മികച്ച വിജയത്തോടെ റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് ; നെയ്മറും ,എംബപ്പേയും പിഎസ്ജി ക്ക് വിജയമൊരുക്കി ; ഇഞ്ചുറി ടൈം ഗോളിൽ യുവന്റസ് ; ബുണ്ടസ്‌ലീഗിൽ ഡോർട്ട്മുണ്ടിന് തോൽവി

സ്പാനിഷ് ലാ ലീഗയിൽ റയോ വല്ലകാന്യോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു റയൽ മാഡ്രിഡ് ലീഗിൽ ഒന്നാം സ്ഥാനത്ത്.14 മത്തെ മിനിറ്റിൽ ടോണി ക്രൂസിലൂടെയാണ് റയൽ മത്സരത്തിൽ മുന്നിലെത്തിയത്. തുടർന്ന് 38 മത്തെ മിനിറ്റിൽ ഡേവിഡ് അലാബയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ കരീം ബെൻസെമ റയലിന്റെ ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു,ബെൻസെമയുടെ ലീഗിലെ പത്താം ഗോൾ ആയിരുന്നു ഇത്.രണ്ടാം പകുതിയിൽ റയോ വല്ലകാന്യോ കൂടുതൽ ഉണർന്നു കളിക്കുകയും അവരുടെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.76 മത്തെ മിനിറ്റിൽ അൽവാരോ ഗാർസിയയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ റഡമൽ ഫാൽകാവോ റയോക്ക് പ്രതീക്ഷ നൽകി. തുടർന്ന് സമനിലക്ക് ആയി ഇഞ്ച്വറി സമയത്ത് അടക്കം റയോ നടത്തിയ നിരന്തര ശ്രമങ്ങൾ മറികടന്നു റയൽ ജയം പിടിച്ചെടുക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ റയൽ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ റയോ ആറാം സ്ഥാനത്ത് തുടരുകയാണ്.

ഫ്രഞ്ച് ലീഗ് വണ്ണിൽ ലയണല് മെസ്സിയില്ലാതെ ഇറങ്ങിയെങ്കിലും വിജയം കുറിച്ച് പിഎ സ്ജി. ഇന്നലെ നടന്ന മത്സരത്തിൽ ബോർഡോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. 3 ഗോളുകൾ നേടിയ ശേഷം രണ്ടു ഗോളുകൾ വഴങ്ങിയ പാരീസ് അവസാന നിമിഷങ്ങളിൽ സമ്മർദ്ദത്തിൽ ആവുന്നതും മത്സരത്തിൽ കണ്ടു. മത്സരത്തിന്റെ 25 മത്തെ മിനിറ്റിൽ കിലിയൻ എമ്പപ്പെയുടെ പാസിൽ നിന്നു സുന്ദരമായ ഒരു ഗോളിലൂടെ നെയ്മർ ജൂനിയർ ആണ് പാരീസിന് ആദ്യ ഗോൾ സമ്മാനിക്കുന്നത്.

തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുമ്പ് എമ്പപ്പെയുടെ തന്നെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും നേടിയ നെയ്മർ പാരീസിന്റെ മുൻതൂക്കം ഇരട്ടിയാക്കി.63 മത്തെ മിനിറ്റിൽ വൈനാൾഡന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ എമ്പപ്പെ പാരീസിനു ഏതാണ്ട് ജയം ഉറപ്പിച്ചു. എന്നാൽ പിന്നീട് തിരിച്ചടിച്ച ആതിഥേയരെയാണ് മത്സരത്തിൽ കണ്ടത്. 78 മത്തെ മിനിറ്റിൽ അദ്ലിയുടെ പാസിൽ നിന്നു ആൽബർട്ട് എലിസ് ഒരു ഗോൾ മടക്കി. പിന്നീട് ഇഞ്ച്വറി സമയത്ത് നിയാങിലൂടെ എതിരാളികൾ ഒരു ഗോൾ കൂടി മടക്കിയപ്പോൾ പി.എസ്.ജി സമ്മർദ്ദത്തിലായി. ലീഗിൽ ഒന്നാമതുള്ള പി.എസ്.ജി മറ്റു ടീമുകളെക്കാൾ ബഹുദൂരം മുന്നിലാണ്. അതേസമയം 16 സ്ഥാനത്ത് ആണ് ബോർഡോ.

