മെസ്സി ഇല്ലാതിരിരുന്നിട്ടും തകർപ്പൻ ജയവുമായി പിഎസ്ജി ; റയൽ മാഡ്രിഡിന് സമനില കുരുക്ക് ,അത്ലറ്റികോ മാഡ്രിഡിന് തോൽവി ; ഇന്റർ മിലാന് സമനില ,ഡോർട്മുണ്ടിന് തോൽവി

ഫ്രഞ്ച് ലീഗ് 1 ൽ വിജയപരമ്പര തുടർന്ന് പിഎസ്ജി . സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലായിരുന്നു പിഎസ്ജി യുടെ ജയം. ഇന്നലെ നടന്ന മത്സരത്തിൽ മോണ്ട്പെല്ലിയറിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പാരീസ് ക്ലബ്ബിന്റെ ജയം. 14ആം മിനുട്ടിൽ ഡി മറിയയുടെ പാസിൽ നിന്ന് ഇദ്രിസ് ഗുയ ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. കളിയുടെ 89ആം മിനുട്ടിൽ ഡ്രാക്സ്ലർ രണ്ടാം ഗോളും നേടി.ഈ വിജയത്തോടെ പി എസ് ജിക്ക് 8 മത്സരങ്ങളിൽ നിന്ന് 24 പോയിന്റായി. കളിച്ച എല്ലാ ലീഗ് മത്സരങ്ങളും ജയിക്കാൻ പി എസ് ജിക്ക് ആയിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് പി എസ് ജിക്ക് നേരിടാൻ ഉള്ളത്. അന്ന് മെസ്സി തിരികെയെത്തും എന്നാണ് അവരുടെ പ്രതീക്ഷ.

സ്പാനിഷ് ലി ലീഗയിൽ തുടർച്ചയായ വിജയവുമായി കുതിക്കുകയായിരുന്ന റയൽ മാഡ്രിഡിന് തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തിൽ വിയ്യാറയലാണ് റയലിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ഇന്നലെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് റയൽ സമനില വഴങ്ങിയത്.ഇരു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ന് പരാജയപ്പെട്ടു. ബെൻസീമ ഗോളോ അസിസ്റ്റോ നൽകാത്ത ഈ ലാലിഗയിലെ ആദ്യ മത്സരമായി ഇത്. റയൽ മാഡ്രിഡിന് ഇന്ന് ആകെ രണ്ടു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ. ഈ സമനില റയലിനെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിർത്തും. 7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് റയലിന് ഉള്ളത്. 8 പോയിന്റുള്ള വിയ്യറയൽ പത്താം സ്ഥാനത്താണ്. അവർ ഒരു മത്സരം പോലും ലാലിഗയിൽ ഈ സീസണിൽ പരാജയപ്പെട്ടിട്ടില്ല.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ അലാവസ് ആണ് ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഡ്രിഡിന്റെ ജയം. നാലാം മിനുട്ടിൽ വിക്ടർ ലഗാർഡിയയാണ് വിജയ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ സെവിയ്യ രണ്ടു ഗോളുകൾക്ക് എസ്പാന്യോളിനെ പരാജയപ്പെടുത്തി.

ഇറ്റാലിയൻ സിരി എയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലാനും തിരിച്ചടി .ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി.ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്.എൽ മാർട്ടിനെസ് (5 ‘), ഇ ഡിസെക്കോ (71’) എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ എസി മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്പെസിയയെ പരാജയപ്പെടുത്തി.ഡി മാൽദിനി (48 ‘), ബി ഡിയാസ് (86’) എന്നിവരാണ് മിലൻറെ ഗോളുകൾ നേടിയത്.

ജർമൻ ബുണ്ടസ്‌ലീഗിൽ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടും പരാജയം രുചിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂസിയ മോൺചെംഗ്ലാഡ്ബാച്ച് ആണ് ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. 37 ആം മിനുട്ടിൽ ഡി സക്കറിയ നെയ്യ് ഏക ഗോളിനായിരുന്നു ഡോർട്മുണ്ടിന്റെ ജയം.മറ്റൊരു മത്സരത്തിൽ ലൈപ്സിഗിനെ ആറു ഗോളുകൾക്ക് ഹെർത്ത ബെർലിൻ പരാജയപ്പെടുത്തി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ലിവർപൂളിനെ സമനിലയിൽ തളച്ച് ബ്രെന്റ്ഫോർഡ്.ബ്രെന്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-3 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. രണ്ട് തവണ ലീഡ് എടുത്തിട്ടും ലിവർപൂളിന് ഇന്ന് വിജയിക്കാൻ ആയില്ല. ഡിയോഗോ ജോട്ട (31 ‘), എം സലാ (54’), സി ജോൺസ് (67 ‘) എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.

Rate this post