എംബപ്പേയും മെസ്സിയും നെയ്മറും ഇറങ്ങിയിട്ടും ജയിക്കാനാവാതെ പിഎസ്ജി : അപ്രതീക്ഷിത സമനിലയുമായി റയൽ മാഡ്രിഡ് : കുതിപ്പ് തുടർന്ന് നാപോളി

2023 ൽ മോശം പ്രകടനം തുടർന്ന് പിഎസ്ജി.ലയണൽ മെസ്സി, എംബപ്പെ, നെയ്മർ എന്നിവർ എല്ലാം ഇറങ്ങിയിട്ടും റൈംസിനെതീരെ 1 -1 സമനില മാത്രമാണ് നേടാൻ സാധിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ 51ആം മിനുട്ടിൽ നെയ്മറിന്റെ ഒരു ബ്രില്യൻസ് ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. എന്നാൽ തൊട്ടുപിന്നാലെ മാർക്കോ വെറാറ്റി നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് പിഎസ്ജിക്ക് വലിയ തിരിച്ചടിയായി മാറി.

സ്റ്റോപ്പേജ് ടൈമിൽ ഓൺ-ലോൺ ആഴ്‌സണൽ സ്‌ട്രൈക്കർ ഫോളാരിൻ ബലോഗുൺ റെയിംസിന്റെ സമനില ഗോൾ നേടി.മുമ്പത്തെ മൂന്ന് ഗെയിമുകളിൽ രണ്ടെണ്ണം തോറ്റ പിഎസ്ജിക്ക് 20 ഗെയിമുകളിൽ നിന്ന് 48 പോയിന്റുണ്ട്.ലെൻസിനു 45 ഉം മാഴ്സെക്ക് 43 പോയിന്റുമാണുള്ളത്.26 പോയിന്റുമായി 11-ാം സ്ഥാനത്താണ് റെയിംസ്.

സാന്റിയാഗോ ബെർണാബ്യൂവിൽ റയൽ സോസിഡാഡിനോട് ഗോൾരഹിത സമനില വഴങ്ങി റയൽ മാഡ്രിഡ്. സമനില ലാലിഗയിൽ റയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി ആയിരിക്കുകയാണ്,ഈ സമനിലയോടെ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള ഗ്യാപ്പ് വർധിച്ചു. 18 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സലോണക്ക് 47 പോയിന്റും റയൽ മാഡ്രിഡിന് 42 പോയിന്റുമാണ് ഉള്ളത്. റയൽ സോസിഡാഡ് ഈ സമനിലയോടെ റയലിന് തൊട്ടു പിറകിൽ 39 പോയിന്റുമായി നിൽക്കുന്നുണ്ട്.ഗോൾകീപ്പർ അലക്‌സ് റെമിറോയുടെ മിന്നുന്ന പ്രകടനമാണ് റയൽ മാഡ്രിഡിനെ ഗോളടിക്കുന്നതിനിൽ നിന്നും തടഞ്ഞു നിർത്തിയത്.

ഇറ്റാലിയൻ സിരി എ യിൽ കിരീടത്തിലേക്ക് കൂടുതൽ എടുത്തിരിക്കുകയാണ് നാപോളി. ഇന്നലെ നടന്ന മത്സരത്തിൽ റോമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലനുമായുള്ള പോയിന്റ് വ്യത്യസം 13 ആയി വർധിപ്പിക്കാൻ നാപോളിക്ക് സാധിച്ചു.20 കളികളിൽ നിന്ന് 53 പോയിന്റാണ് നാപോളിക്കുള്ളത്.17ആം മിനുട്ടിൽ ക്വിച കരക്ഷേലിയ നൽകിയ പാസിൽ നിന്ന് ഒസിമൻ ആണ് നാപോളിക്ക് ലീഡ് നൽകിയത്. ഒസിമന്റെ ഈ സീസണിലെ പതിനാലാം ഗോളായിരുന്നു ഇത്.75ആം മിനുട്ടിൽ എൽ ഷരാവയിലൂടെ റോമ സമനില പിടിച്ചെങ്കിലും 86ആം മിനുട്ടിൽ സിമിയോണിയിലൂടെ നാപോളി വിജയം നേടിയെടുത്തു.

Rate this post