❝ നാല് മത്സരങ്ങൾ ⚽🔥വിജയിച്ചാൽ കിരീടം
🏆✌️ റയലിന് അതിലെ 🙆‍♂️ മരണക്കളി ഇന്ന് ❞

ഓരോ മത്സരവും കഴിയുമ്പോൾ പ്രവചനങ്ങൾക്ക് അതീതമായാണ് ലാ ലീഗയിൽ കാര്യങ്ങൾ മാറിമറിയുന്നത്. ആര് കിരീടം നേടും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ബാഴ്സലോണയും അത്‌ലറ്റികോ മാഡ്രിഡും സമനിലയിൽ പിരിഞ്ഞതോടെ റിയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.

റയൽ മാഡ്രിഡിന്റെ ഈ സീസണിലെ ഏക കിരീട പ്രതീക്ഷ ലാലിഗയിലാണ്. നിലവിലെ ലീഗ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് കിരീടം നിലനിർത്തണം എങ്കിൽ ഇനി ലീഗിൽ ശേഷിക്കുന്ന നാലു മത്സരങ്ങളും വിജയിച്ചാൽ മതി. നാലു മത്സരങ്ങൾ ജയിക്കുക റയലിന് പക്ഷെ ഒട്ടും എളുപ്പമായിരിക്കില്ല‌.ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ സെവിയ്യയെ പരാജയപെടുത്തിയാൽ പോയിന്റ് ടേബിളിൽ അവർക്ക് ഒന്നാം സ്ഥാനത്തേതാണ് സാധിക്കും.


35 മത്സരങ്ങളിൽ 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ലീഗിൽ ഇപ്പോൾ ഒന്നാമതുള്ളത്. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് 74 പോയിന്റിലും നിൽക്കുന്നു. ഇന്ന് സെവിയ്യ വിജയിക്കുക ആണെങ്കിൽ അവർ 73 പോയിന്റുമായി റയലിന്റെ തൊട്ടു പിറകിൽ എത്തുകയും ചെയ്യും. ഇന്നലത്തെ മത്സരം ജയിച്ചാൽ അത്ലറ്റികൊപ്പം പോയിന്റ് തുല്യമാവുമെങ്കിലും ലീഗിൽ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയിച്ചത് റയലിനെ പോയിന്റ് പട്ടികയിൽ മുന്നിലെത്തിക്കും.

ഗ്രനാഡക്കെതിരെയും, അത്‌ലറ്റികോ ബിൽബാവോക്കെതിരെയും ആവേ മത്സരവും വിയ്യ റയലിനെതിരെ ഹോം മത്സരവുമാണ് റയലിനി ഇനി കളിക്കാനുള്ളത്.അവശേഷിക്കുന്ന മൂന്നു മത്സരവും ജയിക്കുകയും അത്ലറ്റികോയും റയൽ മാഡ്രിഡും ഓരോ മത്സരവും പരാജയപ്പെട്ടാൽ ബാഴ്‌സലോണയ്ക്ക് കിരീടം നേടാം .എന്നാൽ ഇനിയുള്ള മൂന്ന് മത്സരം ജയിക്കുകയും 1 കളിയിൽ റയൽ പരാജയപ്പെടുകയും ചെയ്താൽ അത്ലറ്റിക്കോക്കും ചാപ്യൻമാരാവാം.

എന്നാൽ നിരന്തരം വേട്ടയാടുന്ന പരിക്കുകൾ റയലിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.ഡാനി കാർവാജൽ, റാഫേൽ വരാനെ, ലൂക്കാസ് വാസ്‌ക്വസ് എന്നിവരോടൊപ്പം ക്യാപ്റ്റൻ സെർജിയോ റാമോസ് പരിക്ക് മൂലം പുറത്തായത് സിദാന് വലിയ തിരിച്ചടിയാണ്. 4 -3 -3 എന്ന ശൈലിയിൽ ആവും റയൽ ഇന്ന് അണിനിരക്കുനന്ത് പ്രതിരോധത്തിൽ വാൽ‌വർ‌ഡെ, മിലിറ്റാവോ, നാച്ചോ, മാർ‌സെലോ എന്നിവരും .മിഡ്ഫീൽഡിൽ മോഡ്രിക്, കാസെമിറോ, ക്രൂസ് മുന്നേറ്റ നിരയിൽ അസെൻസിയോ, ബെൻസെമ, വിനീഷ്യസ് ജൂനിയർ എന്നിവർ അണിനിരക്കും.