്ചു വർഷങ്ങളായി നഷ്ടപ്പെട്ടിരുന്നു പഴയ പ്രതാപം ഈ താരങ്ങളിലൂടെ തിരിച്ചു പിടിക്കാനാണ് റയൽ ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള റയൽ ആരാധകർ രണ്ടു കയ്യും നീട്ടിയാണ് ഈ പ്രഖ്യാപനം സ്വീകരിക്കുക എന്ന കാര്യത്തിൽ സംശയമുണ്ടാവില്ല. പുതിയ സീസണിൽ റയലിന്റെ പുതിയ സ്റ്റേഡിയത്തിൽ എമ്പപ്പയും ഹാലാൻഡും കിരീടം ഉയർത്തുന്നത് അധികം വിദൂരമല്ല എന്നാണ് സൂചനകൾ .പുറത്തു വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഒരു യുദ്ധം തന്നെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ കാണേണ്ടിവരും.