❝ ആക്രമണത്തിനു ⚽🔥ആക്കം കൂട്ടാൻ
മാഡ്രിഡിലേക്കുള്ള ✍️😍 ലെവന്റെ സാധ്യതകൾ ❞

ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവെൻഡോസ്‌കി ക്ലബ് വിടാനുള്ള സാധ്യതകളെക്കുറിച്ച് സ്കൈ സ്പോർട്സ് ജർമ്മനി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.യൂറോപ്പിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള ഓഫറുകൾ റോബർട്ട് ലെവാൻഡോവ്സ്കിയുടെ ഏജന്റ് ശ്രദ്ധിക്കുന്നുണ്ടെന്ന് സ്കൈ സ്പോർട്സ് ജർമ്മനി റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. വളരെ കാലമായി റയൽ മാഡ്രിഡുമായി ബന്ധപ്പെട്ടിരിക്കുന്ന സൂപ്പർ സ്‌ട്രൈക്കർ മാഡ്രിഡിൽ എത്താനുള്ള സാധ്യത ഉണ്ടെന്നും റിപോർട്ടുകൾ ഉണ്ട്.

2023 ൽ ബയേൺ മ്യൂണിക്കുമായി കരാർ അവസാനിക്കുന്ന ലെവെൻഡോസ്‌കിയെ 60 മില്ല്യൺ ഡോളർ കൊടുത്താൽ റയലിന് സ്വന്തമാക്കാം. കരിം ബെൻസിമക്കൊപ്പം മാഡ്രിഡിന്റെ മുൻ‌നിരയെ ശക്തിപ്പെടുത്താൻ ലെവെൻഡോസ്‌കിയുടെ വരവ് സഹായകരമാവുമെന്നാണ് കണക്കുകൂട്ടൽ. ലെവെൻഡോസ്‌കിയുടെ ഏജൻറ് പിനി സഹാവി ഏതാനും വർഷങ്ങൾക്കുമുമ്പ് റയൽ മാഡ്രിഡിലേക്കുള്ള കൈമാറ്റത്തിന്റെ അടുത്ത്‌ എത്തിയിരുന്നു.


പാൻഡെമിക് മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇടയിൽ ക്ലബിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ബയേൺ താരത്തെ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. കുറഞ്ഞത് മൂന്ന് തവണയെങ്കിലും റയൽ മാഡ്രിഡ് ലെവെൻഡോസ്‌കിയെ ഒപ്പിടാൻ ശ്രമിച്ചിട്ടുണ്ട്. 2014 ൽ റയൽ അതിനടുത്തെത്തിയെങ്കിലും അവസാന നിമിഷം കരാർ നടന്നില്ല. 2012-13 ൽ ചാമ്പ്യൻസ് ലീഗിൽ മാഡ്രിഡിനെ 4-1ന് പരാജയപ്പെടുത്തിമത്സരത്തിൽ ഡോർട്മുണ്ടിനായി നാലു ഗോളുകൾ നേടിയ ലെവെൻഡോസ്‌കിയോട് റയൽ പ്രസിഡണ്ട് ഫ്ലോറന്റിനോ പെരസ് താല്പര്യപ്പെടുകയും ചെയ്തിരുന്നു.

2014 ൽ ഡോർട്ട്മുണ്ടുമായി കരാർ അവസാനിച്ചപ്പോൾ ഫ്രീ ഏജന്റായിരുന്ന ലെവെൻഡോസ്‌കിയെ റയൽ മാഡ്രിഡ് സമീപിച്ചിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ ഏജൻറ് ആയിരുന്ന സെസാരി കുച്ചാർസ്കി ബയേൺ മ്യൂണിക്കുമായി ഒരു പ്രീ കോൺട്രാക്ടിൽ ഒപ്പിട്ടതോടെ റയൽ പ്രതീക്ഷകൾ അവസാനിച്ചു.നിലവിൽറായാൽ മാഡ്രിഡിന്റെ ലീഡിങ് ടോപ് സ്കോററായ ബെൻസിമ ലെവാൻഡോവ്സ്കിയുടെ വരവോടു കൂടി പുറത്തു പോവാനുള്ള സാധ്യതകളുമുണ്ട്. ലോക ഫുട്ബോളിലെ ഏറ്റവും മിക്ക്യാത്ത സ്‌ട്രൈക്കറായ ലെവെൻഡോസ്‌കി കഴിഞ്ഞ സീസണിൽ 55 ഉം ഈ സീസണിൽ 34 ഉം ഗോളുകളാണ് നേടിയത്.