❝ മെസ്സി ക്യാമ്പ് നൗവിലെ അവസാന മത്സരം കളിച്ചു കഴിഞ്ഞു ❞

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പടരുന്നുണ്ട്. മെസ്സിയുടെ പിഎസ്ജി യിലേക്കും, മാഞ്ചസ്റ്റർ സിറ്റിയിലേക്കുമുള്ള ട്രാൻസ്ഫറിനെ പറ്റിയും നിരവധി വാർത്തകളാണ് ഓരോ ദിവസങ്ങളിൽ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ നൗ ക്യാമ്പിൽ പിഎസ്ജി യോട് ഏറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ മെസ്സിയുടെ ഭാവിയെക്കുറിച്ചുള്ള അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ബാഴ്സ താരം.

ലയണൽ മെസ്സി ബാഴ്സലോണ ഹോം ഗ്രൗണ്ടിലെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചു കഴിഞ്ഞു എന്ന് മുൻ ബ്രസീലിയൻ താരം റിവാൾഡോ പറഞ്ഞു . പി എസ് ജിക്ക് എതിരായ പരാജയമായിരിക്കും ബാഴ്സലോണക്ക് വേണ്ടി മെസ്സി കളിച്ച അവസാന ചാമ്പ്യൻസ് ലീഗ് ഹോം മത്സരം ആയിരിക്കുമെന്നും, ഈ സമ്മറിൽ ലയണൽ മെസ്സി പാരീസിലേക്ക് പോകുമെന്നും റിവാൾഡോ പറഞ്ഞു.മെസ്സിയുടെ ഭാവി ഫ്രാൻസിൽ ആണ്, പി എസ് ജിയിൽ മെസ്സിക്ക് ഒരുപാട് കിരീടങ്ങൾ നേടാനുള്ള സാധ്യതകൾ ഉണ്ട് എന്നും റിവാൾഡോ പറഞ്ഞു.

മെസ്സി ബാഴ്സലോണയിൽ നിൽക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ട്. എന്നാൽ മെസ്സിക്ക് അനുകൂലമായ ഒരു സാഹചര്യവും ക്ലബ് ഒരുക്കുന്നില്ല എന്ന് റിവാൾഡൊ പറഞ്ഞു. എത്ര കാലം മെസ്സി എല്ലാ ഉത്തരവാദിത്വങ്ങും ഒറ്റയ്ക്ക് ചുമക്കുമെന്നും റിവാൾഡോ ചോദിക്കുന്നു. ബാഴ്സയുമായുള്ള മെസ്സിയുടെ കരാർ ഈ ജൂണിൽ അവസാനിക്കും ആറ് തവണ ബാലൺ ഡി ഓർ ജേതാവിനെ സ്വന്തമാക്കാൻ പിഎസ്ജി യും മാഞ്ചസ്റ്റർ സിറ്റിയും മത്സരിക്കുകയാണ്.

അതിനിടെ മാർച്ചിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജോവാൻ ലപോർട്ടയെ പ്രസിഡന്റായി തെരഞ്ഞെടുത്താൽ മെസ്സിയെ ക്ലബ്ബിൽ തുടരാൻ ശ്രമിക്കും എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള ക്ലബ്ബുകളിൽ നിന്ന് ശക്തമായ താൽപ്പര്യമുണ്ടെന്ന് ജോവാൻ ലപോർട്ട സമ്മതിക്കുന്നു. ‘മെസ്സി ബാഴ്‌സലോണയ്‌ക്കൊപ്പം വിജയിക്കാൻ ആഗ്രഹിക്കുന്നു ‘ഞാൻ അവനെ നിലനിർത്താൻ പരമാവധി ശ്രമിക്കും, അദ്ദേഹത്തെ ഒപ്പിടാൻ ചില ക്ലബ്ബുകൾ ശരിക്കും താൽപ്പര്യപ്പെടുന്നു… എന്നാൽ ലിയോ കിരീടങ്ങൾ നേടാൻ ആഗ്രഹിക്കുന്നു, പണം സമ്പാദിക്കാൻ മാത്രമല്ല” എന്നും കൂട്ടിച്ചേർത്തു.

മെസ്സി ബാഴ്സയുമായി പുതുക്കാൻ തയ്യാറാവുകയാണെങ്കിൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും കൂടിയ തുകക്കുള്ള കരാർ ആയിരിക്കും അര്ജന്റീന താരത്തിന് ഓഫർ ചെയ്യുക. എന്നാൽ ബാഴ്സയുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയിൽ ഇതിന് സാധ്യത ആരും കാണുന്നില്ല. മെസ്സി ബാഴ്സ വിട്ട് പിഎസ്ജി യിലേക്കോ മറ്റു ക്ലബ്ബുകളിലേക്കോ ചേക്കേറുകയാണെങ്കിൽ ഇന്നുവരെ എഴുതി വെച്ച എല്ലാ ട്രാൻസ്ഫർ റെക്കോർഡുകളും തകരുമെന്ന കാര്യത്തിൽ സംശയമില്ല.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications