അതിവേഗ സെഞ്ചുറിയുമായി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ|Rohit Sharma

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. അഫ്ഗാനിസ്ഥാനെതിരെ ഡൽഹിയിൽ നടന്ന ഇന്ത്യയുടെ മത്സരത്തിൽ തന്റെ മൂന്നാമത്തെ സിക്സോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ 553 സിക്സുകൾ എന്ന റെക്കോർഡ് മറികടന്നു.

പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി (476) മാത്രമാണ് ഫോർമാറ്റുകളിലായി 400-ഓ അതിലധികമോ സിക്‌സറുകൾ നേടിയ മറ്റൊരു താരം.ഈ എലൈറ്റ് ലിസ്റ്റിലെ അടുത്ത ഇന്ത്യക്കാരൻ 359 സിക്സുകൾ സ്വന്തമാക്കിയ എംഎസ് ധോണിയാണ്.283 സിക്‌സറുകളുമായി വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്താണ്.ഇംഗ്ലണ്ട് നായകൻ ജോസ് ബട്ട്‌ലർ (314) മാത്രമാണ് 300-ഓ അതിലധികമോ അന്താരാഷ്ട്ര സിക്‌സറുകൾ നേടിയ മറ്റൊരു സജീവ താരം.ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരനായി രോഹിത് മാറുകയും ചെയ്തു.

അഫ്ഗാനിസ്ഥാനെതിരെ 22 റൺസ് നേടിയതോടെ ആണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.1000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് 36-കാരൻ.19 ഇന്നിംഗ്‌സുകളിൽ നിന്നാണ് രോഹിത് 1,000 റൺസ് തികച്ചത്.മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ലോകകപ്പിലെ റൺസ് (1,006) രോഹിത് മറികടന്നു.സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിരാട് കോലി എന്നിവർക്ക് ശേഷം 1000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത്.2015ലാണ് രോഹിത് തന്റെ ലോകകപ്പ് കരിയർ ആരംഭിച്ചത്.

ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറിയോടെ 330 റൺസ് നേടി.2019 എഡിഷനിൽ 5 സെഞ്ച്വറി നേടി ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡ് സ്വന്തമാക്കി.648 റൺസുമായി രോഹിത് ടൂർണമെന്റിലെ ടോപ് സ്‌കോററായി.ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡും രോഹിത് ഇന്ന് തകർത്തു.ഏഴാം സെഞ്ചുറിയുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് രോഹിത് ശർമ തകർത്തത്.

മത്സരത്തിൽ ഒരു അതിവേഗ സെഞ്ചുറിയാണ് രോഹിത് ശർമ സ്വന്തമാക്കിയത്. മത്സരത്തിൽ കേവലം 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമയുടെ ഈ തട്ടുപൊളിപ്പൻ സെഞ്ച്വറി. ഒരു ഇന്ത്യൻ ബാറ്ററുടെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് മത്സരത്തിൽ രോഹിത് നേടിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 എന്ന വിജയലക്ഷം മുന്നിൽക്കണ്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി ഒരു തകർപ്പൻ തുടക്കമാണ് രോഹിത് നൽകിയത്. നേരിട്ട ആദ്യ പന്തുമുതൽ അഫ്ഗാനിസ്ഥാൻ ബോളർമാരെ അടിച്ചു ചുരുട്ടാൻ തന്നെയാണ് രോഹിത് ശർമ ശ്രമിച്ചത്.

പവർ പ്ലേ ഓവറുകളിൽ തന്നെ അഫ്ഗാനിസ്ഥാനുമേൽ സമ്മർദം ചെലുത്തി രോഹിത് ശർമ കുതിക്കുകയായിരുന്നു.ഒരുവശത്ത് ഇഷാൻ കിഷൻ തന്റെ ഫോം കണ്ടെത്താൻ വിഷമിച്ചപ്പോൾ മറുവശത്ത് രോഹിത് ശർമ കാട്ടുതീയായി മാറി. മത്സരത്തിൽ കേവലം 30 പന്തുകളിൽ നിന്നാണ് ഇന്ത്യൻ നായകൻ തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിനു ശേഷവും രോഹിത് ആക്രമണം അഴിച്ചുവിട്ടു. അഫ്ഗാൻ നിരയിലുള്ള മുഴുവൻ ബോളർമാരും രോഹിത്തിന്റെ ബാറ്റിന്റെ ചൂട്റിഞ്ഞു. മത്സരത്തിൽ 63 പന്തുകളിൽ നിന്നായിരുന്നു രോഹിത് ശർമ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടു.

5/5 - (1 vote)