❝ സൂപ്പർ ⚽🔥 താരങ്ങൾ ഉൾപ്പെടെ അടുത്ത
സീസണിൽ 💰👋 ഒഴിവാക്കാനുള്ളവരുടെ
പട്ടിക പുറത്തു വിട്ട് റയൽ മാഡ്രിഡ് ❞

അടുത്ത സീസണിൽ വലിയ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡ്. ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോടേറ്റ പരാജയത്തിന് ശേഷം ടീമിനെ പൂർണ്ണമായും നവീകരിക്കാൻ വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പത്ത് കളിക്കാരെ വിൽക്കാൻ തയ്യാറായിരിക്കുകയാണ് റയൽ മാഡ്രിഡ്. സ്പാനിഷ് മാധ്യമമായ എം എ സാണ് വാർത്ത പുറത്തു വിട്ടത്‌.വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ വൻ താരങ്ങളെ ടീമിലെത്തിക്കാനായാണ് കൂടുതൽ താരങ്ങളെ ടീമിലെത്തിക്കുന്നത്. വലിയ താരങ്ങളെ ഒഴിവാക്കി വേതന ബില്ല്‌ കുറച്ച് കൂടുതൽ വരുമാനം നേടാനാണ് റയൽ ശ്രമം.

ഈഡൻ ഹസാഡ് അടക്കമുള്ള സൂപ്പർ താരങ്ങൾ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഒപ്പിടലായിരുന്നു മുൻ ചെൽസി താരത്തിന്റെ. എന്നാൽ പരിക്കും ഫോമില്ലായ്‌മയും മൂലം 30 കാരന് മുൻ കാല ഫോം നിലനിർത്താനായില്ല. ഈ സീസണിൽ ലോണിൽ പോയ സെർബിയൻ സ്‌ട്രൈക്കർ ലൂക്കാ ജോവിച്ചും ക്ലബ് വിടാനൊരുങ്ങുന്ന താരമാണ്. ഹസാർഡിനെ പോലെ ജോവിച്ചിനും മികച്ച നേട്ടങ്ങൾ പുറത്തെടുക്കാൻ സാധിച്ചില്ല.


മരിയാനോ ഡിയാസ്, ഇസ്കോ, ബോർജ മേയറോൾ തുടങ്ങിയവർക്കൊപ്പം ടോട്ടൻഹാമിൽ ലോണിലുള്ള ഗാരെത് ബെയ്‌ലിനെ റയൽ ഒഴിവാക്കുന്നു എന്ന അഭ്യൂഹമുണ്ട്.മാർക്കോ അസെൻസിയോ, ഡാനി സെബാലോസ്, റാഫേൽ വരാനെ തുടങ്ങിയ താരങ്ങളെ സ്വന്തമാക്കാൻ ക്ലബ്ബുകൾ തലപര്യപ്പെടുന്നുണ്ട്.വരാനിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഇരു താരങ്ങളെയും വലിയ വിലക്ക് വിൽക്കാൻ റയൽ ശ്രമിക്കുന്നത്. മാർസെലോ, മാർട്ടിൻ ഒഡെഗാർഡ് തുടങ്ങിയ പല താരങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്.

ഈ സീസൺ അവസാനത്തോടെ റയലുമായി കരാർ അവസാനിക്കുന്ന ക്യാപ്റ്റൻ സെർജിയോ റാമോസ് സൗജന്യ ട്രാൻസ്ഫറിൽ ക്ലബ് വിടും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വേതനം വെട്ടിക്കുറച്ചത് താരവുമായി കരാർ പുതുക്കാം എന്ന നിലപാടിലാണ് റയൽ. പരിശീലകൻ സിദാനും റയൽ വിടാനുള്ള ഒരുക്കത്തിലാണ് എന്ന് സ്പാനിഷ് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളുണ്ട്.2022 വരെ റയലിൽ കരാറുള്ള ഫ്രഞ്ച്കാരൻ ക്ലബ് വിടും എന്നുറപ്പാണ്.നിലവിൽ ലാലിഗ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് കിരീടത്തിനായി അത്ലറ്റികോ മാഡ്രിഡുമായി കടുത്ത പോരാട്ടത്തിലാണ്. അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെ നേരിടും.