ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡുമായി രോഹിത് ശർമ്മ |Rohit Sharma 

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരേ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഏഴ് പന്ത് ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് 200ന് മുകളില്‍ വിജയലക്ഷ്യം മുംബൈ മറികടന്ന് ജയിക്കുന്നത്. മത്സരം ജയിച്ചെങ്കിലും നാണക്കേടിന്റെ റെക്കോഡുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യം റണ്‍സിന് പുറത്തായ താരം എന്ന റെക്കോഡാണ് രോഹിത്തിന് ലഭിച്ചത്. 15 തവണയാണ് താരം ഐ.പി.എല്ലില്‍ പൂജ്യത്തിന് പുറത്തായത്.സുനില്‍ നരെയ്ന്‍, മന്‍ദീപ് സിങ്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് രോഹിത്. ഇവരെല്ലാം 15 തവണ ഡക്കായി. പഞ്ചാബിനെതിരായ മത്സരത്തില്‍ ഡക്കായതോടെയാണ് രോഹിത് ഈ ലിസ്റ്റില്‍ ഇടം നേടിയത്.

മത്സരത്തിന്റെ ആദ്യ ഓവറില്‍ ഋഷി ധവാനാണ് രോഹിത്തിനെ പുറത്താക്കിയത്. അനാവശ്യ ഷോട്ട് കളിച്ച രോഹിത് മാത്യു ഷോര്‍ട്ടിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. ഐ.പി.എല്‍ നായകനെന്ന നിലയില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് മടങ്ങിയ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലായി. 10 തവണ താരം നായകനായി പൂജ്യത്തിന് പുറത്തായി. ഗൗതം ഗംഭീറിനൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് രോഹിത്.കൂടാതെ, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഒറ്റ അക്ക സ്‌കോറുകൾ എന്ന റെക്കോർഡും രോഹിത് ശർമ്മ സ്വന്തമാക്കി. ടൂർണമെന്റിൽ 70 തവണ ഒറ്റ അക്ക സ്കോറിൽ പുറത്തായി.

ഇന്നലത്തെ മത്സരം രോഹിതിന്റെ മുംബൈക്കായുള്ള 200 മത്തെ മത്സരമായിരുന്നു. ഐപിഎല്ലിൽ 191 തവണ രോഹിത് എംഐയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ടി20 ലീഗിൽ 4893 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറി ഉൾപ്പെടെയാണ് രോഹിത്തിന്റെ നേട്ടം. ഫ്രാഞ്ചൈസിക്ക് വേണ്ടി 189 മത്സരങ്ങൾ കളിച്ചിട്ടുള്ള കീറോൺ പൊള്ളാർഡാണ് തൊട്ടുപിന്നിൽ. ഹർഭജൻ സിംഗ് (136), ലസിത് മലിംഗ (122), ജസ്പ്രീത് ബുംറ (120) എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.ഐപിഎൽ 2023ൽ ഇതുവരെ 9 മത്സരങ്ങളിൽ നിന്ന് 20.44 ശരാശരിയിൽ 184 റൺസ് ആണ് ശർമ്മ നേടിയത്.MI നായകൻ 400-ലധികം സീസൺ റെക്കോർഡ് ചെയ്തിട്ട് നാല് സീസണുകൾ പിന്നിട്ടിരിക്കുന്നു.

5/5 - (1 vote)