‘ദേവദത്ത് പടിക്കൽ- റിയാൻ പരാഗ്’ : രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണക്കാർ ഇവരോ ?

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ലഖ്നൗ സൂപ്പർ ജയന്റ്സിനോട് 10 റൺസിന് പരാജയപ്പെട്ടു.155 റൺസ് പിന്തുടർന്ന റോയൽസ് ഓപ്പണിംഗ് വിക്കറ്റിൽ 11.3 ഓവറിൽ 87 റൺസാണ് യശസ്വി ജയ്‌സ്വാളും ജോസ് ബട്ട്‌ലറും ചേർന്ന് നേടിയത്.എന്നാൽ അവിടെ നിന്ന് കൃത്യമായ ഇടവേളകളിൽ റോയൽസ് വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയും ഒടുവിൽ പരാജയപ്പെടുകയും ചെയ്തു.

അവേഷ് ഖാന്റെയും മാർക്കസ് സ്റ്റോണിസിന്റെയും ക്ലിനിക്കൽ ബൗളിംഗ് ആണ് രാജസ്ഥാനെ 144/6 എന്ന നിലയിൽ ഒതുക്കിയത്.ആവേശ് 3/25 എന്ന കണക്കിൽ ഫിനിഷ് ചെയ്തപ്പോൾ, സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീഴ്ത്തി.യശസ്വി ജയ്‌സ്വാൾ 35 പന്തിൽ 44 റൺസും ജോസ് ബട്ട്‌ലർ 41 പന്തിൽ 40 റൺസും നേടി. ഇരുവരും ചേർന്ന് 87 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടെങ്കിലും അവസാന മത്സരത്തിലെ ഹീറോകളായ സഞ്ജു സാംസണും ഷിമ്‌റോൺ ഹെറ്റ്‌മെയറും രണ്ട് റൺസ് വീതം നേടി പുറത്തായത് രാജസ്ഥാന് വലയ തിരിച്ചടിയായി.

ദേവദത്ത് പടിക്കൽ (21 പന്തിൽ 26), റിയാൻ പരാഗ് (12 പന്തിൽ 15*) എന്നിവർക്ക് ഈ സീസണിൽ തങ്ങളുടെ ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തിൽ അവരെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഇരു താരങ്ങളുടെയും മെല്ലെപോക്ക് മത്സരം രാജസ്ഥാന്റെ കയ്യിൽ നിന്നും നഷ്ടപെടുന്നതിനു കാരണമായി.ജേസന്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ദ്രുവ് ജുറല്‍ എന്നീ താരങ്ങള്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവരാണ്. ഇവരെ നേരത്തെ ഇറക്കുന്നതിന് പകരം മോശം ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെയും റിയാന്‍ പരാഗിനെയും രാജസ്ഥാന്‍ കളത്തിലിറക്കി.

ഇരുവരും കാര്യമായൊന്നും ചെയ്യാതെ വന്നതോടെ രാജസ്ഥാന്‍ പതറുകയായിരുന്നു. ആദ്യത്തെ എട്ട് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് റിയാന്‍ പരാഗ് നേടിയത്. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി. നേരത്തെ തന്നെ സ്‌ട്രൈക്കറേറ്റിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ദേവ്ദത്തും അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

പവര്‍പ്ലേയില്‍ ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ്ങും രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായി. ജയ്‌സ്വാള്‍ 35 പന്തില്‍ 44 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 125.71. ജോസ് ബട്‌ലര്‍ 41 പന്ത് നേരിട്ട് നേടിയത് 40 റണ്‍സ്. 97.56 എന്ന മോശം സ്‌ട്രൈക്കറേറ്റിലാണ് കളിച്ചത്.

Rate this post