അവസാനം ചെൽസിയിൽ ഗോൾകീപ്പറെത്തി

സീസൺ ആരംഭിക്കുന്നതിനു മുൻപ് മികച്ച ഗോൾ കീപ്പറുടെ അഭാവമാണ് ചെൽസി അലട്ടിയത്. ഡിഫെൻസിലും അറ്റാക്കിലും മികച്ച താരങ്ങൾ ചെൽസിയിലെത്തിയെങ്കിലും മികച്ച ഗോൾ കീപ്പ് മാത്രം എത്തിയില്ല ഇതിനു പരിഹാരമായാണ് ഫ്രഞ്ച് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പറെ ലാംപാർഡ് ടീമിലെത്തിച്ചിരിക്കുന്നത് . റെന്നെസിന്റെ ഗോൾ കീപ്പർ എഡ്വാർഡി മെൻഡിയാണ് ചെൽസിയുമായി കരാർ ഒപ്പുവെച്ചത്.

അഞ്ചു വർഷത്തെ കരാറിലാണ് മെൻഡി ചെൽസിയിൽ എത്തുന്നത്. 22 മില്യൺ ആണ് ട്രാൻസ്ഫർ തുക.ചെൽസിയുടെ റെക്കോർഡ് സൈനിംഗും ഇപ്പോഴത്തെ ഒന്നാം നമ്പറുമായ കെപയുടെ ഫോമില്ലായ്മയാണ് ലാംപാർഡ് ഒരു ഗോൾ കീപ്പറെ കൂടെ സൈൻ ചെയ്യാൻ കാരണം. എഡ്വാർഡ് മെൻഡിയ കെപയെ പിറകിലാക്കി നേരെ ചെൽസി ആദ്യ ഇലവനിൽ എത്താനാണ് സാധ്യത.

റെന്നെസിനെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോൾകീപ്പറാണ് മെൻഡി. 28കാരനായ താരം സെനഗൽ ദേശീയ ടീമിന്റെ ഗോൾ കീപ്പറും കൂടിയാണ്.കഴിഞ്ഞ സീസണിൽ സ്റ്റേഡ് റീംസിൽ നിന്നും 3 .5 ഡോളറിനാണ് മെൻഡി റെന്നെസിൽ ചേർന്നത്.അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടികൊടുക്കാനായുമായി .