ഡൽഹിക്കെതിരെ നേടിയ അർദ്ധ സെഞ്ചുറിയോടെ വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

ഇന്നലെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഐപിഎൽ 2023 ലെ തങ്ങളുടെ ആദ്യ വിജയം ഉറപ്പിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു. ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപിച്ചു.ഏകദേശം രണ്ട് വർഷത്തിനിടെ നായകൻ രോഹിത് ശർമയുടെ ആദ്യ ഐപിഎൽ അർദ്ധസെഞ്ച്വറിയിലാണ് അഞ്ച് തവണ ചാമ്പ്യന്മാർ വിജയം നേടിയത്.

ഡൽഹി ഉയർത്തിയ വിജയ ലക്ഷ്യമായ 173 അവസാന ബോളിലാണ് മുംബൈ മറികടന്നത്.എംഐ നായകനായി അഞ്ച് കിരീടങ്ങൾ നേടിയ 35 കാരനായ രോഹിത് 45 പന്തിൽ നിന്ന് 65 റൺസ് നേടി മുംബൈയുടെ ടോപ് സ്‌കോറർ ആയി മാറി.ആറ് ബൗണ്ടറികളും നാല് സിക്‌സറുകളും നേടിയ രോഹിത് മുംബൈ ബാറ്റിങ്ങിന് നല്ല അടിത്തറ നൽകി.ബാറ്റിംഗിലെ മികച്ച പ്രകടനത്തിന്, രോഹിത് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി. അതിനിടെ ഐപിഎല്ലിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാനും രോഹിതിന് സാധിച്ചു.

65 റൺസ് നേടിയതോടെ ഐപിഎൽ ചരിത്രത്തിൽ ഡൽഹിക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി രോഹിത് മാറി.കളി തുടങ്ങുന്നതിന് മുമ്പ്, ഡൽഹിക്കെതിരെ 26 മത്സരങ്ങളിൽ നിന്ന് 925 റൺസുമായി വിരാട് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ 65 റൺസ് നേടിയതോടെ രോഹിത് വിരാടിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ഐ‌പി‌എൽ മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രോഹിതിന്റെ 33-ാം മത്സരമായിരുന്നു നടന്നത്.രോഹിത് ഇപ്പോൾ അവർക്ക് എതിരെ 977 റൺസ് നേടിയിട്ടുണ്ട്, ഇത് ഐ‌പി‌എൽ ചരിത്രത്തിലെ ഏതൊരു ബാറ്ററുടെയും ഏറ്റവും കൂടുതൽ റൺസാണ്.

2011ൽ എംഐയിൽ ചേരുന്നതിന് മുമ്പ് ഡെക്കാൻ ചാർജേഴ്സിനൊപ്പം ഐപിഎൽ കരിയർ ആരംഭിച്ച രോഹിത് 32.56 ശരാശരിയിലും 131.14 സ്ട്രൈക്ക് റേറ്റിലും ഡൽഹിക്കെതിരെ 977 റൺസ് നേടിയിട്ടുണ്ട്.ലീഗിൽ അവർക്കെതിരെ ആറ് അർധസെഞ്ചുറികൾ അടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഐ‌പി‌എൽ ചരിത്രത്തിലെ നാലാമത്തെ മുൻ‌നിര റൺ സ്‌കോററായ രോഹിത് ചൊവ്വാഴ്ച ഐ‌പി‌എൽ ചരിത്രത്തിലെ തന്റെ 19-ാമത്തെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് നേടി, ഇത് ഒരു ഇന്ത്യൻ കളിക്കാരന്റെ റെക്കോർഡാണ്.

Rate this post