❝തോൽവിക്ക് അതാണ്‌ കാരണം, ഇനിയുള്ള കളികൾ എല്ലാം ഞങ്ങൾ ജയിക്കണം❞

ഇന്ത്യൻ ക്രിക്കറ്റ് ടീം വളരെ അധികം പ്രതീക്ഷകളോടെയാണ് സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പര കളിക്കാനായി എത്തിയത്. രോഹിത് ശർമ്മ,വിരാട് കോഹ്ലി, ജസ്‌പ്രീത് ബുംറ തുടങ്ങിയ സീനിയർ താരങ്ങൾ അഭാവത്തിൽ എത്തിയ ഇന്ത്യൻ ടീമിന് പരമ്പരയിലെ ആദ്യത്തെ രണ്ട് ടി :20യിലും ജയിക്കാൻ കഴിഞ്ഞില്ല.ഇന്നലെ നടന്ന കട്ടക്ക് ടി :20യിലും തോൽവി വഴങ്ങി വിമർശനം നേരിടുകയാണ് റിഷാബ് പന്തും സംഘവും.

ആദ്യമായി ക്യാപ്റ്റൻസി റോളിലേക്ക് എത്തിയ റിഷാബ് പന്തിനും ഈ രണ്ട് തോൽവികൾ കനത്ത തിരിച്ചടി തന്നെയാണ്. ഭാവി ക്യാപ്റ്റനായി ഇതിനകം തന്നെ വിശേഷണം നേടിയ റിഷാബ് പന്തിന് ഈ തോൽവികൾ സമ്മാനിക്കുന്നത് നിരാശ മാത്രം. ഇന്നലത്തെ തോൽവിക്ക് പിന്നാലെ ഇക്കാര്യം താരം വിശദമാക്കി കഴിഞ്ഞു.

ഇന്നലെ തോൽവിക്ക് പിന്നാലെ ബൗളർമാരുടെ പ്രകടനത്തെയാണ് റിഷാബ് പന്ത് കുറ്റം പറഞ്ഞത്.” കളിയിൽ ഞങ്ങൾക്ക് പ്രതീക്ഷിച്ച റൺസിലേക്ക് എത്താനായി കഴിഞ്ഞില്ല എന്നത് സത്യം. ഒരു 15-20 റൺസ്‌ എങ്കിലും ഞങ്ങൾക്ക് കൂടുതലായി നേടാൻ കഴിയണമായിരുന്നു. അതേസമയം ഭുവി അടക്കം ബൗളിംഗ് നിര ആദ്യത്തെ എട്ട് ഓവറുകളിൽ മനോഹരമായി പന്തെറിഞ്ഞു.അതിന് ശേഷം അവർ എല്ലാം തന്നെ പരാജയപെട്ടു” റിഷാബ് പന്ത് അഭിപ്രായം വ്യക്തമാക്കി.

” ഞങ്ങൾ തുടക്കത്തിൽ മനോഹരമായി തന്നെ പന്തെറിഞ്ഞു. എങ്കിലും രണ്ടാം പകുതിയിൽ അവർ മികവിലേക്ക് എത്തി. ഞങ്ങൾക്ക് രണ്ടാം പകുതിയിൽ നിലവാരം പുലർത്താനായി കഴിഞ്ഞില്ല. ഇനിയുള്ള കളികളിൽ ഞങ്ങൾക്ക് ഈ തെറ്റുകൾ പരിഹരിക്കാനായി സാധിച്ചില്ല. ഇനി പരമ്പരയിൽ ശേഷിക്കുന്ന മൂന്ന് കളികളും ജയിക്കേണ്ടത് ഞങ്ങൾക്ക് പ്രധാനമാണ് ” റിഷാബ് പന്ത് തുറന്ന് പറഞ്ഞു.