❝ മത്സരശേഷം 🏟⚽ റഫറിയിങ്ങിനെതിരെ
🔥🗣 രൂക്ഷ വിമർശനം ഉയർത്തി സിദാൻ ❞

ലാ ലീഗയിൽ നിർണായക മത്സരത്തിൽ സെവിയ്യയോട് സമനിലയിൽ പിരിഞ്ഞതോടെ റയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇന്നലത്തെ മത്സരം ജയിച്ചിരുന്നെങ്കിൽ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ റയലിനവുമായിരുന്നു. ഈഡൻ ഹസാർഡ് അവസാന മിനുട്ടിൽ നേടിയ ഗോളിൽ റയൽ സമനിലയുമായി തടിതപ്പുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോൾ വീതമാണ് മത്സരത്തിൽ നേടിയത് .

ഇന്നലത്തെ മത്സരത്തിന് ശേഷം വിവാദമായ വാർ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പരിശീലകൻ സിനെഡിൻ സിദാൻ.തനിക്ക് കടുത്ത ദേഷ്യമുണ്ടെന്നാണ് മത്സര ശേഷം സിദാൻ പറഞ്ഞത്. മത്സരത്തിന്റെ 78 മിനുട്ടിലാണ് വിവാദമായ തീരുമാനം ഉണ്ടാവുന്നത്. ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ നിൽക്കുമ്പോൾ റയൽ സ്‌ട്രൈക്കർ കരീം ബെൻസിമയെ സെവിയ്യ ഗോൾകീപ്പർ ബോണോ ബോക്സിൽ ഫൗൾ ചെയ്തപ്പോൾ റഫറി ജുവാൻ മാർട്ടിനെസ് മുനുവേര പെനാൽട്ടി തീരുമാനത്തിനായി വീഡിയോ ചെക്കിങ്ങിനു കൊടുക്കുയും പക്ഷെ അതിനെ മുൻപേ ബോക്സിൽ വെച്ച റയൽ മാഡ്രിഡ് പ്രതിരോധ താരം എഡെർ മിലിറ്റാവോയുടെ കയ്യിൽ പന്ത് തട്ടിയതായി ശ്രദ്ധയിൽ പെട്ടതോടെ റഫറി സെവിയ്യക്ക് അനുകൂലമായി പെനാൽട്ടി വിധിക്കുകയും ചെയ്തു. കിക്കെടുത്ത ഇവാൻ റാകിറ്റിക് ഗോൾകീപ്പറെ മറികടന്നു പന്ത് വലയിലാക്കി സേവിയ്യയെ മുന്നിലെത്തിച്ചു. സ്റ്റോപ്പേജ് സമയത്ത് ക്രൂസിന്റെ ലോങ്ങ് റേഞ്ച് ഷോട്ട് ഹസാർഡിന്റെ കാലിൽ തട്ടി സെവിയ്യ വലയിൽ എത്തിയതോടെ റയൽ സമനില പിടിച്ചു.


“ഞാൻ വളരെ ദേഷ്യത്തിലാണ് ഞാൻ റഫറിയുമായി സംസാരിച്ചു, ഞാൻ ഒരു വിശദീകരണം ചോദിച്ചു. എനിക്ക് റഫറിയിൽ നിന്ന് ഒന്നും മനസ്സിലാകുന്നില്ല. മിലിറ്റാവോ ഹാൻഡ്‌ബോൾ ഉണ്ടെങ്കിൽ, അത് സെവില്ല ഹാൻഡ്‌ബോളും ആണ്. റഫറിമാരെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” സിഡാനെ മത്സരശേഷം മോവിസ്റ്റാറിനോട് പറഞ്ഞു. “ഇതിനെക്കുറിച്ച് കൂടുതലൊന്നും എന്നോട് ചോദിക്കരുത്, ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്. അവർ എനിക്ക് ഹാൻഡ്‌ബോൾ നിയമങ്ങൾ വിശദീകരിക്കേണ്ടതുണ്ട്, അത്രയേയുള്ളൂ. ഞങ്ങൾ അവസാനം വരെ പോരാടും. മരണം വരെ.” സിദാൻ കൂട്ടിച്ചേർത്തു. “എനിക്ക് ഫുട്ബോളിനെ വിശ്വാസമുണ്ട്. ഞാൻ രണ്ട് ഹാൻഡ്‌ബോൾ കണ്ടു,പക്ഷെ അവർ നമ്മുടേത് മാത്രമാണ് കണ്ടത് .” വയറിനെ കുറിച്ചുള്ള ചോദ്യത്തിന് സിദാൻ മറുപടി പറഞ്ഞു.

“ഹാൻഡ്‌ബോൾ നിയമം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഞങ്ങൾക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല,” ഗോൾ സ്‌കോറർ മാർക്കോ അസെൻസിയോ പറഞ്ഞു. “റഫറി വളരെ അടുത്തായിരുന്നു പക്ഷെ അദ്ദേഹം ഹാൻഡ്ബാൾ നൽകിയില്ല, കളി തുടർന്നു ഞങ്ങൾ അനുകൂലമായ പെനാൽറ്റി നേടി, തുടർന്ന് VAR ഇടപെട്ട് അവർക്ക് ഒരു പെനാൽറ്റി നൽകാൻ തീരുമാനിച്ചു.”അദ്ദേഹം കൂട്ടിച്ചേർത്തു.

റയൽ മാഡ്രിഡിന് ഒന്നാം സ്ഥാനക്കാരായ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെ വിജയത്തോടെ മറികടക്കാൻ കഴിയുമായിരുന്നുവെങ്കിലും മത്സരം സമനില ആയതോടെ അവർക്ക് രണ്ടു പോയിന്റ് പിന്നിലാണ്.റയൽ മാഡ്രിഡ് ഇനിയും മൂന്നു മത്സരരങ്ങൾ കൂടിയുണ്ട്.ഗ്രാനഡ, അത്‌ലറ്റിക് ക്ലബ്, വിയ്യാറയൽ എന്നിവരാണ് എതിരാളികൾ.