‘റിങ്കു സിംഗിന് ജീവിതത്തിൽ ഇനിയൊരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല’ :വീരേന്ദർ സെവാഗ്

ഗുജറാത്ത് ടൈറ്റൻസിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സീസണിലെ രണ്ടാം വിജയത്തിലേക്ക് നയിച്ച് റിങ്കു സിംഗ് പ്രധാനവാർത്തകളിൽ ഇടം നേടി. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ചേസിങ്ങിനിടെ അവസാന ഓവറിൽ ഒരു ടീം നേടിയ ഏറ്റവും ഉയർന്ന റൺസ് ആയിരുന്നു അത്.ഉത്തർപ്രദേശിൽ നിന്നുള്ള സെൻസേഷണൽ ബാറ്ററിന് ഇത് ആവർത്തിക്കാൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു.

“റിങ്കു സിംഗ് ഇപ്പോഴും അവിടെയുണ്ടെന്ന് കെകെആർ ടീമിൽ വിശ്വാസമുണ്ട്. എംഎസ് ധോണി കളികൾ പൂർത്തിയാക്കാൻ തുടങ്ങിയപ്പോൾ, ധോണി ഇപ്പോഴും അവിടെയുണ്ടെന്ന വിശ്വാസമുണ്ടായിരുന്നു. തൊണ്ണൂറുകളിൽ, സച്ചിനുണ്ടെങ്കിൽ മത്സരം ജയിക്കാം, ഇല്ലെങ്കിൽ ഇല്ല. ഇപ്പോൾ കെകെആറിനും റിങ്കു സിങ്ങിനും അതുതന്നെയാണ്. അതിനുമുമ്പ് അവർക്ക് ആന്ദ്രെ റസ്സൽ ആയിരുന്നു,” സെവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു.

“ക്രിക്കറ്റ് ചരിത്രത്തിൽ ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല, റിങ്കു സിംഗിന് ഇനി ഒരിക്കലും ഇത് ചെയ്യാൻ കഴിയില്ല. ഈ റെക്കോർഡ് സംഭവിച്ചു, അത് തകർക്കപ്പെടാം, പക്ഷേ റിങ്കുവിന് ജീവിതത്തിൽ ഒരിക്കലും 6 സിക്‌സറുകൾ പറത്തി ആ റെക്കോർഡ് തകർക്കാൻ കഴിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു. ” അവസാന ഓവറിൽ അങ്ങനെ ചെയ്യണമെങ്കിൽ ഭാഗ്യം വേണം.അൽസാരി ജോസഫായിരുന്നു ബൗൾ ചെയ്യുന്നതെങ്കിൽ റിങ്കുവിന് അങ്ങനെ ചെയ്യാൻ സാധിക്കില്ലായിരിക്കുന്നു.എന്നാൽ തന്റെ ജീവിതകാലം മുഴുവൻ നെറ്റ്സിൽ അദ്ദേഹം യാഷ് ദയാലിനെ നേരിട്ടിട്ടുണ്ട്. അതിനാൽ റിങ്കുവിന് ശരിയായ മൈൻഡ്‌സെറ്റ് ഉണ്ടായിരുന്നു ” സെവാഗ് പറഞ്ഞു.

സീസണിലെ അവരുടെ നാലാമത്തെ മത്സരത്തിൽ, റിങ്കു സിംഗ് അപരാജിത അർദ്ധ സെഞ്ച്വറി (31 പന്തിൽ 58) നേടിയെങ്കിലും സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ജയിക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല.

4/5 - (2 votes)