❝ ഉടക്കി 💪🔥നിൽക്കുന്നവരെ 🇦🇷✊ ഒതുക്കി
നിർത്താൻ 👑❤️ മെസ്സിയുടെ മനസ്സറിയുന്ന
മിഡ്ഫീൽഡ് ⚡✌️ ജനറൽ ❞

അടുത്ത മാസം ആരംഭിക്കുന്ന കോപ്പ അമേരിക്കയിൽ ഏവരും ആകാംഷയോടെ കാത്തിരുന്ന ഒരു താരമാണ് അർജന്റീനിയൻ മിഡ്ഫീൽഡ റോഡ്രിഗോ ഡി പോൾ. നിലവിൽ തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് 26 കാരൻ കടന്നു പോകുന്നത്. മുന്നിൽ നിന്നും ഗോളവസരങ്ങൾ ഒരുക്കാനും,നിർണ്ണായക സംഭാവനകൾ നൽകാനും ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാൻ തിരികെയെത്താനും കഴിയുന്ന ഒരു മികച്ച ക്ലാസ് മിഡ്ഫീൽഡറായി ഡി പോൾ വളർന്നു കഴിഞ്ഞിരിക്കുന്നു. ഈ സീസണിൽ ഇറ്റാലിയൻ സിരി എ യിൽ ഉഡീനീസിനു വേണ്ടി ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്.

ഈ സീസണിൽ അധികമാരും വാഴ്ത്തപ്പെടുത്താതെ പോയ പ്രകടനമായിരുന്നു ഉഡീനീസ് പത്താം നമ്പറുകാരൻ നടത്തിയത്.കോപ്പ അമേരിക്കക്ക് തയ്യാറെടുക്കുന്ന അർജന്റീനിയൻ ടീമിൽ ഡി പോളിന്റെ ഫോം ഏറ്റവും കൂടുതൽ സന്തോഷവാനാക്കുന്നത് ലയണൽ മെസ്സിയെയായിരിക്കും.ഡി പോളിന്റെ മിന്നുന്ന പ്രകടനങ്ങൾ അർജന്റീനയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും മെസ്സിക്ക് സ്വാഭാവിക ഗെയിം കളിക്കാൻ സാധിക്കുകയും മത്സര ഭാരം കുറക്കാനും സാധിക്കും.

ബ്യൂണസ് അയേഴ്സിൽ ജനിച്ച ഡി പോൾ അർജന്റീനയിലെ റേസിംഗ് ക്ലബിലെ യൂത്ത് അക്കാദമിയിലൂടെയാണ് കളി ജീവിതം ആരംഭിക്കുന്നത്. തനിക്ക് അനുഗ്രഹമായി ലഭിച്ച വലതു കാൽ അതിശയകരമായ രീതിയിൽ ഉപയോഗിച്ച താരം കൂടിയയായിരുന്നു ഡി പോൾ. രണ്ടു സീസണിൽ റേസിംഗ് ക്ലബ്ബിൽ ചിലവഴിച്ച ഡി പോൾ 20 വയസ്സുള്ളപ്പോൾ സ്പാനിഷ് ക്ലബ് വലൻസിയയുമായി കരാർ ഒപ്പുവെച്ചു. സ്പെയിനിലെ ആദ്യ സീസണിൽ വലൻസിയയുടെ ആദ്യ ഇലവനിൽ സ്ഥിരഅംഗമായ ഡി പോൾ റിയോ വലെക്കാനോയ്‌ക്കെതിരായ കപ്പ് മത്സരത്തിൽ ക്ലബിനായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി. എന്നാൽ അടുത്ത സീസണിൽ താരത്തിന് വേണ്ട അവസരങ്ങൾ ലഭിക്കായതോടെ തന്റെ പഴയ ക്ലബായ റേസിങ്ങിലേക്ക് മടങ്ങി പോയി. എന്നാൽ വലൻസിയയിൽ നിന്ന് പഠിച്ച പാഠങ്ങൾ തന്നെ മികച്ച കളിക്കാരനാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

