❝ഗോളടിച്ചു അറപ്പ് മറാത്ത🔥⚽ഒരു ജഗല് എതിരാളികളുടെ
പേടിസ്വപ്നമായി👑😍 പോളിഷ് ബോംബർ💪⚡ലെവെൻ❞

കുറച്ചു വർഷങ്ങളായി ലോക ഫുട്ബോളിൽ പകരം വെക്കാനില്ലാത്ത താരമാണ് ബയേൺ ഗോൾ മെഷീൻ റോബർട്ടോ ലെവെൻഡോസ്‌കി. ജർമൻ ബുണ്ടസ്‌ലീഗയിൽ ഇന്നലെ സ്റ്റട്ട്ഗാർട്ടിനെതിരെ നേടിയ തകർപ്പൻ ഹാട്രിക്കോട് കൂടി ജർമൻ ഫുട്ബോളിൽ ഗോൾ സ്കോറിങ്ങിൽ പുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ്.ബുണ്ടസ് ലീഗയിലെ 13 ആം ഹാട്രിക്കാണ് ലെവെൻഡോസ്‌കി നേടിയത്. ഇന്നലെ 39 മിനുട്ടിൽ ഹാട്രിക്ക് നേടിയതോടെ ബുണ്ടസ് ലീഗയിലെ ഏക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരുടെ ലിസ്റ്റിൽ ഇനി റോബർട്ട് ലെവൻഡോസ്കിക്ക് മുന്നിൽ ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളർ മാത്രം.

ഷാൽകെയുടെ ഇതിഹാസം ക്ലൗസ് ഫിഷറിന്റെ ഗോളുകളുടെ എണ്ണത്തെ മറികടന്ന് ലെവൻഡോസ്കി മറ്റൊരു റെക്കോർഡ് കൂടി പഴങ്കഥയാക്കിയത്. നിലവിൽ 271 ഗോളുകളാണ് ലെവൻഡോസ്കി അടിച്ച് കൂട്ടിയത്.268 ഗോളുകളാണ് ക്ലൗസ് ഫിഷർ നേടിയത്. സ്റ്റട്ട്ഗാർട്ടിനെതിരെയുള്ള മത്സരത്തിലാണ് ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കിയത്.ഇനി ലെവൻഡോസ്കിക്ക് മുന്നിൽ മുള്ളറുടെ 365 ബുണ്ടസ് ലീഗ ഗോളുകൾ എന്ന റെക്കോർഡ് മാത്രമാണുള്ളത്.94 ഗോളുകൾ കൂടി നേടിയാൽ മുള്ളറുടെ റെക്കോർഡിനൊപ്പമെത്താം.


അതേ സമയം ഈ സീസണിലെ 35ആം ഗോളാണ് റോബർട്ട് ലെവൻഡോസ്കി നേടിയത്. മുള്ളറുടെ മറ്റൊരു റെക്കോർഡായ ഒരു സീസണിൽ 40 ഗോളുകൾ എന്ന നേട്ടം ഈ സീസണിൽ മറികടക്കാൻ ലെവൻഡോസ്കിക്ക് 6 ഗോളുകൾ കൂടെ മതി. ബുണ്ടസ് ലീഗയിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ 268 ഗോളുമായി ക്ലോസ് ഫിഷറിന്റെയും 220 ഗോളുമായി ബയേണിന്റെ ട്രെബിൾ വിന്നിംഗ് പരിശീലകൻ യപ്പ് ഹൈങ്കിസിന്റെയും റെക്കോർഡുമാണ് ലെവൻഡോസ്കി മറികടന്നത് .

കഴിഞ്ഞ സീസണിലെ ഗോൾ സ്കോറിങ്ങിന്റെ തുടർച്ച തന്നെയായിരുന്നു പോളിഷ് സ്‌ട്രൈക്കർക്ക് ഈ സീസൺ. ബയേണിനായി ഈ സീസണിൽ 36 മത്സരങ്ങളിൽ നിന്നും 42 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. ബയേണിനായി 2015 -16 മുതലുള്ള എല്ലാ സസീസണുകളിലും 40 ഗോളുകൾക്ക് മുകളിൽ സ്കോർ ചെയ്യാനും പോളിഷ് താരത്തിനായി. ബയേൺ മ്യൂണിക്കിനായി 7 സീസണുകളിലായി 215 മത്സരങ്ങളിൽ നിന്നും 197 ഗോളുകൾ നേടിയിട്ടുണ്ട്. ഡോർട്മുണ്ടിനായി 4 സീസണുകളിലായി 131 മത്സരങ്ങളിൽ നിന്നും 74 ഗോളുകളും നേടി.