സൂപ്പർ താരം ലയണൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യുന്നതിൽ നിന്ന് ബാഴ്‌സലോണയെ തടയാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നു |Lionel Messi

2021-22 സീസണിന് മുന്നോടിയായി ബാഴ്‌സലോണയുമായുള്ള 21 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി രണ്ട് വർഷത്തെ സൗജന്യ ട്രാൻസ്ഫറിൽ പിഎസ്ജിയിലെത്തുന്നത്. അർജന്റീനിയൻ മാസ്ട്രോ ഒരിക്കലും ക്യാമ്പ് നൗവിൽ നിന്ന് പോകാൻ താല്പര്യപെട്ടിരുന്നില്ല.

ക്ലബ്ബുമായുള്ള കരാർ നീട്ടാൻ 35 കാരൻ ആഗ്രഹിച്ചെങ്കിലും ബ്ലൂഗ്രാനയ്ക്ക് അത് കഴിഞ്ഞില്ല.ബാഴ്‌സലോണയിൽ തുടരാൻ വേതനം വെട്ടിക്കുറയ്ക്കാൻ പോലും മെസ്സി സമ്മതിച്ചിരുന്നു. എന്നാൽ ലാ ലിഗ നിയമങ്ങൾ മൂലം രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് തടഞ്ഞതിനെത്തുടർന്ന് പിഎസ്ജിയിൽ ചേരാൻ അദ്ദേഹം നിർബന്ധിതനായി. ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം മെസ്സിയെ അടുത്ത സീസണിൽ പിഎസ്ജിയിൽ നിന്ന് വീണ്ടും സൈൻ ചെയ്യാൻ ബാഴ്‌സലോണ ആഗ്രഹിക്കുന്നു. ഒരു കരാറിനെക്കുറിച്ച് അവർ ഇതിനകം ചർച്ചകൾ ആരംഭിച്ചതായി സൂചനകൾ പോലും ഉണ്ട്.ലയണൽ മെസി ക്ലബ് വിടാൻ കാരണമായ സാമ്പത്തിക പ്രതിസന്ധികളെല്ലാം ബാഴ്‌സലോണ ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഇതിനു പുറമെ പുതിയ മികച്ച താരങ്ങളെ ടീമിലെത്തിച്ച് സാവിയുടെ കീഴിൽ നല്ലൊരു ടീമിനെ വാർത്തെടുത്ത് സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനും ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടുണ്ട്.

സ്‌പാനിഷ്‌ റേഡിയോസ്റ്റേഷനായ സിഓപിഇ വെളിപ്പെടുത്തുന്നതു പ്രകാരം ലയണൽ മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവ് തടയാൻ വേണ്ടി കാറ്റലൻ ക്ലബിന്റെ ചിരവൈരികളായ റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യാനുള്ള ബാഴ്സയുടെ ശ്രമങ്ങളെ എങ്ങനെ തകർക്കാനാണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. അങ്ങനെ ചെയ്യുന്നതിൽ അവർ വിജയിക്കുമോ എന്നതും കണ്ടറിയണം, പ്രത്യേകിച്ചും കളിക്കാരൻ ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ.

ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ സീസൺ അവസാനത്തോടെ അവസാനിക്കും. എന്നിരുന്നാലും, ലീഗ് 1 ചാമ്പ്യൻമാർക്ക് കരാർ 12 മാസം കൂടി നീട്ടാനുള്ള ഓപ്ഷനുണ്ട്.മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ താൽപ്പര്യപ്പെടുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.എന്നാൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിസംബറിൽ ടൂർണമെന്റ് അവസാനിക്കുന്നത് വരെ തന്റെ ഭാവി സംബന്ധിച്ച് അദ്ദേഹം തീരുമാനമെടുക്കില്ല.

മെസ്സിയെ സമ്മതിപ്പിച്ച് കരാർ നീട്ടാൻ പാരീസുകാർക്ക് റയൽ മാഡ്രിഡിന്റെ പിന്തുണയുണ്ടാവും.നിലവിൽ അർജന്റീന ടീമിനൊപ്പം സൗഹൃദമത്സരങ്ങൾക്കായി തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് ലയണൽ മെസി. ഹോണ്ടുറാസ്, ജമൈക്ക എന്നീ ടീമുകൾക്ക് എതിരെയാണ് അർജന്റീന സൗഹൃദമത്സരങ്ങൾ കളിക്കുക.