2016 ലെ വേനൽക്കാലത്ത് തന്റെ ഫുട്ബോൾ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു നീക്കവുമായി ഡി പോൾ ബന്ധപെട്ടു.ഇറ്റാലിയൻ സിരി എ ക്ലബ് ഉഡീനീസ് ഡി പോളിനെ സ്വന്തമാക്കി. ഒരു മികച്ച കളിക്കാരനായി വികസിപ്പിക്കാനുള്ള ശരിയായ വേദി ഇറ്റലിയെന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് താരം ഇറ്റാലിയൻ ക്ലബ്ബിലെത്തിയത്. ക്ലബ് അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുമായി. ഉഡീനീസിയിലെ കാലഘട്ടത്തിൽ പെട്ടെന്ന് തന്നെ ഒരു ക്രിയേറ്റീവ് കളിക്കാരനായി ഡി പോൾ മാറി. മൂന്നു പേര് അണിനിരക്കുന്ന ഉഡീനീസ് മിഡ്ഫീൽഡിൽ വലതു വിങ്ങിൽ കളിച്ച ഡി പോൾ തന്റെ ശക്തിയായ വലതു കാൽ ഉപയോഗിച്ച് മികച്ച പാസ്സുകളും ക്രോസ്സുകളും നൽകി .ഡി പോളിന്റെ വിഷനും ,പ്ലെ മെക്കിങ്ങും, കില്ലിംഗ് പാസ്സുകളും സിരി എ യിലെ മികച്ച മിഡ്ഫീൽഡർമാരുടെ നിരയിലേക്ക് അദ്ദേഹത്തെ വളർത്തി.

കാലക്രമേണ ഉഡീനീന്റെ എട്ടാം നമ്പർ ജേഴ്സിയിൽ എത്തിയ ഡി പോൾ മികച്ച ശാരീരിക ക്ഷമത സ്വന്തമാക്കുകയും ചെയ്തു.ഏരിയൽ ഡ്യുവലുകളും, 50-50 ടാക്കിളുകളിലും മിടുക്ക് കാണിച്ച ഡീപോൾ ഡ്രിബ്ലിംഗ് കഴിവും ,ശാരീരിക മികവും ഉപയോഗിച്ച മൈതാനത്തു നിറഞ്ഞു നിന്നു.ലീഗിലെ ഏറ്റവും മികച്ച ബോൾ കാരിയറുകളിൽ ഒരാളായി ഡി പോൾ മാറി , പന്ത് ഹോൾഡ് ചെയ്യാനുള്ള മിടുക്കും പെട്ടെന്ന് ആക്രമിക്കാനുള്ള കഴിവും ,പിച്ചിൽ സ്പേസ് കണ്ടെത്തുന്നതിലും താരം മിടുക്കു കാട്ടി.


ക്ലബിലെ ആദ്യ സീസണിൽ അദ്ദേഹം നാല് തവണ സ്കോർ ചെയ്യുകയും മൂന്ന് അസിസ്റ്റുകൾ നേടുകയും ചെയ്തു. സീസണുകൾ പുരോഗമിക്കുന്തോറും ഗോളുകളുടെയും ,അസിസ്റ്റുകളുടെയും എണ്ണം വർധിക്കുകയും ചെയ്തു.കഴിഞ്ഞ സീസണിൽ ഏഴ് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ താരം 2020 ഡിസംബറിൽ കെവിൻ ലസാഗ്നയ്ക്ക് പകരമായി ക്ലബ് ക്യാപ്റ്റനായി മാറി. ഈ സീസണിൽ സിരി എ യിൽ 34 മത്സരങ്ങളിൽ നിന്നും 9 ഗോളും 10 നേടി . സിരി എ യിൽ കഴിഞ്ഞ അഞ്ചു സീസണുകളിലായി ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന വേറൊരു മിഡ് ഫീൽഡർ ഉണ്ടാവില്ല.

