❝ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച നാല് യുവ മിഡ്ഫീൽഡർമാരിൽ കണ്ണ് വെച്ച് റയൽ മാഡ്രിഡ് ❞ |Real Madrid

അടുത്ത സീസണിൽ എംബാപ്പെയെ സൈൻ ചെയ്യുന്നത് തങ്ങളുടെ മുൻഗണനയാണെന്ന് റയൽ മാഡ്രിഡ് പല തവണ വ്യക്തമാക്കിയ കാര്യമാണ്. ഡോർട്മുണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിനെ പ്ലാൻ ബി യിൽ ഉൾപ്പെടുത്തുകയും സ്പാനിഷ് വമ്പന്മാർ ചെയ്തിട്ടുണ്ട്.അടുത്ത സീസണിന് മുന്നോടിയായി കാർലോ ആൻസലോട്ടി ടീമിനെ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്

മധ്യനിരയിലാണ് അടുത്ത സീസണിലേക്കായി റയൽ മാഡ്രിഡ് കൂടുതൽ താരങ്ങളെ നോട്ടമിടുന്നത്.അതായത് മൊണാക്കോയുടെ ഔറേലിയൻ ചൗമേനി, ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം, അയാക്‌സിന്റെ റയാൻ ഗ്രാവൻബെർച്ച്, ബയേർ ലെവർകുസന്റെ ഫ്‌ളോറിയൻ വിർട്‌സ് എന്നിവരിൽ ഒന്നോ രണ്ടോ താരങ്ങൾ അടുത്ത സീസണിൽ ബെര്ണാബ്യൂവിൽ എത്താൻ സാധ്യത കാണുന്നുണ്ട്.

അവരോരോരുത്തരും തങ്ങളുടെ ഏറ്റവും മികച്ച കളിക്കാരെ വിൽക്കാൻ ഉപയോഗിക്കുന്ന ടീമുകൾക്കായി കളിക്കുന്നു, അതായത് 12 മാസത്തിനുള്ളിൽ അവർ അവരുടെ നിലവിലെ ക്ലബ്ബുകളിൽ ഇല്ലായിരിക്കാം. അത് ഏറ്റവും നന്നായി അറിയാവുന്ന ക്ലബ് റയൽ മാഡ്രിഡ് തന്നെയാണ്.2020-ലും 2021-ലും സംഭവിച്ചതുപോലെ, യുവ പ്രതിഭകൾക്ക് റയൽ മാഡ്രിഡ് വീണ്ടും മുൻഗണന നൽകും.യുവ താരങ്ങളുടെ കാര്യത്തിൽ പല ക്ലബ്ബുകൾക്കും റയൽ മാഡ്രിഡിന് സമാനമായ ലക്ഷ്യങ്ങളുണ്ട്.എന്നാൽ താരങ്ങളും ക്ലബ്ബുകളും റയലിന് വലിയ മുൻഗണന കൊടുക്കാറുണ്ട്.

ക്ലബിന് താൽപ്പര്യമുള്ള ഒരു കളിക്കാരനാണ് ഫ്രഞ്ച് ഇന്റർനാഷ്ണൽ ചൗമേനി, കാരണം അദ്ദേഹത്തിന്റെ വരവ് കാസെമിറോയ്ക്ക് കുറച്ച് വിശ്രമം നൽകും. ദേശീയ ടീമിനേയും മോണൊക്കക്കായും മികച്ച പ്രകടനമാണ് താരം നടത്തുനന്ത.ഡച്ച് താരം ഗ്രാവൻബെർച്ചാണ് ആ പട്ടികയിൽ രണ്ടാമത്. ബയേൺ മ്യൂണിക്ക് അടക്കമുള്ള വമ്പന്മാർ നോട്ടമിട്ട താരം കൂടിയാണ് യുവ മിഡ്ഫീൽഡർ. ബുണ്ടസ്‌ലീഗയിൽ നിന്നാണ് മാറ്റി രണ്ടു മിഡ്‌ഫെൽഡർമാർ. ഡോർട്മുണ്ടിന്റെ ഇംഗ്ലീഷ് താരം ബില്ലിങ്‌ഹാമും , ലെവർകൂസൻ യങ് സെൻസേഷൻ ഫ്‌ളോറിയൻ വിർട്‌സും.

36 കാരനായ മോഡ്രിച്ചിനും പ്രായം കൂടി വരുന്ന ക്രൂസിനും പകരക്കാർ അടുത്ത സീസണിൽ എത്തിയെ തീരു.ബയേൺ മ്യൂണിക്ക് വിംഗർ സെർജ് ഗ്നാബ്രിയെയും റയൽ പലപ്പോഴായി നോട്ടമിട്ടിരുന്നു. ഗോളുകൾ നേടാൻ കഴിവുള്ളവൻ എന്ന പേര് താരത്തിന് കൂടുതൽ ഗുണമാവുന്നുണ്ട്.താരം അലയൻസ് അരീനയിൽ തന്റെ കരാർ പുതുക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്.