❝കിരീട പോരാട്ടത്തിൽ വൻ തിരിച്ചടി നേരിട്ട് റയൽ ; റോണോയും യുവന്റസും ഇല്ലാത്ത ചാമ്പ്യൻസ് ലീഗോ ; ലീഗ് കിരീടവും പിഎസ്ജി ക്ക് നഷ്ടപ്പെടുന്നുവോ❞

ലാലിഗയിൽ കിരീടം നേടാനുള്ള സുവർണാവസരം തുലച്ചു കളഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും സമനിലയിൽ പിരിഞ്ഞതു കൊണ്ട് ഇന്നലെ വിജയിച്ചാൽ റയലിന് ലീഗിൽ ഒന്നാമത് എത്താമായിരുന്നു‌. എന്നാൽ സെവിയ്യയെ നേരിട്ട റയലിന് സമനിലയാണ് കിട്ടിയത്.2-2 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്‌.മത്സരം നല്ല രീതിയിൽ തുടങ്ങിയ റയൽ മാഡ്രിഡ് 13ആം മിനുട്ടിൽ ബെൻസീമയിലൂടെ ലീഡ് എടുത്തെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. 22ആം മിനുട്ടിൽ ഫെർണാണ്ടൊ ആണ് സെവിയ്യക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ ക്രൂസിന്റെ അസിസ്റ്റിൽ നിന്ന് അസൻസിയോ റയലിനെ ഒപ്പം എത്തിച്ചു. പക്ഷെ ആ സമനില അധികനേരം നീണ്ടു നിന്നില്ല. 78ആം മിനുട്ടിൽ സെവിയ്യക്ക് കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് റാകിറ്റിച് സെവിയ്യക്ക് വീണ്ടും ലീഡ് നൽകി. എന്നാം ഇഞ്ച്വറി ടൈമിലെ ഹസാർഡിന്റെ ഗോൾ റയലിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചു.ഒന്നാമതുള്ള അത്ലറ്റിക്കോയ്ക്ക് 78 പോയിന്റും രണ്ടാമതുള്ള റയലിന് 75 മൂന്നാമതുള്ള ബാഴ്സക്ക് 75 പോയിന്റും ഉണ്ട്.നാലാമതുള്ള സെവിയ്യക്ക് 71 പോയിന്റുമാണുള്ളത്.

അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നിർണയിക്കുന്ന നിർണായക മത്സരത്തിൽ തോൽവി വഴങ്ങി യുവന്റസ് .ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗിളുകൾക്ക് എ സി മിലാൻ യുവന്റസിനെ പരാജയപ്പടുത്തി . തോൽവിയോടെ പോയിന്റ് ടേബിളിൽ അവർ അഞ്ചാം സ്ഥാനത്തേക്ക് വീണു.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോലും ഇന്ന് യുവന്റസിനെ രക്ഷിക്കാനായില്ല.മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിലെ ഗോളിലൂടെ മിലാൻ ലീഡ് നേടി, യുവതാരം ബ്രഹിം ഡയസാണ് ഗോൾ നേടിയത്. 58ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ മിലാന് അവസരം കിട്ടി എങ്കിലും കെസ്സെ എടുത്ത പെനാൾട്ടി ലക്ഷ്യം കണ്ടില്ല.


78ആം മിനുട്ടിൽ റെബികിന്റെ മനോഹരമായ ലോങ് റേഞ്ചർ യുവന്റസ് വലയിൽ പതിച്ചതോടെ മിലാൻ 2-0ന് മുന്നിൽ എത്തി. പിറകെ 82ആം മിനുട്ടിൽ ഒരു ഹെഡറിൽ നിന്ന് ടൊമോരി മിലാന്റെ മൂന്നാം ഗോളും നേടിഈ വിജയം മിലാനെ 72 പോയിന്റുമായി മൂന്നാമത് എത്തിച്ചു. 69 പോയിന്റുള്ള യുവന്റസ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ.

ചാമ്പ്യൻസ് ലീഗ് സെമിയിൽ പുറത്തായെങ്കിലും ഫ്രഞ്ച് ലീഗ് 1 കിരീടം നേടാം എന്ന പ്രതീക്ഷയുണ്ടായിരുന്നു പിഎസ്ജിക്ക് . എന്നാൽ ഇന്നലെ നടന്ന എവേ മത്സരത്തിൽ റെന്നെസിനോട് സമനില വഴങ്ങിയതോടെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് വലിയ മുൻതൂക്കം ലഭിച്ചിരിക്കുകയാണ്.ആദ്യ പകുതിയുടെ അവസാനം നെയ്മർ പെനാൽറ്റിയിലൂടെ പാരിസിനെ മുന്നിലെത്തിച്ചു .എന്നാൽ രണ്ടാം പകുതിയിൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റി.

70ആം മിനുട്ടിൽ ഗുയിരസി റെന്നാസിന് സമനില നൽകി. പിന്നീട് ലീഡ് എടുക്കാൻ പി എസ് ജിക്ക് ആയില്ല. ഒപ്പം 87ആം മിനുട്ടിൽ പി എസ് ജിയുടെ ഡിഫൻഡർ കിമ്പെപ്പെ ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു‌.ഈ സമനിലയോടെ 76 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് പി എസ് ജി. 79 പോയിന്റുമായി ലിലെ ഒന്നാമതും നിൽക്കുന്നു. ലില്ല ഒരു മത്സരം കൂടെ ജയിച്ച കിരീടം ഉറപ്പാകും. ഇനി രണ്ട് മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ.