❝സാദിയോ മാനെക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരം കൂടി ലിവർപൂൾ വിടുന്നു ❞

അൽവാരോ മൊറാട്ടയ്ക്ക് പകരക്കാരനായി യുവന്റസിന്റെ ലക്ഷ്യം ലിവർപൂളിന്റെ ബ്രസീൽ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോയായിരിക്കുമെന്ന് ഇറ്റലിയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സമ്മറിൽ പൗലോ ഡിബാല യുവന്റസ് വിട്ടിരുന്നു, കരാർ പുതുക്കലിന് സമ്മതിച്ചതിന് ശേഷം അർജന്റീനൻ യുവന്റസിനൊപ്പം തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു ,എന്നാൽ മറ്റൊരു ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് മാറുകയായിരുന്നു.

മറ്റൊരു മുന്നേറ്റ നിരക്കാരനായ മൊറാട്ട ലോൺ സ്പെൽ അവസാനിച്ചതിന് ശേഷം അത്ലറ്റികോ മാഡ്രിഡിലേക്ക് മടങ്ങുകയും ചെയ്തു.ചെൽസി സ്‌ട്രൈക്കർ ടിമോ വെർണറിനും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ആന്റണി മാർഷ്യലിനും വേണ്ടി യുവന്റസ് ശ്രമം നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടതോടെ ലിവർപൂൾ സ്‌ട്രൈക്കറിനായുള്ള ശ്രമം യുവന്റസ് ഊർജിതമാക്കി.

യുവന്റസുമായുള്ള ഫിർമിനോയുടെ കരാർ ഏറെക്കുറെ ഉറപ്പായെന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സ്‌പാനിഷ് സ്‌ട്രൈക്കർ അൽവാരോ മൊറാറ്റ തന്റെ ലോൺ സ്‌പെല്ലിന്റെ അവസാനം അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങിയതിനാൽ യുവന്റസ് ടീമിൽ ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം വ്യക്തമാണ്. ഇത് നികത്താൻ ബ്രസീലിയൻ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാസിമിലിയാനോ അല്ലെഗ്രി.ഇറ്റാലിയൻ പ്രസിദ്ധീകരണമായ കൊറിയർ ഡെല്ലോ സ്പോർട് പ്രകാരം, 30 കാരനായ ഫിർമിനോയ്ക്ക് യുവന്റസ് 19 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലിവർപൂളിന്റെ ആദ്യ ഇലവനിൽ സ്ഥിരം അവസരം ലഭിക്കാത്തതിനാൽ ലിവർപൂൾ വിടാൻ ഫിർമിനോയ്ക്കും താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇറ്റാലിയൻ ക്ലബ്ബിൽ തന്റെ മുദ്ര പതിപ്പിക്കാനും ഈ വർഷം അവസാനം ലോകകപ്പിനുള്ള ബ്രസീലിന്റെ ടീമിൽ ഇടം നേടാനും ഫിർമിനോ ആഗ്രഹിക്കുന്നു. യുവന്റസിൽ ചേരുന്നത് ഫിർമിനോയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകും.

അതേസമയം, സാദിയോ മാനെ ഇതിനകം ടീം വിട്ടാൽ, ട്രാൻസ്ഫർ വിൻഡോയിൽ ഫിർമിനോയെ വിട്ടുകൊടുക്കാൻ ലിവർപൂൾ തയ്യാറാകുമോ എന്ന് കണ്ടറിയണം. 2015ലാണ് ഫിർമിനോ ലിവർപൂളിൽ എത്തുന്നത്. ലിവർപൂളിനായി ഇതുവരെ 231 മത്സരങ്ങൾ കളിച്ച ഫിർമിനോ 71 ഗോളുകൾ നേടിയിട്ടുണ്ട്. മുഹമ്മദ് സലാ – റോബർട്ടോ ഫിർമിനോ – സാഡിയോ മാനെ കോമ്പിനേഷൻ ത്രയം ലിവർപൂളിന് സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച മുന്നേറ്റ നിരയാണ്.