‘റസ്സൽ’ ‘റസ്സൽ’ വിളികൾ കേട്ടിരുന്ന ഈഡനിൽ നിന്നും ‘റിങ്കു’ ‘ റിങ്കു’ വിളികൾ കേൾക്കുമ്പോൾ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ റസ്സൽ… റസൽ എന്ന് വിളിച്ചിരുന്ന ജനക്കൂട്ടം ഇപ്പോൾ റിങ്കു… റിങ്കു എന്ന് വിളിക്കുകയാണ്. തിങ്കളാഴ്ച പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ റസ്സലിന്റെയും റിങ്കുവിന്റെയും കൂട്ടുകെട്ട് നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ചിരുന്നു.

ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് അർഷ്ദീപ് സിംഗിന്റെ ബൗളിംഗിൽ ബൗണ്ടറി നേടിയ റിങ്കു സിംഗ് വീണ്ടും വിജയ റൺസ് നേടി.ജേസൺ റോയിയും നിതീഷ് റാണയും കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകിയപ്പോൾ റസ്സലും റിങ്കുവും തകർപ്പൻ ബാറ്റിംഗിലൂടെ ചേസ് അവസാനിപ്പിച്ചു. അവസാന ഓവറിൽ റണ്ണൗട്ടാകുന്നതിന് മുമ്പ് 23 പന്തിൽ 43 റൺസുമായി റസ്സൽ ഫോമിലേക്ക് തിരിച്ചെത്തിയപ്പോൾ, റിങ്കു വെറും 10 പന്തിൽ 21 റൺസെടുത്ത് കെകെആറിനെ പ്ലേ ഓഫിൽ നിലനിർത്തി.

“ഞാൻ വർഷങ്ങളായി ഈ ഫ്രാഞ്ചൈസിയിലുണ്ട് ,ഈഡനിലെ കാണികൾ ‘റസൽ, റസ്സൽ’ എന്ന് അലറുന്നത് എനിക്ക് പരിചിതമാണ്, പക്ഷേ അവർ ‘റിങ്കു, റിങ്കു’ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. അതാണ് ഈ സീസണിൽ അദ്ദേഹം നേടിയ ആദരവ് “റിങ്കുവിനെക്കുറിച്ച് ക്യാപ്റ്റൻ റാണ പറഞ്ഞു.പഞ്ചാബ് കിംഗ്‌സിനെതിരെ അവസാന രണ്ട് പന്തിൽ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ ഒരു റണ്ണെടുക്കാൻ റിങ്കു സിംഗ് ആവശ്യപ്പെട്ടതായി ആന്ദ്രെ റസൽ വെളിപ്പെടുത്തി. സ്‌കോറുകൾ സമനിലയിലാക്കാൻ റിങ്കുവിന് ഒരു സിംഗിൾ വേണ്ടിവന്നു, എന്നാൽ റസ്സലിന് അർഷ്ദീപ് സിങ്ങിന്റെ പന്ത് നഷ്ടമാവുകയും നോൺ-സ്ട്രൈക്കറുടെ എൻഡിൽ റണ്ണൗട്ടാവുകയും ചെയ്തു.

അങ്ങനെ അവസാന പന്തിൽ 2 റൺസ് ആവശ്യമായി വന്നു.അവസാന പന്തിൽ സ്‌ട്രൈക്കിലായിരുന്നു റിങ്കു, ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയർ ലെഗിലേക്ക് ഒരു ബൗണ്ടറി അടിച്ചു, ഒരു സമ്മർദ സാഹചര്യത്തിൽ കെകെആറിന് മറ്റൊരു നിർണായക ജയം നേടിക്കൊടുത്തു.നേരത്തെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ അഞ്ചു സിക്സുകൾ നേടി റിങ്കു അത്ഭുതപെടുത്തിയിരുന്നു.“എനിക്ക് കളി അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഈ വർഷം ഞങ്ങൾക്ക് റിങ്കുവിൽ ഒരു ഫിനിഷർ ഉണ്ട്,” റസ്സൽ പറഞ്ഞു.

പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി നായകൻ നിതീഷ് റാണ (51), ആന്ദ്രേ റസല്‍ (42), റിങ്കു സിംഗ് (21) എന്നിവർ മികവ് പുലർത്തി.അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പഞ്ചാബ് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരുഖ് ഖാനും (21) ഹര്‍പ്രീത് ബ്രാറും (17) നടത്തിയ പോരാട്ടവും കിംഗ്സിനെ തുണച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Rate this post