❝റയൽ മാഡ്രിഡിൽ റാമോസിന് പകരക്കാരനാകാൻ സാധ്യതയുള്ള നാല് താരങ്ങൾ ❞

16 വർഷത്തെ നീണ്ട കരിയറിന് ശേഷം സെർജിയോ റാമോസ് റയൽ മാഡ്രിഡിനോട് വിട പറഞ്ഞിരിക്കുകയാണ്. ക്ലബ്ബിൽ തുടരാൻ താരത്തിന് തലപര്യം ഉണ്ടായിരുന്നെങ്കിലും കരാർ വ്യവസ്ഥകളിൽ ക്ലബ്ബുമായി രമ്യതയിലെത്താൻ റാമോസിന് സാധിച്ചില്ല. നീണ്ട കരിയറിൽ റയൽ മാഡ്രിഡിനൊപ്പം നേടാവുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് റാമോസ് വിടപറഞ്ഞത്. റയൽ വിടുന്ൻ റാമോസ് എന്നാൽ അടുത്ത സീസണിൽ ഏത് ടീമിനെ കളിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

2005 ൽ സെവില്ലയിൽ നിന്ന് ലോസ് ബ്ലാങ്കോസിൽ ചേർന്ന റാമോസ് 670 ലധികം ഗെയിമുകളിൽ സാന്റിയാഗോ ബെർണബ്യൂ ഭീമന്മാർക്ക് വേണ്ടി കളിച്ചു. അഞ്ച് ലാ ലിഗാ കിരീടങ്ങൾ, രണ്ട് കോപസ് ഡെൽ റെയ്സ്, നാല് സൂപ്പർകോപ ഡി എസ്പാന, നാല് ചാമ്പ്യൻസ് ലീഗുകൾ, മൂന്ന് യുവേഫ സൂപ്പർ കപ്പുകൾ, നാല് ക്ലബ് ലോകകപ്പുകൾ എന്നിവ നേടിയിട്ടുണ്ട്.സെർജിയോ റാമോസിന്റെ പിൻഗാമിയെന്ന നിലയിൽ, റയൽ മാഡ്രിഡ് ഒരു “ശക്തമായ സ്വഭാവവും” “ശക്തമായ വ്യക്തിത്വവും” ഉള്ള ഒരു സെന്റർ ബാക്ക് തിരയുകയാണ്.സാന്റിയാഗോ ബെർണബ്യൂവിലെ മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റന് പകരക്കാരനായി എത്താൻ സാധ്യതയുള്ള നാല് താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

ബെനോയിറ്റ് ബഡിയാഷിൽ – എ.എസ് മൊണാക്കോ

ഫ്രഞ്ച് അണ്ടർ 21 ഇന്റർനാഷണലായ ബഡിയാഷിൽ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് പ്രതീക്ഷകളിലൊന്നാണ്.കഴിഞ്ഞ സീസണിൽ, ഫ്രഞ്ച് ഡിഫെൻഡർ ഒരു ഗെയിമിന് 1.6 പാസുകൾ തടഞ്ഞു, ഒരു ഗെയിമിന് 2.8 പാസുകൾ ക്ലിയർ ചെയ്തു, അതേസമയം ഒരു ഗെയിമിന് 0.4 തവണ മാത്രമാണ് ഡ്രിബിൾ ചെയ്യപ്പെട്ടത്.ബഡിയാഷിലിന്റെ പ്ലെയ്‌സ്‌മെന്റും ഗെയിം റീഡിങ്ങും ഒരു പക്വതയുള്ള താരത്തിന്റേതാണ്. മികച്ച പാസിംഗ് കഴിവുള്ള യുവ താരം കഴിഞ്ഞ വര്ഷം പൂർത്തിയായ പാസ്സുകളുടെ ശരാശരി 90 % ആണ് .

അമെറിക് ലാപോർട്ട് – മാഞ്ചസ്റ്റർ സിറ്റി

യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിൽ ഇടം നേടിയ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ റയൽ മാഡ്രിഡിന്റെ ട്രാൻസ്ഫർ വിഷ് ലിസ്റ്റിൽ ഉള്ള താരമാണ്. മുൻ ബിൽബാവോ താരം കൂടിയായ ലപോർട്ടിന് ലാ ലീഗയിലെ പരിചയം കൂടുതൽ ഗുണം ചെയ്യും. ഇരു കാലു കൊണ്ടും കൃത്യമായ ലോംഗ് പാസുകൾ നല്കാൻ കഴിനുള്ള 27 കാരൻ മികച്ച ബോൾ പ്ലേയിംഗ് ഡിഫെൻഡറാണ്.

പോ ടോറസ് – വിയ്യ റയൽ

അതിവേഗം വളരുന്ന യുവ കേന്ദ്ര പ്രതിരോധ താരമാണ് പോ ടോറസ്. വിയ്യ റയലിൽ ഉനായ് എമറിക്ക് കീഴിൽ നിലവാരമുള്ള ഒരു ഡിഫെൻഡറായി 24 കാരൻ മാറി.ഒരു ഇടത് കാൽ കളിക്കാരനെന്ന നിലയിൽ റയൽ മാഡ്രിഡ് ബാക്ക്‌ലൈനിൽ ഉപയോഗിക്കാവുന്ന താരമാണ്. കഴിഞ്ഞ രണ്ടു സീസണുകളിലായി ലാ ലീഗയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരം കൂടിയാണ് ടോറസ്.

ജൂൾസ് കൊണ്ടേ – സെവിയ്യ

സെർജിയോ റാമോസിന്റെ പിൻഗാമിയാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള താരമാണ് ഫ്രഞ്ച് യുവ ഡിഫൻഡർ ജൂൾസ് കൊണ്ടേ. സെവിയ്യയിൽ ഡീഗോ കാർലോസിനൊപ്പം മികച്ച കൂട്ട്കെട്ട് 22 കാരൻ പടുത്തുയർത്തി. നിലവിൽ ഏറ്റവും കൂടുതൽ ക്ലബ്ബുകൾ ആവശ്യപ്പെടുന്ന താരം കൂടിയാണ് കൊണ്ടേ.

Rate this post