ബ്രസീലിയൻ താരങ്ങളുടെ മികവിൽ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് : തുടർച്ചയായ ജയങ്ങളുമായി ലിവർപൂൾ : അവസാനം ചെൽസി ജയിച്ചു

ഇന്നലെ നടന്ന ഫൈനലിൽ ഒസാസുനയെ 2-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് തങ്ങളുടെ 20-ാം കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി.2014 ന് ശേഷമുള്ള ക്ലബിന്റെ ആദ്യ കോപ്പ ഡെൽ റേ കിരീടം കൂടിയായിരുന്നു ഇത്.കൂടാതെ ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പോരാട്ടത്തിന് മുമ്പുള്ള ഒരു പ്രധാന ഉത്തേജനം കൂടിയാണ് ഇത്.

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ജോഡികളായ വിനീഷ്യസും റോഡ്രിഗോയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ റയൽ ഗോൾ നേടി.വലത് വിംഗിലൂടെ ഒസാസുന ഡിഫൻഡർമാരെ സമർത്ഥമായി മറികടന്ന് വിനിഷ്യസ് നടത്തിയ മനോഹര നീക്കമാണ് ഗോളിൽ കലാശിച്ചത്. വിനിഷ്യസിന്റെ തകർപ്പൻ ക്രോസ് റോഡ്രിഗോ ഗോളാക്കി മാറ്റി. 58 ആം മിനുട്ടിൽ ലൂക്കാസ് ടോറോയിലൂടെ ഒസാസുന സമനില നേടി. 70 ആം മിനിറ്റിൽ തന്നെ റയൽ മാഡ്രിഡ് വിജയഗോൾ നേടി.റോഡ്രിഗോയാണ് വിജയ ഗോൾ നേടിയത്.

പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയം നേടി ചാമ്പ്യൻസ് ഖലീഗ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് ലിവർപൂൾ. ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രെന്റ്ഫോഡിനെ തോൽപ്പിച്ചത്. ആൻഫീൽഡിലെ പോരാട്ടത്തിൽ സൂപ്പർ താരം മൊഹമ്മദ് സലായാണ് റെഡ്സിന്റെ ഏക ഗോൾ സ്‌കോർ ചെയ്തത്. 13 ആം മിനിറ്റിൽ വിർജിൽ വാൻ ഡൈക്കിന്റെ അസിസ്റ്റിൽ നിന്നായിരുന്നു സലായുടെ ഗോൾ.

ബ്രെന്റ്ഫോഡിനെതിരായ വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് തുടരുന്ന ലിവർപൂൾ നാലാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തൊട്ടു പിന്നിൽ എത്തി.35 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകയാണ്. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ നിലവിൽ ഒരു പോയിന്റ് മാത്രം പിന്നിലാണ് ലിവർപൂൾ. എന്നാൽ ലിവര്പൂളിനേക്കാൾ രണ്ടു മത്സരം കുറവാണു യുണൈറ്റഡ് കളിച്ചത്.

നിർണായക പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയം കണ്ട് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി.ഇരട്ട ഗോളുകൾ നേടി ഗുണ്ടഗൻ കളിയിലെ താരമായി.19 ആം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. മഹ്റസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗുണ്ടോഗന്റെ ഗോൾ. എട്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ലീഡ്സിന്റെ വല വീണ്ടും കുലുങ്ങി. റിയാദ് മഹ്റസിന്റെ അസിസ്റ്റിൽ നിന്ന് ഗുണ്ടാഗൻ വീണ്ടും സ്‌കോർ ചെയ്തു. ഫസ്റ്റ് ഹാഫ് അവസാനിക്കുമ്പോൾ സിറ്റി രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു.85 ആം മിനിറ്റിൽ റോഡ്രിഗോയുടെ ഗോളിലൂടൊപ് ലീഡ്സ് മത്സരത്തിലേക്ക് തിരിച്ചു വന്നു.വിജയത്തോടെ 34 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് 82 പോയിന്റായി. അത്ര തന്നെ മത്സരങ്ങൾ കളിച്ച ആഴ്സനലിന് 78 പോയിന്റാണുള്ളത്.

പ്രീമിയർ ലീഗിൽ ബോൺമൗത്തിനെതിരെ 3-1 ന് ജയിച്ച ചെൽസി ഇടക്കാല മാനേജർ ഫ്രാങ്ക് ലാംപാർഡിന് കീഴിൽ തങ്ങളുടെ ആദ്യ വിജയം നേടി.വിജയത്തോടെ ചെൽസി 42 പോയിന്റുമായി 11-ാം സ്ഥാനത്തേക്ക് ഉയർത്തി. തോൽവിയോടെ ബോൺമൗത്ത് 14-ാം സംസ്ഥാനത്തായി.കോനോർ ഗല്ലഗെർ (9′)ബെനോയിറ്റ് ബദിയാഷിൽ (82′)ജോവോ ഫെലിക്സ് (86′) എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.

Rate this post