പുതിയ പരിശീലകന് കീഴിൽ പുതിയ സീസണിൽ രണ്ടും കൽപ്പിച്ച് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം 2020/21 സീസൺ വൻ നിരാശയോടെയാണ് അവസാനിപ്പിച്ചത്. ഒരു കിരീടം പോലും നേടാതെ വെറും കയ്യോടെയാണ് അവർ സീസൺ അവസാനിപ്പിച്ചത്.പല ഭാഗത്തു നിന്നും ക്ലബ്ബിനെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തു. അതിനിടയിൽ ടീമിന്റെ പരിശീലകനായ ഇതിഹാസ താരം സിദാൻ സ്ഥാനം ഒഴിയുകയും ടീമിന്റെ പ്രതിരോധത്തിലെ നേടും തൂണുകളായ സെർജിയോ റാമോസ് ,റാഫേൽ വരനെ എന്നിവർ ക്ലബ് വിടുകയും ചെയ്തത് അവർക്ക് വലിയ ആഘാതം നൽകുകയും ചെയ്തു. പാരിസിൽ നിന്നും ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ റയലിൽ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.

എന്നാൽ രണ്ടാം വരവിലെത്തിയ പരിശീലകൻ കാർലോ ആൻസെലോട്ടിക്ക് കീഴിൽ പുതിയൊരു റയൽ മാഡ്രിഡിനെയാണ് ഈ സീസണിൽ കാണാൻ സാധിക്കുന്നത്. ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും മികച്ച വിജയത്തോടെ തങ്ങളുടെ ശക്തി കാട്ടികൊടുക്കാൻ റയലിനായി. കഴിഞ്ഞ സീസൺ അവസാനം മുതൽ തോൽവി അറിയാതെ തന്നെയാണ് റയൽ മുന്നേറി കൊണ്ടിരിക്കുന്നത്. മികച്ച ഫോമിൽ കളിക്കുന്ന റയലിനെ ചെൽസിയാണ് അവസാനം പരാജയപ്പെടുത്തിയത്.മേയിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസി വിജയിച്ചത്.കഴിഞ്ഞ ഏഴര മാസത്തിനിടെ മറ്റൊരു ടീമും അവർക്കെതിരെ വിജയിച്ചിട്ടില്ല. ഈ സീസണിൽ വളരെ ഉയർന്ന ആത്മവിശ്വാസത്തോടെയാണ് റയൽ ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ ടീമിൽ ഇല്ലാതിരുന്ന ഒത്തിണക്കവും ആത്മവിശ്വാസവും ടീമിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ്.


ഈ വർഷം ജനുവരി റയലിനെ സംബന്ധിച്ച് വളരെ മോശം സമയം തന്നെയായിരുന്നു.അത്ലറ്റിക് ക്ലബ്ബിന്റെ സൂപ്പർകോപ്പ ഡി എസ്പാനയെയും അൽകോയാനോയുടെ കോപ്പ ഡെൽ റേയെയും ഒരാഴ്ചയ്ക്കുള്ളിൽ പുറത്തായതിനാൽ ജനുവരി റയൽ മാഡ്രിഡിന് ഒരു ദുരന്തമായിരുന്നു. 10 ദിവസത്തിനുശേഷം, ലാലിഗയിൽ സ്വന്തം ഗ്രൗണ്ടിൽ ലെവാന്റെയോട് പരാജയപ്പെടുകയും ചെയ്തു. 2021 ജനുവരി 30 ന് ശേഷം സ്പെയിനിലെ ഒരു ടീമും റയൽ മാഡ്രിഡിനെ തോൽപ്പിച്ചിട്ടില്ല. അത് ഫെബ്രുവരി തുടക്കം മുതൽ 20 വിജയങ്ങൾ, എട്ട് സമനിലകൾ, ഒരു തോൽവി എന്നിവയുടെ റെക്കോർഡ് അവർക്ക് നൽകുന്നു.കഴിഞ്ഞ വർഷത്തെ ടൈറ്റിൽ വേട്ടയിൽ കാര്യങ്ങൾ തിരിക്കാൻ ഇത് പര്യാപ്തമായില്ല. പക്ഷെ ഈ സീസണിൽ അവർക്ക് ഒരു പ്ലാറ്റ്ഫോം നൽകാൻ കഴിയും.

പുതിയ സീസണിൽ പരിശീലകൻ കാർലോ ആൻസലോട്ടിയുടെ കീഴിൽ തോൽവി അറിയാതെ തന്നെയാണ് റയൽ മുന്നേറി കൊണ്ടിരിക്കുന്നത്. സീസണിൽ മികച്ച തുടക്കം ലഭിച്ച അവർ തോൽപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ടീമായി അവർ മാറിയിരിക്കുകയാണ്. ലാ ലീഗയിൽ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്ന് ജയവും ഒരു സമനിലയും അവർ നേടി. ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ചാമ്പ്യന്മാർക്കെതിരെ വിജയം നേടാനുമായി. ഇന്ന് മെസ്റ്റല്ലയിൽ വലൻസിയയെ നേരിടുമ്പോൾ വിജയ തുടർച്ച നേടാൻ തന്നെയുള്ള പുറപ്പാടിലാണ് റയൽ മാഡ്രിഡ്. പരിചയ സമ്പന്നരായ താരങ്ങളൊപ്പം യുവ താരങ്ങൾക്കും ഒരുപോലെ പ്രാധാന്യം കൊടുത്ത കൊണ്ടാണ് ആൻസെലോട്ടി ഈ സീസണിൽ ടീമിനെ ഒരുക്കിയെടുക്കുന്നത്. യൂറോപ്പിൽ നഷ്ടപ്പെട്ടുപോയ പഴയ പ്രതാപം ഏതു വിധേയനെയും തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് റയൽ.