അന്ന് കോലിക്ക് വേണ്ടി ധോണി ,ഇന്ന് ജയ്‌സ്വാളിന് വേണ്ടി സഞ്ജു

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. ബാറ്റിങിൽ മിന്നൽ പിണറായ ജയ്‌സ്വാൾ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി നേടി ചരിത്രം കുറിച്ചപ്പോൾ സഞ്ജു മികച്ച പിന്തുണ നൽകി.

എന്നാൽ മത്സരത്തിൽ അവസാന റൺസ് നേടാനുള്ളപ്പോൾ വൈഡ് എറിയാൻ ശ്രമിച്ച കെകെആർ താരത്തിന്റെ പന്ത് ഡിഫൻഡ് ചെയ്‌ത്‌ ജയ്‌സ്വാളിന് സെഞ്ചുറി നേടാനുള്ള അവസരമൊരുക്കിയ സഞ്ജുവിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം.2014 ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ മിർപൂരിലെ ഷേർ-ഇ-ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാൻ ഇന്ത്യക്ക് ഒരു റൺസ് വേണ്ടിയിരുന്നപ്പോൾ എംഎസ് ധോണി നേരിട്ടുള്ള പന്ത് തടഞ്ഞു. വിരാട് കോഹ്‌ലിക്ക് വിജയ റൺസ് നേടാനുള്ള അവസരം നൽകാൻ വേണ്ടിയാണു ധോണി അങ്ങനെ ചെയ്തത്.

തൊട്ടടുത്ത പന്തിലെ ആദ്യ പന്തിൽ തന്നെ ഡെയ്ൽ സ്റ്റെയ്‌നെ ബൗണ്ടറി അടിച്ച് കോഹ്‌ലി വിജയ റൺ നേടി.റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും ജയ്‌സ്വാളിന് സമാനമായ പദവി നൽകിയിരുന്നു. ഇത്തവണ വിജയ റൺസ് അടിച്ചുകൂട്ടിയതിനു പുറമെ സെഞ്ച്വറി കടക്കാനുള്ള അവസരവും ജയ്‌സ്വാളിനു ലഭിച്ചു. കെ‌കെ‌ആറി നെതിരെ ആർ‌ആറിന് മൂന്ന് റൺസ് വേണ്ടിയിരുന്നപ്പോൾ, ഇടംകൈയ്യൻ ബാറ്ററിന് സെഞ്ച്വറിയിലെത്താൻ ആറ് റൺസ് വേണ്ടി വന്നു.ജയ്‌സ്വാളിന് സെഞ്ച്വറി കടക്കാൻ കഴിഞ്ഞില്ല, പക്ഷേ വിജയ റൺസ് നേടാൻ സാധിച്ചു.

ഫാസ്റ്റ് ബൗളർ ശാർദുൽ താക്കൂറിനെ ബൗണ്ടറിക്ക് പറത്തി 47 പന്തിൽ 12 ഫോറും അഞ്ച് സിക്സും സഹിതം 98 റൺസുമായി പുറത്താകാതെ നിന്നു.150 റൺസ് വിജയലക്ഷ്യം 41 പന്തുകൾ ബാക്കി നിൽക്കെയാണ് റോയൽസ് മറികടന്നത്.ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഷോൺ മാർഷിന്റെ റെക്കോർഡിൽ നിന്ന് ജയ്‌സ്വാളിന് 42 റൺസ് അകലെയാണ്. പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസ് , ചെന്നൈ സൂപ്പർ കിങ്‌സ് എന്നിവയ്‌ക്ക് താഴെ മൂന്നാം സ്ഥാനത്തേക്ക് റോയൽസും മുന്നേറി. മെയ് 14 ഞായറാഴ്ച ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഫാഫ് ഡു പ്ലെസിസിന്റെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെRR അടുത്തതായി ഏറ്റുമുട്ടും.

Rate this post