❝ മാഡ്രിഡിൽ ✍️⚽ തുടരുന്നതിനായി 💰🔥 ശമ്പളം കുറക്കാൻ
തയ്യാറായി റാമോസ്, പക്ഷെ ☝️ഒരു നിബന്ധന മാത്രം ❞

2005 ൽ വെറും 19 വയസ്സുള്ളപ്പോൾ വിവാദമായ ട്രാന്സ്ഫറിലാണ് സ്പാനിഷ് താരം സെർജിയോ റാമോസ് റയൽ മാഡ്രിഡിലെത്തുന്നത്.27 മില്യൺ ഡോളർ നൽകിയാണ് റാമോസിനെ റയൽ സ്വന്തമാക്കിയത്. ഈ സീസൺ അവസാനത്തോടെ റയലുമായി കരാർ അവസാനിക്കുമെങ്കിലും കരാർ വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ കൂടുതൽ മുന്നോട്ട് പോയിട്ടില്ല. റാമോസ് ബെർണബ്യൂയിൽ നിന്ന് പുറത്തുപോകാമെന്ന അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.സീസൺ അവസാനിക്കുന്നതുവരെ ഒരു മാസം മാത്രം ബാക്കി നിൽക്കെ റാമോസ് ക്ലബ് വിടാനുള്ള സാധ്യതകൾ കൂടുതലാണ്.

എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റയലിന് റാമോസിന്റെ ഉയർന്ന് വേതനം താങ്ങാൻ സാധിക്കില്ല. അതിനാൽ പുതിയ കരാർ ഒപ്പിടുകയാണെങ്കിൽ വേതനം വെട്ടികുറക്കേണ്ടിവരുമെന്നു ക്ലബ് 35 കാരന് മുന്നറിയിപ്പ് നൽകിയിരുന്നു. സ്പാനിഷ് ഔട്ട് ലെറ്റ് എബിസി ഡിപ്പോർട്ട്‌സ് പറയുന്നതനുസരിച്ച്, രണ്ട് വർഷത്തെ കരാർ വാഗ്ദാനം ചെയ്താൽ സെന്റർ ബാക്ക് തന്റെ അടുത്ത കരാറിൽ 10% ശമ്പളം വെട്ടിക്കുറയ്ക്കും. എന്നാൽ റയൽ താരത്തിന് ഒരു വർഷത്തെ കരാർ മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.എന്നാൽ സ്‌പെയിൻ പ്രതിരോധക്കാരൻ കൂടുതൽ വർഷം ക്ലബ്ബിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട്.

ഫുട്ബോൾ ഇതര കാരണങ്ങളാലും റാമോസും കുടുംബവും മാഡ്രിഡിൽ തുടരാൻ താത്പര്യപ്പെടുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. റയലിനൊപ്പം താനാണ് കരാർ അവസാനിപ്പിക്കാൻ തന്നെയാണ് റാമോസിന് താല്പര്യം.ആറുവർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ഒരു നീക്കവുമായി റാമോസിന് ബന്ധമുണ്ടായിരുന്നു എന്നാൽ വളരെക്കാലം ചർച്ചകൾക്കൊടുവിൽ റാമോസ് സ്പെയിനിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരിന്നു.

35 ആം വയസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡറായ റാമോസ് സിനെഡിൻ സിഡാനെ റയലിന്റെ പദ്ധതികളിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും റയലിന്റെ കുതിപ്പിൽ റാമോസ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഫസ്റ്റ് ലെഗിൽ ചെൽസിയുമായി 1-1 സമനിലയിൽ പിരിഞ്ഞ മത്സരം പരിക്ക് മൂലം ക്യാപ്റ്റന് നഷ്ടമായിരുന്നു. എന്നാലും ഗാലറിയിൽ ടീമിന് പൂർണ പിന്തുണയുമായി റാമോസുണ്ടായിരുന്നു.

ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് ഫ്രഞ്ച് സെന്റർ ബാക്ക് റാഫേൽ വരാനെ പ്രഖ്യാപിച്ചത്തോടെ റാമോസിനെ പിടിച്ചുനിർത്താനുള്ള റയലിന്റെ ആവശ്യം വർദ്ധിക്കുന്നു. റയലിന്റെ പ്രധാന പ്രതിരോധ താരങ്ങളുടെ ഭാവി സംശയത്തിലായതാണ് ബയേൺ മ്യൂണിക്കിൽ നിന്നും ഡേവിഡ് അലാബയെ സ്വന്തമാക്കാൻ റയൽ മുന്നിട്ടിറങ്ങിയത്.