‘ജോഗ ബോണിറ്റോ!’ :ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മനോഹരമായ ടീം ഗോളുമായി ബ്രസീൽ |Qatar 2022 |Brazil

സ്‌റ്റേഡിയം 974-ല്‍ കൊറിയയ്‌ക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ തകർപ്പൻ വിജയമാണ് ബ്രസീൽ നേടിയത്.ആദ്യ പകുതിയിൽ തന്നെ നാല് ഗോൾ നേടി വിജയമുറപ്പിച്ച ബ്രസീൽ സൂപ്പർ താരം നെയ്മറുടെ തിരിച്ചു വരവ് ഗംഭീരമാക്കുകയും ചെയ്തു. നെയ്മർ ,വിനീഷ്യസ് ,റിചാലിസൺ,ലൂക്കാസ് പാക്വെറ്റ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്.

മത്സരത്തിൽ മൂന്നാം ഗോൾ നേടിയ റിച്ചാർലിസൺ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് നേടിയത്. വിനിഷ്യസിന്റെയും നെയ്‌മറിന്റെയും ഗോളുകൾ 2-0ന് മുന്നിലെത്തി നിൽക്കുമ്പോഴാണ് റിചാലിസന്റെ ഗോൾ പിറക്കുന്നത. റിച്ചാർലിസണിൽ തുടങ്ങിയതും അവസാനിച്ചതുമായ ഒരു മികച്ച ടീം ഗോൾ ആയിരുന്നു അത്. 29-ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്നും ബ്രസീലിയൻ താരം കൊടുത്ത ക്രോസ്സ് കൊറിയൻ ഹെഡ്ഡ് ചെയ്ത് ക്ലിയർ ചെയ്‌തെങ്കിലും ബോക്‌സിന്റെ അരികിൽ നിന്നും റിചാലിസൺ ബോൾ കൈക്കലാക്കി.

ബ്രസീലിന്റെ നമ്പർ 9 പന്ത് തലകൊണ്ട് രണ്ട് തവണ ഫ്ലിക്കു ചെയ്താണ് പന്ത് നിയന്ത്രണത്തിലാക്കിയത്. ഉടനെ തന്നെ മാർക്വിനോസുമായി ലിങ്ക് ചെയ്തു പന്ത് തിരികെ വാങ്ങി തിയാഗോ സില്വക്ക് കൈമാറുകയും വെറ്ററൻ ഡിഫെൻഡറിൽ നിന്നും പന്ത് സ്വീകരിച്ച താരം കൊറിയൻ കീപ്പറെ മറികടന്ന് മനോഹരമായി വലയിലാക്കി സ്കോർ 3 -0 ആക്കി ഉയർത്തി.

ലോകകപ്പിൽ റിചാലിസൺ നേടുന്ന മൂന്നമത്തെ ഗോൾ ആയിരുന്നു ഇത്.സെർബിയക്കെതിരെയുള്ള ആദ്യ മത്സരത്തിൽ ടോട്ടൻഹാം സ്‌ട്രൈക്കർ രണ്ടു ഗോളുകൾ നേടിയിരുന്നു.ഡിസംബർ 9ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയെ ബ്രസീൽ നേരിടും.

Rate this post