“റോബർട്ട് ലെവൻഡോവ്‌സ്‌കിയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് ഒലിവർ ഖാൻ ” |Robert Lewandowski

ബയേൺ മ്യൂണിക്കിന്റെ പോളിഷ് സൂപ്പർ സ്‌ട്രൈക്കർ അടുത്ത സീസണിൽ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. 33 കാരൻ സ്പാനിഷ് ക്ലബ്ബുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിടാൻ ഒരുങ്ങുന്നുവെന്നും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ലെവെൻഡോസ്‌കി ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് ബയേണിന്റെ സിഇഒയും ക്ലബിന്റെ ഇതിഹാസതാരവുമായ ഒലിവർ ഖാൻ. ഒരു സീസണിൽ മുപ്പതു മുതൽ നാൽപതു വരെ ഗോളുകൾ നേടുന്ന താരത്തെ വിട്ടുകൊടുക്കാൻ ഒരിക്കലും ബയേണിനു കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.”വയർഡ് മീഡിയ റിപ്പോർട്ടുകൾ” എന്തുതന്നെ പറഞ്ഞാലും, വരാനിരിക്കുന്ന 2022-2023 സീസണിൽ സ്റ്റാർ സ്‌ട്രൈക്കർ ബയേണിന്റെ കുപ്പായത്തിൽ കളിക്കാൻ ഉണ്ടാകുമെന്നും ക്ലബ് ചെയർമാൻ ഒലിവർ കാൻ പറഞ്ഞു.

നിലവിലെ സീസണിന് ശേഷം ഒരു സീസണിന് കൂടി ലെവെൻഡോസ്‌കിക്ക് ബയേൺ മ്യൂണിക്കിന് കരാറുണ്ട്. ഓരോ സീസണിലും 30 മുതൽ 40 ഗോളുകൾ വരെ ഉറപ്പുനൽകുന്ന ഒരു കളിക്കാരനെ വിട്ടുനല്കാൻ ഞങ്ങൾക്ക് പ്രാന്തില്ല എന്നും ഒലിവർ ഖാൻ പറഞ്ഞു.താരത്തിന്റെയൊപ്പം അടുത്ത സീസണേക്കാൾ കൂടുതൽ കാലം മുന്നോട്ട് കൊണ്ടുപോകാനുള്ള ക്ലബ്ബിന്റെ ഉദ്ദേശ്യം പുതുക്കി.

കഴിഞ്ഞ മാസം സ്കൈ സ്പോർട്സ് ജർമ്മനിയോട് സംസാരിച്ച ലെവൻഡോവ്സ്കി ഈ വേനൽക്കാലത്ത് ബയേൺ വിടാൻ തയ്യാറാണെന്ന് സൂചന നൽകിയിരുന്നു. ബയേണിന്റെ കുപ്പായത്തിൽ 370 മത്സരങ്ങളിൽ നിന്ന് 341 ഗോളുകൾ നേടിയ പോളിഷ് സ്‌ട്രൈക്കറുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ബയേൺ മ്യൂണിക്ക്.