“സഞ്ജു ചേട്ടാ” , റിഷഭ് പന്തിനേയും മലയാളം പഠിപ്പിച്ച് സഞ്ജു സാംസൺ |Sanju Samson

മലയാളി ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ ആവേശവും അഭിമാനവുമാണ് സഞ്ജു വി സാംസൺ.ലോക ക്രിക്കറ്റിൽ തന്നെ ഏറെ ആരാധകരെ നേടിയിട്ടുള്ള സഞ്ജു വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ അടക്കം കളിക്കുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കൂടാതെ സഞ്ജു വി സാംസൺ കളിക്കുന്ന ഗ്രൗണ്ടുകളിൽ എല്ലാം തന്നെ ആരാധകർ നൽകാറുള്ളത് വലിയ പിന്തുണ.

അതേസമയം ഇപ്പോൾ സഞ്ജു സാംസൺ വാർത്തകളിൽ സ്ഥാനം നേടുന്നത് മറ്റൊരു രസകരമായ സംഭവത്തിൽ കൂടിയാണ്. സഞ്ജു സാംസൺ സഹ താരങ്ങളെ മലയാളം പഠിപ്പിക്കാറുണ്ടോ?? പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്ന് കേൾക്കാറുള്ള ഈ ഒരു സംശയത്തിന് വീണ്ടും സസ്പെൻസ് സമ്മാനിക്കുകയാണ് നാലാം ടി :20യിലെ ഒരു വൈറൽ വീഡിയോ. വെസ്റ്റ് ഇൻഡീസ് എതിരായ നാലാം ടി :20 മാച്ചിൽ ഇന്ത്യൻ ടീം ഫീൽഡിൽ നിൽക്കുമ്പോഴാണ് സഞ്ജു വി സാംസണിനോട് ഇന്ത്യൻ വിക്കെറ്റ് കീപ്പർ റിഷാബ് പന്ത് മലയാളത്തിൽ സംസാരിക്കുന്നത്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷാബ് പന്ത് സഞ്ജുവിനെ വളരെ രസകരമായി ചേട്ടാ എന്ന് വിളിക്കുന്നതിന്റെ വീഡിയോയാണ്‌ ഇപ്പോൾ ഏറെ ട്രെൻഡിംഗ് ആയി മാറുന്നത്. സഞ്ജു മുൻപ് ഇന്റർവ്യൂകളിൽ അടക്കം ഇന്ത്യൻ ക്യാംപിലെ താരങ്ങളെ താൻ ചേട്ടാ എന്ന് വിളിക്കാറുണ്ട് എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഇത്തരം ഒരു വിളിയാണ് റിഷാബ് സഞ്ജുവിന്റ് നേരെ വിളിക്കുന്നത്.

നാലാമത്തെ ടി :20യിൽ രവി ബിഷ്‌ണോയുടെ ഓവറിൽ സഞ്ജു അരികിൽ ബോൾ ചെന്നപ്പോൾ ആണ് റിഷാബ് വിക്കെറ്റ് പിന്നിൽ നിന്നും ഈസി സഞ്ജു ചേട്ടാ എന്ന് ഉറക്കെ പറഞ്ഞത്. ഈ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുന്നത്.