❝ ചെൽസിക്കെതിരെ ⚽💥നിർണ്ണായക
മത്സരത്തിൽ 🔥🦁 റാമോസ് ഇറങ്ങും ❞

ചെൽസിക്കെതിരായുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് തിരിച്ചെത്തും എന്ന വാർത്തകൾക്കിടയിൽ സിദാന്റെ ടീമിന് മറ്റൊരു തിരിച്ചടി. പരിക്കേറ്റതിനാൽ ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാനെ ചെൽസിക്കെതിരെ കളിക്കില്ല.ഒസാസുനക്കെതിരായ കഴിഞ്ഞ ലാ ലിഗ മത്സരത്തിൽ ആദ്യ പകുതിയിൽ കളിച്ചതിനു ശേഷം പരിക്കേറ്റു കളം വിട്ട വരാനെ ചെൽസിക്കെതിരെ കളിക്കില്ലെന്ന് റയൽ മാഡ്രിഡ് തന്നെയാണു സ്ഥിരീകരിച്ചത്.

റയൽ മാഡ്രിഡ് അവരുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള പ്രസ്താവന ഇറക്കുകയും ചെയ്തു.റൈറ്റ് അബ്ഡക്റ്റർ മസിലിലെ പരിക്കാണ് വരാനെ പുറത്താവാൻ കാരണമെന്നും എത്ര കാലം താരം കളത്തിനു വെളിയിലിരിക്കേണ്ടി വരുമെന്നതിൽ വ്യക്തതയില്ല. കുറഞ്ഞത് രണ്ടാഴ്ചത്തെ വിശ്രമമെങ്കിലും താരത്തിന് ആവശ്യമായി വരും. ചെൽസിക്കെതിരെയുള്ള മത്സരത്തിന് പുറമെ ലാ ലീഗയിലെ സെവിയ്യക്കെതിരെയുള്ള നിർണായക മത്സരവും താരത്തിന് നഷ്ടമാവും.


വരാനെയുടെ പരിക്കോടെ ചെൽസിക്കെതിരെ ടീമിനെ ഇറക്കുമ്പോൾ പ്രതിരോധനിരയെ കുറിച്ചു പരിശീലകൻ സിനദിൻ സിദാന് വളരെയധികം ആശങ്കപ്പെടേണ്ടി വരും.വരാനെ കൂടാതെ, ലൂക്കാസ് വാസ്‌ക്വസ്, ഡാനി കാർവാജൽ പരിക്കുമൂലം എന്നിവരുടെ സേവനങ്ങളും റയലിന് നഷ്ടമാവും.ലെഫ്റ്റ് ബാക്കായ മെൻഡി പരിക്കു മാറി ഇന്നാണ് ട്രെയിനിങ്ങിനൊപ്പം ചേർന്നിരിക്കുന്നത്. ഇതിനു പുറമെ റൈറ്റ് ബാക്കായി കളിക്കാൻ കഴിയുന്ന ഫെഡെ വാൽവെർദെ ഇതുവരെയും കോവിഡ് നെഗെറ്റിവായിട്ടുമില്ല.

നിലവിൽ മെൻഡി, നാച്ചോ എന്നിവരെ വിങ്ങുകളിലും എഡർ മിലിറ്റാവോ, റാമോസ് എന്നിവർ സെൻട്രൽ ഡിഫെൻസിലും അണിനിരത്തുന്ന ലൈനപ്പായിരിക്കും സിദാൻ പരീക്ഷിക്കുക.സ്‌പെയിനിൽ 1-1 സമനിലയിൽ പിരിഞ്ഞതിന് ശേഷം രണ്ടാം പാദത്തിലേക്ക് കടക്കുന്ന ചെൽസി ആദ്യ പാദത്തിൽ നേടിയ എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ഇറങ്ങുന്നത്.