“റിക്കി പോണ്ടിങ്ങിന്റെ മകന് മുൻപിൽ നാണംകെട്ട് റിഷാബ് പന്ത്” : കാണാം രസകരമായ വീഡിയോ |IPL 2022

ക്രിക്കറ്റ്‌ ലോകത്തേ തന്റെ ഗോഡ്ഫാദർ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്‌ ആണെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ എല്ലായിപ്പോഴും പറയാറുണ്ട്. അതേസമയം, ഇന്ത്യൻ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററും, ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്‌ നായകനുമായ റിഷഭ് പന്തിന്, ക്രിക്കറ്റ്‌ ലോകത്ത് ലഭിച്ച ഉപദേഷ്ടാവ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആണെന്ന് നിസംശയം പറയാം.

ഇന്ത്യൻ ടീമിൽ കളിക്കുമ്പോഴും പന്തിനെ എല്ലായിപ്പോഴും പിന്തുണക്കാറുള്ള പോണ്ടിംഗ്, ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായിരിക്കുമ്പോഴാണ് റിഷഭ് പന്ത് ഡിസിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. ഇപ്പോൾ, പോണ്ടിംഗിന്റെ മകനുമായി ഒരു സൗഹൃദം സ്ഥാപിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ തന്റെ കുടുംബത്തോടൊപ്പം ഇപ്പോൾ ഇന്ത്യയിലാണ്.

ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അടുത്തിടെ, പോണ്ടിംഗിന്റെ മകൻ ഫ്ലെച്ചർ റിഷഭ് പന്തിനൊപ്പം ഫുട്ബോൾ കളിക്കുന്ന ഒരു വീഡിയോ പങ്കിട്ടു. തന്റെ പിതാവിനെപ്പോലെ മത്സരബുദ്ധി കാണിക്കുന്ന ഫ്ലെച്ചർ റിഷഭ് പന്തിൽ നിന്ന് ബോൾ തട്ടിയെടുക്കാൻ പരമാവധി ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ ക്ലിപ്പിൽ ഉടനീളം, പന്തും ഫ്ലെച്ചറും ധാരാളം രസകരമായി കളിക്കുന്നതും മൈതാനത്ത് പോരാടുന്നതും കാണാം. ഫീൽഡിന് കുറുകെ പന്ത് തട്ടാൻ ശ്രമിച്ച റിഷഭ് പന്തിന് ഒരിഞ്ച് വിട്ടു കൊടുക്കാൻ ഫ്ലെച്ചർ തയ്യാറായില്ല.

വീഡിയോയുടെ അവസാനം, ഫ്ലെച്ചർ ഒരു നീണ്ട കിക്ക് എടുക്കുന്നതും അത് ഡിസി നായകനെ ആകർഷിക്കുന്നതും കാണാം. “രണ്ട് സുഹൃത്തുക്കൾ ഫുട്ബോൾ കളിക്കുന്നു. റിഷഭ് പന്തും ഫ്ലെച്ചറും ഒരുമിച്ച് ഫുട്ബോൾ കളിക്കുന്നത് എത്ര കണ്ടാലും ഞങ്ങൾക്ക് മതിയാകില്ല,” എന്ന അടിക്കുറിപ്പോടെയാണ്‌ ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.