❝അങ്ങനെ സംഭവിച്ചാല്‍, ജീവിതത്തില്‍ ആദ്യമായി ഞാന്‍ ബിയര്‍ കുടിക്കും❞ ; ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരത്തിന്റെ പ്രഖ്യാപനം

യൂറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് നാളെ തിരി തെളിയുകയാണ്. ലോക ഫുട്ബോളിലെ തന്നെ ശക്തമായ ടീമും മികച്ച കളിക്കാരുണ്ടായിരുന്നങ്കിലും ഇംഗ്ലണ്ടിന് ഇന്നേവരെ യൂറോ കപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണയും യുവ കളിക്കാരുമായി എത്തുന്ന ഇംഗ്ലണ്ട് കിരീട ഫേവറിറ്റുകളാണ്. പരിചയസമ്പന്നരും യുവ കളിക്കാരും ഇംഗ്ലണ്ടിനുണ്ട്. ഒപ്പം സ്വന്തം രാജ്യത്ത് ഭൂരിഭാഗം കളിയും കളിക്കാമെന്നതും ഇംഗ്ലണ്ടിന് അനുകൂല ഘടകമാണ്. ക്രൊയേഷ്യയ്‌ക്കെതിരെ ജൂണ്‍ 13നാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന യൂറോ പോരാട്ടങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശ്രദ്ധേയമായൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡെക്‌ലന്‍ റൈസ്. യൂറോ കപ്പില്‍ കിരീട സാധ്യത പ്രവചിക്കുന്ന ടീമുകളില്‍ ഒന്നാണ് ഇംഗ്ലണ്ട്. ടീമിലെ നിര്‍ണായക മധ്യനിര താരങ്ങളില്‍ ഒരാളാണ് റൈസ്. വെസ്റ്റ് ഹാം യുനൈറ്റഡിനായി കളിക്കുന്ന താരം ഇംഗ്ലണ്ട് യൂറോ കപ്പ് കിരീടം സ്വന്തമാക്കിയാല്‍ താന്‍ ജീവിതത്തില്‍ ആദ്യമായി ബിയര്‍ കഴിക്കും എന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സീസണില്‍ ചെല്‍സി ഉള്‍പ്പെടെയുള്ളവര്‍ നോട്ടമിട്ട താരം കൂടിയാണ് റൈസ്.

‘നിങ്ങള്‍ക്ക് ഒരു കാര്യം അറിയാമോ. എന്താണെന്ന് ചോദിച്ചാല്‍, എനിക്ക് 22 വയസ് ആയി. പക്ഷേ ഞാന്‍ ഈ ദിവസം വരെയായി ഒരു തുള്ളി ബിയര്‍ പോലും കഴിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യപിക്കാന്‍ ഒരു താത്പര്യവും എനിക്കില്ല. പലര്‍ക്കും ഞാന്‍ ഈ പറയുന്നത് അത്ഭുതമായി തോന്നാം. എനിക്ക് മദ്യത്തിന്റെ മണം പോലും ഇഷ്ടമല്ല. ഞാന്‍ മദ്യക്കുപ്പിയുടെ അടുത്തേക്ക തന്നെ പോകാറില്ല’- റൈസ് പറയുന്നു. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഒരു ബിയറെങ്കിലും കുടിക്കണമെന്ന് ആഗ്രഹം തോന്നിയാലോ എന്ന ചോദ്യത്തിനായിരുന്നു റൈസിന്റെ മറുപടി.

‘ഞാന്‍ ഒരു ദിവസം ബിയര്‍ കുടിക്കാന്‍ ശ്രമിക്കും. ഇംഗ്ലണ്ട് യൂറോ കപ്പ് കിരീടം സ്വന്തമാക്കുന്ന ദിവസമായിരിക്കും അത്’- റൈസ് വ്യക്തമാക്കി. യൂറോ കപ്പിലെ ആദ്യ പോരാട്ടത്തിൽ ക്രൊയേഷ്യയാണ് ഇം​ഗ്ലണ്ടിന്റെ എതിരാളികൾ. ഇംഗ്ലണ്ട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണില്‍ ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കില്‍ ആരാധകര്‍ക്ക് ടൂര്‍ണമെന്റ് കാണാനെത്താം. കളിക്കുമ്പോഴുള്ള പാട്ടുകള്‍ സ്റ്റേഡിയത്തില്‍നിന്നും ഒഴുകിയെത്തും. ഇത് കളിക്കാരില്‍ വലിയ ഉണര്‍വ് നല്‍കുമെന്നും കിരീട സാധ്യത വര്‍ധിപ്പിക്കുമെന്നും റൈസ് ചൂണ്ടിക്കാട്ടി.

സ്‌കോട്ട്‌ലന്‍ഡും ചെക്ക് റിപ്പബ്ലിക്കുമാണ് ഇംഗ്ലണ്ടിന്റെ ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കഴിഞ്ഞ ജുരച്ചു സീസണുകളിലായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരം 2019 ലാണ് ആദ്യമായി ഇംഗ്ലീഷ് ജേഴ്സിയണിയുന്നത്. 17 മത്സരങ്ങളിൽ നിന്നും ഒരു ഗോളാണ് ഡിഫെൻസിവ് മിഡ്ഫീൽഡർ നേടിയിരിക്കുന്നത്.

Sportssify We would like to show you notifications for the latest news and updates.
Dismiss
Allow Notifications