തന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ ഗോളിനെക്കുറിച്ച് റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡ് |Cristiano Ronaldo

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ നിരവധി മനോഹരമായ ഗോളുകൾ നേടിയിട്ടുണ്ട്. ഈ പ്രായത്തിലും ഗോളുകൾക്കായുള്ള താരത്തിന്റെ പരിശ്രമം പരാജയപ്പെട്ടിട്ടില്ല.38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ അൽ-നാസറിന് വേണ്ടി നാല് ഗോളുകൾ നേടിയിട്ടുണ്ട്. അടുത്തിടെ റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡിനോട് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ കണ്ട ഏറ്റവും മനോഹരമായ ഗോൾ ഏതാണെന്ന് ചോദിച്ചിരുന്നു.

2018 യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ റയൽ മാഡ്രിഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ മുൻ ബെൽജിയം ദേശീയ ടീം ക്യാപ്റ്റൻ ഈഡൻ ഹസാർഡ് തന്റെ പ്രിയപ്പെട്ട ഗോളായി തെരഞ്ഞെടുത്തു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ റയൽ മാഡ്രിഡിന് വേണ്ടി നേടിയ ബൈസിക്കിൾ കിക്ക് ഗോൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്നായിരുന്നു. യുവന്റസിനെതിരായ 2018 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ആ അക്രോബാറ്റിക് ഗോൾ പിറന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൈസിക്കിൾ കിക്ക് ഗോളിനെക്കുറിച്ചും ഈഡൻ ഹസാർഡ് പറയുന്നു. “യുവന്റസിനെതിരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളാണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ ഗോള്. ഞാൻ ടിവിയുടെ മുന്നിൽ നിന്നു. ഒരു മിനിറ്റിലധികം ആ ഗോളിനായി ഞാൻ എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു,” ഈഡൻ ഹസാർഡ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെറുക്കുന്നവരും ആ ഗോളിന് എഴുന്നേറ്റ് നിന്ന് കൈയടിച്ചേക്കാം. ഏറെ പ്രശംസ നേടിയ ഗോളായിരുന്നു അത്. അതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയി. നിരവധി ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ ഒരു ഗോൾ പിന്നീട് പിറന്നിട്ടില്ലെന്ന് പറയേണ്ടി വരും.

3.5/5 - (11 votes)