ഇറ്റാലിയൻ സിരി എ യിൽ ജൂവാൻ ക്വഡ്രാഡോയുടെ സ്റ്റോപ്പേജ്-ടൈം ഗോളിൽ പത്തു പേരുമായി ചുരുങ്ങിയ ഫിയോറന്റീനയെ പരാജയപ്പെടുത്തി യുവന്റസ്. കഴിഞ്ഞ മൂന്നു ലീഗ് മത്സരങ്ങളിലും യുവന്റസിന് വിജയിക്കാനായിരുന്നില്ല.എഴുപത്തിമൂന്നാം മിനിറ്റിൽ ഫിയോറന്റീന ഡിഫൻഡർ നിക്കോള മിലെൻകോവിച്ചിന്റെ ചുവപ്പ് കാർഡ് ഫിയോറെന്റീനക്ക് തിരിച്ചടിയായി.യുവന്റസ് പരിശീലകനെന്ന നിലയിൽ കോച്ച് മാസിമിലിയാനോ അല്ലെഗ്രിയുടെ 200-ാം വിജയമാണിത്, ജിയോവാനി ട്രാപട്ടോണി (319 വിജയങ്ങൾ), മാർസെല്ലോ ലിപ്പി (227) എന്നിവർക്ക് ശേഷം 1929/30 മുതൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പരിശീലകനായി.

ജയത്തോടെ 18 പോയിന്റുമായി യുവന്റസ് എട്ടാം സ്ഥാനത്തും ഫിയോറെന്റീന ഏഴാം സ്ഥാനത്തുമാണ്.ഇറ്റാലിയൻ സീരി എയിൽ നിർണായക ജയവുമായി അറ്റലാന്റ. കാഗ്‌ലാരിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് അറ്റലാന്റ വീഴ്ത്തിയത്.ആറാം മിനിറ്റിൽ തന്നെ സപ്പകോസ്റ്റയുടെ പാസിൽ നിന്നു മരിയോ പാസാലിച് വഴി അറ്റലാന്റ ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്.എന്നാൽ 26 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഡീഗോ ഗോഡിന്റെ പാസിൽ നിന്നു ജോ പെഡ്രോ എതിരാളികൾക്ക് സമനില നൽകി. എന്നാൽ 43 അമ്മ മിനുട്ടിൽ സപാറ്റ യിലൂടെ അറ്റ്ലാന്റ വിജയം പിടിച്ചെടുത്തു.ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറാൻ അറ്റലാന്റക്ക് ആയി.

ജർമൻ ബുണ്ടസ്‌ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് പരാജയം. ഇന്നലെ നടന്ന മത്സരത്തിൽ ആർബി ലെപ്‌സിഗിനോട് 2-1ന് ഡോർട്ട്മുണ്ട് പരാജയപ്പെട്ടത്.ചാമ്പ്യൻസ് ലീഗിൽ പാരീസ് സെന്റ് ജെർമെയ്‌നുമായി ബുധനാഴ്ച നടന്ന 2-2 സമനില പോരാട്ടത്തിൽ വലകുലുക്കിയ ഫ്രഞ്ച് വിംഗർ ക്രിസ്റ്റഫർ എൻകുങ്കു 29-ാം മിനിറ്റിൽ ലെപ്‌സിഗിനെ മുന്നിൽ നിർത്തി തുടർച്ചയായ രണ്ടാം ഗെയിമിനായി സ്‌കോർ ചെയ്തു. 52 ആം മിനുട്ടിൽ മാർക്കോ റിയൂസിന്റെ ഗോളിലൂടെ ഡോർട്ട്മുണ്ട് സമനില നേടി.68-ാം മിനിറ്റിൽ എൻകുങ്കു നൽകിയ ക്രോസിൽ നിന്നും യൂസഫ് പോൾസെൻ ലൈപ്സിഗിന്റെ വിജയം ഗോൾ നേടി.24 പൊന്റുമായി ഡോർട്ട്മുണ്ട് പോയിന്റ് ടേബിളിൽ ബയേണിന് പിന്നിൽ രണ്ടമതാണ്.ലൈപ്സിഗിന്റെ സ്ഥാനം അഞ്ചാമതാണ്.