ക്ലബ് തലത്തിലെ നിരന്തരമായ മികച്ച പ്രകടനങ്ങൾ 2018 ൽ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര കോൾഅപ്പ് നേടി.2018 ൽ ഇറാഖിനെതിരെ സൗഹൃദ മത്സരത്തിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അർജന്റീനയിൽ നിലവാരമുള്ള ഒരു മിഡ്‌ഫീൽഡറുടെ ഭാവമുള്ള സമയത്തായിരുന്നു ഡി പോളിന്റെ അരങ്ങേറ്റം .അർജന്റീനിയൻ മിഡ്‌ഫീൽഡിൽ സർഗ്ഗാത്മകത കുറവായിരുന്നു, അവസരങ്ങൾ സൃഷ്ടിക്കാൻ മികച്ച ഒരു താരത്തെ ആവശ്യമായിരുന്നു. പലപ്പോഴും ലയണൽ മെസ്സി മിഡ്ഫീൽഡിലേക്ക് ഇറങ്ങിയാണ് അത് പരിഹരിച്ചത്.

ഡി പോളിന്റെ ടീമിലേക്കുള്ള കടന്നു വരവ് ഇതിനൊരു മാറ്റം കൊണ്ട് വന്നു,ക്രമേണ മെസ്സിയുടെ ഭാരം ലഘൂകരിക്കാനായി. ഇരുവരും ചേർന്ന് 2019 ലെ കോപ്പയിൽ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ചാമ്പ്യൻഷിപ്പിൽ അർജന്റീനയെ മൂന്നാം സ്ഥാനത്തേത്തിക്കുകയും ചെയ്തു . സൂപ്പർ താരം മെസിയോടൊപ്പം കളിക്കുമ്പോൾ കൂടുതൽ മികവ് പുലർത്തുനാണ് ഡി പോൾ മെസ്സിക്കുവേണ്ടി യുദ്ധത്തിന് വരെ തയ്യാറാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു.

ഈ സീസൺ അവസാനം ഡി പോളിന്റെ കരിയറിലെ വലിയൊരു നിമിഷമായിരിക്കും. താരത്തിന്റെ കളിക്കളത്തിലെ സർഗ്ഗാത്മകത ലിവർപൂൾ, ആഴ്സണൽ, ഇന്റർ, എസി മിലാൻ തുടങ്ങിയ പ്ലേ മുൻ നിര ക്ലബ്ബുകളും ആഗ്രഹിക്കുന്നുണ്ട്. വലിയ ഒരു ഓഫർ വന്നാൽ ഈ സീസൺ അവസാനത്തോടെ അദ്ദേഹം ഉഡീനീസ് വിടുമെന്നുറപ്പാണ്. അടുത്ത മാസം തുടങ്ങുന്ന കോപ്പ അമേരിക്കയിൽ ശക്തമായ ടീമിനെ തന്നെയാണ് അര്ജന്റീന ഇറക്കുന്നത്.

കിരീടം സ്വന്തമാക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയാണ് താരങ്ങൾ ചാംപ്യൻഷിപ്പിനെത്തുന്നത്.ഒരു അന്താരാഷ്ട്ര ട്രോഫി നേടുന്നതിൽ മെസ്സിയെ സഹായിക്കാൻ ഡി പോൾ വളരെ അധിക ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. തന്റെ കളി മികവ് കോപ്പയിൽ പുറത്തെടുത്താൽ മെസ്സിയും കൂട്ടരും കപ്പുയർത്തും എന്നതിൽ വലിയ സംശയമില്ല. ദേശീയ ടീമിൽ മെസ്സിയുടെ ഇഷ്ട പങ്കാളി കൂടിയാണ് ഈ 26 കാരൻ.