❝ എന്റെ 🇧🇷 ബ്രസീൽ പോലെയാണ്
കേരളത്തിലെ 😍⚽ ജനങ്ങളും ❞

ഇന്ത്യയിൽ ഐ.എസ്.എല്ലിൽ കളിച്ചിട്ടുള്ള ഏറ്റവും മികച്ച വിദേശതാരങ്ങളിലൊരാളാണ് ബ്രസീലിന്റെ റോബർട്ടോ കാർലോസ്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് കാർലോസ്.ലോകത്തിലെ ഏറ്റവും മികച്ച ഫ്രക്കിക്ക് വി​ദ്​ഗ്ദരിലൊരാളായി അറിയപ്പെടുന്ന കാർലോസ് വളരെ കുറച്ചുകാലമാണ് ഇന്ത്യയിൽ കളിച്ചത്.2015ൽ നടന്ന മൂന്നാം എഡിഷൻ ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസിന് വേണ്ടിയാണ് കാർലോസ് ബൂട്ടുകെട്ടിയത്.

കളിച്ചത് ഡെൽഹിക്ക് വേണ്ടിയാണെങ്കിലും കാർലോസിനെ ഏറ്റവും അമ്പരപ്പിച്ചത് കേരളത്തിലെ ആരാധകരാണ്. കഴിഞ്ഞ ദിവസം റയൽ മഡ്രിഡിന്റെ ഒഫിഷ്യൽ ഇൻസ്റ്റ​ഗ്രാം പേജിൽ നടന്ന ചോദ്യോത്തരവേളയിലാണ് കാർലോസ് ഇത് പറഞ്ഞത്. ഇനിയും ഇന്ത്യയിലേക്ക് വരുമോയെന്ന ആരാധകചോദ്യത്തിന് മറുപടിയായാണ് കാർലോസ് ഇത് പറഞ്ഞത്.ഇന്ത്യ വളരെ നല്ല രാജ്യമാണ്, അവിടെ ഡെൽഹി, മുംബൈ,ചെന്നൈ തുടങ്ങി ഓരോ ന​ഗരങ്ങളെക്കുറിച്ചും അറിയാൻ കഴിഞ്ഞിട്ടുണ്ട്, വളരെ നല്ല അനുഭവമായിരുന്നു അത്, കേരളത്തിലെ ആളുകൾ ബ്രസീലിലെ ഫുട്ബോൾ ആരാധകരപ്പോലെയാണ്, ഒരുപാട് കാര്യങ്ങൾ ഞാൻ അവിടെനിന്ന് പഠിച്ചു, ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു, കാർലോസ് പറഞ്ഞു,ഇന്ത്യയിലെ ട്രാഫിക്ക് തന്നെ ഏറെ ഞെട്ടിച്ചുകളഞ്ഞെന്നും കാർലോസ് പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇവിടുത്ത ഭക്ഷണണാണെന്നും കാർലോസ് ആരാധകരോട് സംവദിച്ചപ്പോൾ വ്യക്തമാക്കി.ഇന്ത്യയിലെ ട്രാഫിക്ക് തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയെന്ന് കാർലോസ് പറയുന്നു‌. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആകർഷിച്ച കാര്യം അവിടുത്തെ ഭക്ഷണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന കാർലോസ്, അവിടുത്തെ ഭക്ഷണം വളരെ രുചികരമാണെന്നും എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന തനിക്ക് വേണ്ടതെല്ലാം ഇന്ത്യയിൽ ലഭിച്ചുവെന്നും വ്യക്തമാക്കി.

അതേ സമയം 2015ൽ ഡെൽഹി ഡൈനാമോസിന്റെ പ്ലേയർ കം പരിശീലകനായി ഐ എസ് എല്ലിലെത്തിയ കാർലോസ് ആ സീസണിൽ ഡെൽഹിയെ ഐ എസ് എല്ലിന്റെ പ്ലേ ഓഫിലെത്തിച്ചിരുന്നു‌. മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ഡെൽഹിക്കായി കളിക്കാനിറങ്ങുകയും ചെയ്തു. അന്ന് ഡെൽഹി ഡൈനാമോസ് കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ കൊച്ചിയിലെത്തിയപ്പോൾ വലിയ പിന്തുണയായിരുന്നു കേരളത്തിലെ ഫുട്ബോൾ പ്രേമികളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചത്.

Rate this post