പവർ ഹിറ്റിങ് താക്കൂർ 😱ഈ റെക്കോർഡ് അപൂർവ്വം

ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആവേശകരമായിട്ടാണ് ഒന്നാം ദിനം പൂർത്തിയാക്കിയത്. ടെസ്റ്റ്‌ പരമ്പരയിൽ സ്ഥിരമായി സംഭവിക്കുന്നത് പോലെ ടീം ഇന്ത്യയുടെ മോശം ബാറ്റിങ് പ്രകടനമാണ് ഓവൽ സ്റ്റേഡിയത്തിൽ നാലാം ടെസ്റ്റിൽ കണ്ടതും. ഇന്ത്യൻ ബാറ്റിങ് നിര ഒരിക്കൽ കൂടി പൂർണ്ണ നിരാശ സമ്മാനിച്ചപ്പോൾ ഏറ്റവും മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് ടീം ഫാസ്റ്റ് ബൗളർമാർ പുറത്തെടുത്തത്. ടോസ് നേടി ഒരിക്കൽ കൂടി ബൗളിംഗ് തിരഞ്ഞെടുത്ത നായകൻ റൂട്ടിന്റെ എല്ലാ പദ്ധതികളും മനോഹരമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ നടപ്പിലാക്കിയപ്പോൾ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് വെറും 191 റൺസിൽ അവസാനിച്ചു.

മികച്ച തുടക്കം നൽകാറുള്ള രോഹിത് ശർമ, ലോകേഷ് രാഹുൽ എന്നിവർക്ക്‌ തുടക്കത്തിൽ പിഴച്ചപ്പോൾ കൂട്ടതകർച്ച ഇന്ത്യ നേരിട്ടു. നായകൻ കോഹ്ലി ഫിഫ്റ്റി അടിച്ചാണ് ഇന്ത്യൻ ബാറ്റിംഗിനെ നൂറ്‌ റൺസ് കടത്തിയത്. എന്നാൽ എല്ലാവരെ ഞെട്ടിക്കുന്ന ബാറ്റിങ് വെടിക്കെട്ടാണ് എട്ടാം നമ്പറിൽ ബാറ്റിംഗിനായി എത്തിയ ശാർദൂൽ താക്കൂർ പുറത്തെടുത്തത്. താരം ഇംഗ്ലണ്ട് ബൗളർമാരെ അനായാസം ബൗണ്ടറി കടത്തിയതാണ് ഇന്ത്യൻ സ്കോർ 191റൺസിലേക്ക്‌ വരെ എത്തുവാനുള്ള കാരണം.36 പന്തിൽ 7 ഫോറും 3 സിക്സ് അടക്കം താരം 57 റൺസ് നേടി.

അതേസമയം മത്സരത്തിലെ മാസ്മരിക ബാറ്റിങ് പ്രകടനത്തോടെ താരം അപൂർവ്വ റെക്കോർഡുകൾ കൂടി സ്വന്തമാക്കി. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റി എന്നൊരു നേട്ടത്തിലേക്ക് താക്കൂർ എത്തി. 31 ബൗളുകളിൽ നിന്നാണ് താരം ഫിഫ്റ്റി നേടിയത് കൂടാതെ ഇംഗ്ലണ്ടില്‍ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി എന്നൊരു റെക്കോര്‍ഡുംഇതോടെ താക്കൂർ സ്വന്തം പേരിൽ കുറിച്ചു.3സിക്സ് മത്സരത്തിൽ അടിച്ചെടുക്കുവാൻ താരത്തിന് സാധിച്ചു.